കണ്ണിനു ചുറ്റും കറുത്ത പാട്, ഇരുണ്ട ചുണ്ടുകൾ ; പരിഹാരം ബീറ്റ്റൂട്ട്

HIGHLIGHTS
  • ജ്യൂസ് ആക്കിയും ബീറ്റ്റൂട്ട് മുഖത്ത് പുരട്ടാം
  • ചുണ്ടുകൾക്ക് സൗന്ദര്യം മാത്രമല്ല ആരോഗ്യവും നൽകും
use-beetroot-for-skin-and-hair
Image Credits : Dani Vincek / Shutterstock.com
SHARE

സൗന്ദര്യ സംരക്ഷണത്തിന് ഫലപ്രദമായി ഉപയോഗിക്കാവുന്ന പച്ചക്കറിയാണ് ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയായ ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചില മാർഗങ്ങൾ ഇതാ.

ചർമത്തിന്റ ആരോഗ്യം

മുഖത്തിന് നാചുറൽ റോസ് നിറം തോന്നിക്കാനായി ബീറ്റ്റൂട്ടിന്റെ ഒരു കഷ്ണം മുറിച്ചെടുത്ത് ഉരയ്ക്കാം. ജ്യൂസ് ആക്കിയും ബീറ്റ്റൂട്ട് മുഖത്ത് പുരട്ടാം. 10–15 മിനിറ്റിന്ശേഷം ഇത് കഴുകി കളയാം. ബീറ്റ്റൂട്ടിലുള്ള വിറ്റാമിൻ സി ചർമത്തിന്റെ പിഗ്മെന്റേഷന്‍ തടയും. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടാനും ഇങ്ങനെ ചെയ്യുന്നത് സഹായകരമാണ്. 

കണ്ണിനു ചുറ്റമുള്ള കറുത്ത പാടുകൾ

ചുറ്റിലും കറുത്ത പാടുകളുള്ള, വീർത്ത കണ്ണുകള്‍ ഇന്ന് നിരവധിപ്പേർ നേരിടുന്ന പ്രശ്നമാണ്. ചർമത്തിനൊരു പുരനരുജ്ജീവനം സാധ്യമാക്കുകയാണ് ഇവിടെ ചെയ്യേണ്ടത്. പുതിയൊരു ഊർജം നൽകി ചർമത്തിന്റെ സ്വാഭാവിക തിരികെപ്പിടിക്കാൻ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ഇതൊരു കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽവെയ്ക്കണം. 10 മിനിറ്റിനുശേഷം മാറ്റാം.

ചുണ്ടിന്റെ നിറത്തിന്

ഇരുണ്ടതും വരണ്ടതുമായ ചുണ്ടുകൾ അസ്വസ്ഥരാക്കുന്നുവെങ്കിൽ പരിഹാരമായി ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചുണ്ടുകൾക്ക് സൗന്ദര്യം മാത്രമല്ല ആരോഗ്യവും നൽകാൻ ബീറ്റ്റൂട്ടിന്റെ ഉപയോഗം സഹായകരമാണ്. 

ഇതിനായി രണ്ടു കാര്യങ്ങൾ ചെയ്യാം. ബീറ്റ്റൂട്ട് ജ്യൂസ് നേരിട്ട് ചുണ്ടിൽ പുരട്ടുന്നതാണ് ഒരു വഴി. ബീറ്റ്റൂട്ടിന്റെ കഷ്ണമെടുത്ത് അതിൽ പഞ്ചസാര പുരട്ടി ചുണ്ടിൽ ഉരയ്ക്കാം. മൃതകോശങ്ങളും കറുത്ത പാടുകളും നീക്കാൻ ഇത് സഹായിക്കും. ചുണ്ടിന് മൃദുത്വവും നിറവും ലഭിക്കും.

മുടി കൊഴിച്ചിൽ തടയാന്‍

മുടിയുടെ ആരോഗ്യം വർധിപ്പിക്കാൻ ബീറ്റ്റൂട്ട് ഫലപ്രദമാണ്. ബീറ്റ്റൂട്ട് ജ്യൂസ് എടുത്ത് ചൂടാക്കുക.നിങ്ങൾക്ക് താങ്ങാനാവുന്ന ചൂട് ആകുമ്പോൾ ഇത് മുടിയുടെ വേരുകൾ മുതൽ അഗ്രങ്ങള്‍ വരെ പുരട്ടാം. 20 മിനിറ്റിന്ശേഷം വീര്യം കുറഞ്ഞ ഷാപൂ ഉപയോഗിച്ച് മുടി കഴുകാം. ബീറ്റ്റൂട്ടിലുള്ള പൊട്ടാസ്യം മുടിക്ക് കരുത്തേകുന്നു. ഇതിലൂടെ മുടി കൊഴിച്ചില്‍ കുറയുന്നു.

മൃദുലമായ ചർമത്തിന്

ഒരു ബീറ്റ്റൂട്ട് അരച്ചെടുക്കുക. ഇതിലേക്ക് രണ്ട് സ്പൂൺ തൈര്, കുറച്ച് ആല്‍മണ്ട് ഓയിൽ എന്നിവ ചേർക്കാം. ഇത് നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. നന്നായി മസാജ് ചെയ്യണം. 15–20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം.

English Summary : Beetroot Is A Blessing To Your Skin And Hair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA