ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ സംഭവിക്കുന്ന തെറ്റുകള്‍

HIGHLIGHTS
  • ഈ തെറ്റുകൾ വലിയ മാനസിക സംഘർഷങ്ങൾക്കു കാരണമായേക്കാം
mistakes-when-choosing-a-life-partner
Image Credits : fizkes / Shutterstock.com
SHARE

ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വളരെ ശ്രദ്ധിച്ചും ആലോചിച്ചും വേണം ആ തീരുമാനമെടുക്കാൻ. ഈ തെറ്റുകൾ ഭാവിയില്‍ വലിയ മാനസിക സംഘർഷങ്ങൾക്കു കാരണമായേക്കാം. പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ സാധാരണ വരുത്തുന്ന ചില തെറ്റുകൾ നോക്കാം. 

സൗന്ദര്യത്തിന് അമിത പ്രാധാന്യം

സൗന്ദര്യമുള്ള ജീവിത പങ്കാളി എന്നതിന് പ്രാധാന്യം നൽകുന്നവർ നിരവധിയാണ്. എന്നാല്‍ സൗന്ദര്യം പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലുള്ള പ്രഥമ മാനദണ്ഡമാക്കിയാല്‍ മറ്റു പലതും വിസ്മരിക്കപ്പെടും. പരസ്പര ബഹുമാനം, കഠിനാധ്വാനം, നല്ല ആശയവിനിമയം, വിദ്യാഭ്യാസം, ജോലി എന്നിങ്ങനെ നല്ലൊരു വിവാഹജീവിതത്തിന് അടിത്തറപാകുന്ന നിരവധി ഘടകങ്ങളുണ്ട്. സൗന്ദര്യത്തിന് വേണ്ടി ഇവയെല്ലാം ത്യജിക്കുന്നത് വലിയ തെറ്റാണ്.

ആശയവിനിമയം

വിവാഹത്തില്‍ മാത്രമല്ല എല്ലാ ബന്ധങ്ങളിലും ആശയവിനിമയം പ്രധാനപ്പെട്ടതാണ്. തങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പക്വതയോടെയും സമാധാനത്തോടെയും പ്രകടിപ്പിക്കുന്ന പങ്കാളികളെയാണ് എല്ലാവർക്കും ആവശ്യം. ആശയവിനിമയത്തിന് കഴിവുണ്ടെങ്കിൽ പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകുന്നത് എളുപ്പമാകും. വാക്കുകള്‍ കൊണ്ടുള്ള കൊടിയ പീഡനം വിവാഹജീവിതത്തില്‍ സഹിക്കേണ്ടി വരുന്നവർ ധാരാളമാണ് എന്നു കൂടി ഓർമിക്കണം. അതിനാല്‍ വളരെ പ്രാധാന്യം നൽകേണ്ട ഘടകമാണിത്.

സംസ്കാരത്തിലെ വ്യത്യാസം

കുടുംബം, കരിയര്‍, രാഷ്ട്രീയം, സംസ്‌കാരം എന്നിവയിൽ വളരെ വലിയ വ്യത്യാസങ്ങളുള്ളത് ദാമ്പത്യത്തിന് ഗുണം ചെയ്യില്ല. അങ്ങനെയുള്ളവർക്ക് ഒന്നിച്ചു ജീവിക്കാനാകില്ല എന്നല്ല. പക്ഷേ വളരെയധികം മാനസികമായ തയ്യാറെടുത്തും വ്യത്യാസങ്ങൾ പരസ്പര ബഹുമാനത്തോടെ അംഗീകരിച്ചും മുന്നോട്ടു പോകാനുള്ള കഴിവുണ്ടാകണം. ഇതേക്കുറിച്ചൊന്നും ചിന്തിക്കാതെ എടുത്തുച്ചാടി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് നല്ലതല്ല.

അടുത്തറിയാന്‍ സമയം നൽകാത്തത്

വിവാഹം കഴിക്കാന്‍ പോകുന്നവരെ അടുത്തറിയേണ്ടത് പ്രധാനമാണ്. പലരും പ്രഥമ ആകർഷണത്തിൽ പ്രണയമോ ദാമ്പത്യമോ തുടങ്ങും. പിന്നീടാണ് ഇതിന്റെ പ്രതിസന്ധികൾ മനസ്സിലാകുക. അതിനാൽ സമയമെടുത്ത്, അടുത്തറിഞ്ഞ് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാം.

ലൈംഗികാകര്‍ഷണം

പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗിക പൊരുത്തവും ഗൗരവമായി പരിഗണിക്കപ്പെടണം. ഇത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമുള്ള കാര്യമല്ല. പരസ്പരം ഒരു ആകര്‍ഷണമോ കെമിസ്ട്രിയോ ഇല്ലാത്തവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അത്തരം ബന്ധങ്ങള്‍ക്ക് നിലനിൽപ് ഉണ്ടാകില്ല. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളിൽ ആകർഷണം സൃഷ്ടിക്കാനാകണം. തിരിച്ചും അങ്ങനെ ഉണ്ടാകണം. ലൈംഗികതയ്ക്ക് ദാമ്പത്യത്തിൽ വലിയ പ്രാധാന്യമാണുള്ളത്. 

English Summary : Mistakes when choosing life partner

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA