കടുത്ത മുടി കൊഴിച്ചിൽ നിന്ന് ആശ്വാസം നേടാം; പരിഹാരം ആയുർവേദത്തിലൂടെ

HIGHLIGHTS
  • 21 പ്രകൃതദത്ത മൂലികകളുടെ നന്മകളാൽ സമൃദ്ധം
  • കടുത്ത മുടി കൊഴിച്ചിലിനു പോലും ശമനമുണ്ടാക്കാൻ സഹായിക്കും
use-dhathri-hair-care-plus-herbal-oil-to-prevent-hair-loss
SHARE

ആധികാരികമായ ആയുർവേദത്തെ അടിസ്ഥാനമാക്കി പതിറ്റാണ്ടുകളോളമായി കേരളത്തിൽ നിലനിന്നു പോരുന്ന ആയുർവേദ–ഹെർബൽ ബ്രാൻഡ് ആണ് ധാത്രി. പ്രകൃതിദത്ത ചേരുവകളുടെ കൃത്യമായ സംയോജനത്തിലൂടെയും ശരിയായ നിർമ്മാണ പ്രക്രിയയിലൂടെയും ഉൽപ്പാദിപ്പിക്കപ്പെടുന്നതാണ് ധാത്രിയുടെ ഉൽപ്പന്നങ്ങൾ. 

കേശസംരക്ഷണവുമായി ബന്ധപ്പെട്ട് കേരളത്തിലെ വിപണിയിൽ ഏറെ സുപരിചിതമായ ധാത്രിയുടെ ഉൽപ്പന്നമാണ് ഹെയർ കെയർ പ്ലസ് ഹെർബൽ ഓയിൽ. 21 പ്രകൃതദത്ത മൂലികകളുടെ നന്മകളാൽ സമൃദ്ധമായ ധാത്രി ഹെയർ കെയർ പ്ലസ് ഹെർബൽ ഓയിൽ 21 ദിവസം നീണ്ടു നിൽക്കുന്ന കൃത്യമായ നിർമ്മാണപ്രക്രിയയിലൂടെ തയ്യാറാക്കുന്നതാണ്. ധാത്രി ഹെയർ കെയർ പ്ലസ് ഹെർബൽ ഓയിലിന്റെ ഓരോ തുള്ളിയിലുമടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ മുടിയിഴകളെ പോഷിപ്പിക്കുകയും 21 ദിവസങ്ങൾക്കുള്ളിൽ കടുത്ത മുടി കൊഴിച്ചിലിനു പോലും ശമനമുണ്ടാക്കാൻ സഹായിക്കുകയും ചെയ്തുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. കൂടാതെ മുടിവേരുകളെ ശക്തമാക്കുകയും നല്ല ഉള്ളോടുകൂടിയ മുടിവളരുവാൻ സഹായിക്കുകയും ചെയ്യുന്നു.

ധാത്രി ഹെയർ കെയർ പ്ലസ് ഹെർബൽ ഓയിൽ കൃത്യമായ ഗുണനിലവാരത്തോടെ, അനുഭവസമ്പന്നരായ ആയുർവേദ വിദഗ്ധരുടെ മേൽനോട്ടത്തിൽ തയാറാക്കപ്പെട്ടതാണ്. അതുകൊണ്ട് മുടിയിഴകളുടെ നിരവധി പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി കരുതാം. ആയുഷ് പ്രീമിയം മാർക്ക് സർട്ടിഫിക്കറ്റ് ലഭിച്ച ഉൽപ്പന്നമാണ് ധാത്രി ഹെയർ കെയർ പ്ലസ് ഹെർബൽ ഓയിൽ.

സ്നേഹപാകവിധി ക്ഷീര ആവർത്തി എന്ന 21 ദിവസം നീണ്ടുനിൽക്കുന്ന കൃത്യമായ നിർമ്മാണപ്രക്രിയയിലൂടെയാണ് ധാത്രി ഹെയർ കെയർ പ്ലസ് ഹെർബൽ ഓയിൽ തയ്യാറാക്കുന്നത്. മൂലികകൾ തിരഞ്ഞെടുക്കുന്നതുമുതൽ, തയ്യാറാക്കിയ ഓയിൽ പായ്ക്ക് ചെയ്യുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും ശുദ്ധതയും സൂക്ഷ്മതയും കൃത്യതയും ഉറപ്പുവരുത്തുന്നു.

dhatri-1

പാകമെത്തിയ മൂലികകൾ മാത്രം നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്നു. ഓരോ മൂലികയും ലാബിൽ പരിശോധിച്ച് ഗുണവും ശുദ്ധതയും ഉറപ്പാക്കുന്നു. അപരസസ്യമല്ലെന്നും മായം ചേർന്നിട്ടില്ലെന്നും ഉറപ്പാക്കിയ ശേഷം മാത്രമേ നിർമ്മാണത്തിനായി ഉപയോഗിക്കുകയുള്ളു. ഓരോ തവണ മൂലികകൾ വാങ്ങുമ്പോഴും  ഈ പരിശോധന  ആവർത്തിക്കുന്നു.

ഇത്തരത്തിൽ ഗുണനിലവാരം ഉറപ്പാക്കിയ മൂലികകളെ സ്വരസദ്രവ്യം, കൽക്കദ്രവ്യം എന്നിങ്ങനെ തരംതിരിച്ച് പ്രീപ്രോസസ്സിoഗ് ചെയ്യുന്നു. കീടനാശിനികളെപ്പോലും നീക്കംചെയ്യുന്ന വിധത്തിലാണ് ഓരോ മൂലികയും പ്രീപ്രോസസ്സിംഗ് ചെയ്യുന്നത്.

പ്രീപ്രോസസ്സിംഗ് ചെയ്‌ത സ്വരസദ്രവ്യങ്ങളുടെ നീരെടുക്കുന്നു. നീലയമരിപോലെയുള്ള ഔഷധ സസ്യങ്ങളിൽനിന്നും ഫലപ്രദമായരീതിയിൽ ഫൈറ്റോആക്റ്റീവ്സ് ലഭിക്കാനായി പ്രത്യേകമായി ഗവേഷണം ചെയ്ത് തയ്യാറാക്കിയ രീതിയിലാണ് നീരെടുക്കുന്നത്. കൽക്കദ്രവ്യങ്ങൾ കൃത്യതയോടെ ഉണക്കിപ്പൊടിച്ചെടുക്കുന്നു.

കൽക്കസംസ്കരണത്തിൽ കൽക്കവും സ്വരസവും ചേർത്തരച്ചു കുഴമ്പുരൂപത്തിലാക്കുന്നു. ഫലപ്രദമായ ഫൈറ്റോആക്റ്റീവ് കോംപ്ലക്സുകൾ ഉണ്ടാക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. തരിതരിയായി പൊടിച്ചെടുത്ത ത്രിഫലയിലേക്ക് നീലയമരിനീര് ചേർത്ത് നന്നായി അരച്ചെടുക്കുന്നു. ഇപ്രകാരം വിവിധ ഘട്ടങ്ങളിലായി അരച്ചെടുത്തു കൽക്കം കുഴമ്പുരൂപത്തിലാക്കുന്നു.

വെളിച്ചെണ്ണയുടെ ഗുണങ്ങൾ ദീർഘകാലം നിലനിർത്താനായി സ്നേഹമൂർച്ഛനം ചെയ്യുന്നു. ഈ വെളിച്ചെണ്ണയിലേക്ക് കുഴമ്പുരൂപത്തിലുള്ള കൽക്കം ഘട്ടംഘട്ടമായി ചേർത്ത് ഇളംചൂടിൽ  നിശ്ചിതസമയം പ്രോസസ്സ് ചെയ്യുന്നു. മൃദുപാകം, മധ്യമപാകം, ഖരപാകം തുടങ്ങിയ വിവിധ പാകങ്ങളിലൂടെ എണ്ണ കാച്ചിയെടുക്കുന്നു. അനുഭവസമ്പന്നരായ ആയുർവേദ വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ, ആധികാരികമായ സിദ്ധിലക്ഷണങ്ങൾ അനുസരിച്ച് പാകം നിർണ്ണയിക്കുന്നു.

Plus-oil-Image-3

മൃദുപാകമെത്തിയ എണ്ണയിലേക്ക് ഘട്ടംഘട്ടമായി പശുവിൻപാൽചേർത്ത് പലദിവസങ്ങളിലായി ചെറുചൂടിൽ ക്ഷീര ആവർത്തി ചെയ്യുന്നു. മൂലികകളിലെ ഫൈറ്റോആക്‌റ്റീവ്‌സും ലിപിഡ് ഫ്രാക്ഷനുകളും ഫലപ്രദമായി എണ്ണയിലേക്ക് എക്‌സ്‌ട്രാക്റ്റ് ചെയ്തെടുക്കാൻ ഇതുസഹായിക്കുന്നു.

നിശ്ചിതസമയത്തിൽ എണ്ണചൂടാക്കി ഖരപാകത്തിലെത്തിക്കുന്നു. കൽക്കം വിരലുകൾക്കിടയിൽവെച്ച് അമർത്തുമ്പോൾ മണൽപോലെ തോന്നിപ്പിക്കുന്ന ഈ പാകത്തെ മണൽപ്പാകം എന്നും പറയുന്നു.

മണൽപ്പാകമെത്തിയ എണ്ണ ഉടൻതന്നെ ചൂടോടെ അരിച്ചെടുത്ത് പാത്രപാകംചെയ്യുന്നു. കർപ്പൂരംപോലെയുള്ള ഗന്ധദ്രവ്യങ്ങളാണ് പാത്രപാകത്തിനായി ഉപയോഗിക്കുന്നത്. ഒരു വലിയ ഉരുളിയിൽ പാത്രപാകദ്രവ്യങ്ങൾ പൊടിച്ചുചേർത്ത് അതിലേക്ക് പാകമെത്തിയ എണ്ണ ചൂടോടെ അരിച്ചൊഴിച്ച് ചൂടാറുവാൻ വെയ്ക്കുന്നു. 

നിർമ്മാണപ്രക്രിയയുടെ ഓരോഘട്ടത്തിലും ഗുണനിലവാരം ഉറപ്പാക്കാനായി ഇൻ-പ്രോസസ്സ് പരിശോധന നടത്തുന്നു. പായ്ക്ക് ചെയ്തശേഷം ഫിസികോ-കെമിക്കൽ, മൈക്രോബിയൽ, ഹെവിമെറ്റൽ, അഫ്ലാടോക്സിൻ, പെസ്റ്റിസൈഡ് പരിശോധനകൾ നടത്തി ഉൽപ്പന്നത്തിന്റെ ക്വാളിറ്റി ഉറപ്പാക്കുന്നു.

അങ്ങനെ 21 ദിവസമെടുത്താണ് ധാത്രി ഹെയർ കെയർ പ്ലസ് ഹെർബൽ ഓയിൽ തയ്യാറാക്കുന്നത്. ഫൈറ്റോആക്റ്റീവുകളെ ഫലപ്രദമായി എണ്ണയിലേക്ക് ആഗീരണം ചെയ്യുന്ന ഈ രീതിയിലൂടെ തയ്യാറാക്കുന്നതുകൊണ്ടാണ് ഈ എണ്ണ കടുത്ത മുടികൊഴിച്ചിലിനുള്ള ആയുർവേദ ഔഷധമാകുന്നത്. 

21 മൂലികകൾ...21  ദിവസങ്ങൾ... സൂക്ഷ്മഘട്ടങ്ങളിലൂടെ നൂറു ശതമാനം ക്വാളിറ്റി ഉറപ്പാക്കിയാണ് ഓരോ ധാത്രി ഹെയർ കെയർ പ്ലസ് ഹെർബൽ ഓയിൽ ബോട്ടിലും നിങ്ങളുടെ കൈകളിലെത്തുന്നത്.

Disclaimer: Results may vary from person to person. Clinical study of Dhathri hair care Plus herbal oil was conducted in 2013 (CTRI/2013/04/003593) 

ധാത്രിയുടെ വെബ്സൈറ്റിൽനിന്നും ഹെർബൽ ഓയിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

ആമസോണില്‍നിന്നും ധാത്രി ഹെയർ കെയർ പ്ലസ് ഹെർബൽ ഓയിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA