ADVERTISEMENT

തലമുടി നല്ല തിളക്കത്തോടെ തഴച്ചു വളരാൻ വാഴപ്പഴം സഹായിക്കുമെന്ന കാര്യം എത്രപേർക്കറിയാം. പഴത്തിൽ അടങ്ങിയിരിക്കുന്ന സിലിക്ക തലമുടിക്ക് കരുത്തും തിളക്കവും നൽകും. ഇതിലുള്ള ആന്റി മൈക്രോബിയൽ പദാർത്ഥങ്ങൾ താരനും ശിരോചർമത്തിന്റെ വരൾച്ചയും അകറ്റും. വാഴപ്പഴം കൊണ്ട് എളുപ്പത്തിൽ തയാറാക്കാവുന്ന ചില ഹെയർ മാസ്ക്കുകൾ ഇതാ.

പഴം - മുട്ട ഹെയർ മാസ്ക് 

തലമുടി കരുത്തോടെ വളരാനും തിളക്കം ലഭിക്കാനുമാണ് പഴം മുട്ടയും കൊണ്ടുള്ള ഹെയർ മാസ്ക് ഉപയോഗിക്കുന്നത്. മുട്ടയിൽ അടങ്ങിയിട്ടുള്ള മാംസ്യം തലമുടിയുടെ വളർച്ച വേഗത്തിലാക്കും. 

തലമുടിയുടെ നീളം അനുസരിച്ച് നല്ലതുപോലെ പഴുത്ത ഒന്നോ രണ്ടോ പഴമെടുക്കാം. തൊലി കളഞ്ഞ പഴംനല്ലതുപോലെ ഉടയ്ക്കുക. അതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ഇവ രണ്ടും നന്നായി മിക്സ് ചെയ്ത് തലമുടിയിൽ പുരട്ടാം. ശിരോചർമത്തിനും മുടിയിഴകളുടെ അഗ്രത്തിനും കൂടുതൽ പ്രാധാന്യം നൽകണം. 15 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം. 

പഴം - തേൻ ഹെയർ മാസ്ക് 

ആന്റി ഓക്സിഡന്റുകൾ കൊണ്ട് സമ്പന്നമാണ് തേൻ. വരണ്ട ശിരോചർമത്തിന് ഈ ഹെയർ മാസ്ക് ഉത്തമ പരിഹാരമാണ്.  താരൻ അകറ്റാനും സഹായിക്കുന്നു.

മുടിയുടെ നീളത്തിന് അനുസരിച്ച് അര സ്പൂണോ ഒരു സ്പൂണോ തേനും തൊലി കളഞ്ഞ ഒന്നോ രണ്ടോ പഴവും എടുക്കാം. കൈകൊണ്ട് പഴം നല്ലതുപോലെ ഉടച്ച് അതിലേക്ക് തേൻ ചേർക്കാം. ഇത് നന്നായി മിക്സ് ചെയ്തെടുക്കുക. വേരുകളിലും ശിരോചർമത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. 10 മുതൽ 15 മിനിറ്റ് വരെ ഇത് പുരട്ടി ഇരിക്കണം. അതിനുശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകാം.

പഴം - വെളിച്ചെണ്ണ  ഹെയർ മാസ്ക്

പട്ടുപോലെ തിളക്കവും മൃദുത്വവുമുള്ള തലമുടി ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന മികച്ചൊരു ഹെയർ മാസ്ക് ആണിത്. പഴവും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയുമാണ് വേണ്ടത്. പഴം നല്ലതുപോലെ ഉടച്ച് അതിലേക്ക് വെളിച്ചെണ്ണ ചേർക്കണം. നന്നായി മിക്സ് ചെയ്ത് ശിരോചർമത്തിലും തലമുടിയിലും തേച്ചു പിടിപ്പിക്കാം. 15 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്.  

പഴം - അവോക്കാഡോ ഹെയർ മാസ്ക് 

ധാരാളം ഗുണങ്ങളാൽ സമ്പന്നമാണ് അവോക്കാഡോ. ഇതിൽ അടങ്ങിയിട്ടുള്ള ധാതുക്കളും മാംസ്യവും തലമുടിയ്ക്ക് മൃദുത്വം നൽകും. പഴത്തിനൊപ്പം അവോക്കാഡോ കൂടി ചേരുമ്പോൾ തലമുടിയുടെ വളർച്ച വേഗത്തിലാകും.

ഒരു അവോക്കാഡോയും തലമുടിയുടെ നീളമനുസരിച്ചു ഒന്നോ രണ്ടോ പഴവുമെടുക്കാം. പഴം നല്ലതുപോലെ ഉടച്ച് അതിലേക്ക് അവോക്കാഡോയുടെ മാംസളമായ ഭാഗം ചേർക്കുക. രണ്ടും കൂടി നന്നായി ഉടച്ച് മിക്സ് ചെയ്യുക. ഇത് തലമുടിയിൽ പുരട്ടി 15 മിനിറ്റിനുശേഷം ചെറുചൂട് വെള്ളത്തിൽ കഴുകി കളയാം. 

English Summary : Hair N Beauty - Benefits of Using Bananas for Hair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com