ADVERTISEMENT

ചൂടുകാലത്തെ പ്രധാന പ്രശ്നങ്ങളാണ് മുടികൊഴിച്ചിലും താരനും. ഇവ അകറ്റി മുടിയിഴകൾ കരുത്തോടെ വളരാൻ ചില ടിപ്സ്...

∙ ഒരുപിടി വീതം കറിവേപ്പില, മൈലാഞ്ചിയില, രണ്ടു ടേബിൾസ്‌പൂൺ ഉലുവ, നാല് നെല്ലിക്ക, തൈര് എന്നിവ ചേർത്തു പേസ്‌റ്റാക്കി തലയിൽ പുരട്ടി 20 മിനിറ്റ് കഴിയുമ്പോൾ കഴുകിക്കളയാം.

∙ ചീരയിലയിട്ടു തിളപ്പിച്ചാറിയ വെള്ളത്തിൽ പതിവായി തല കഴുകുന്നതും ആഴ്‌ചയിലൊരിക്കൽ മുടി പശുവിൻ മോരിൽ കഴുകുന്നതും മുടി വളരാൻ സഹായിക്കും. 

∙ മുട്ടയുടെ രണ്ടു മഞ്ഞക്കരുവും ഒരു ടീസ്‌പൂൺ വെള്ളവും ചേർത്തു തലയോട്ടിയിൽ മസാജ് ചെ്‌ത് 20 മിനിറ്റിനുശേഷം കഴുകിക്കളയാം. മുടിക്കു തിളക്കവും കരുത്തും നൽകാൻ ഇതു സഹായിക്കും.  

∙ ഉലുവ ഉണക്കിപ്പൊടിച്ചത് വെളിച്ചെണ്ണ ചേർത്തു പേസ്‌റ്റാക്കി തലയോട്ടിയിൽ പുരട്ടി അര മണിക്കൂറിനുശേഷം കഴുകിക്കളായാം. ഉലുവ ഉണക്കിപൊടിച്ചതു പുളിച്ച കഞ്ഞിവെള്ളത്തിൽ ചേർത്തു പുരട്ടുന്നതും മുടിക്കു നല്ലതാണ്. 

∙ ആവണക്കെണ്ണ സ്‌ഥിരമായി തലയിൽ പുരട്ടുന്നതു മുടി ഇടതൂർന്നു വളരാൻ സഹായിക്കും. ആവണക്കെണ്ണ തലയോട്ടിയിൽ പുരട്ടിയശേഷം ചൂടുവെള്ളത്തിൽ മുക്കിയ തോർത്തുപയോഗിച്ചു പൊതിഞ്ഞുവയ്‌ക്കാം. അരമണിക്കൂറിനുശേഷം തലകഴുകാം. 

∙ തുളസിയിലയും ചെമ്പരത്തിയിലയും പൂവും ചേർത്തരച്ചു തലയോട്ടിയിൽ പുരട്ടിയാൽ താരനകന്നു മുടി വളരും. 

∙ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ തല കഴുകുന്നതും മുട്ട നന്നായി പതപ്പിച്ചു തലയോട്ടിയിൽ പുരട്ടി അര മണിക്കൂറിനുശേഷം കഴുകിക്കളയുന്നതും താരൻ അകറ്റാൻ നല്ലതാണ്. 

∙ രണ്ടു ടേബിൾസ്‌പൂൺ പയറുപൊടിയും അരക്കപ്പ് തൈരും ചേർത്തു പുരട്ടിയാൽ തലയോട്ടിയിലെ അഴുക്കുകൾ അകന്നു വൃത്തിയാകും. 

∙ ഒരു കപ്പ് തൈരിൽ അഞ്ചു ടീസ്‌പൂൺ നാരങ്ങാനീര് പുരട്ടി 20 മിനിറ്റിനുശേഷം കഴുകിക്കളയാം. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ പതിവായി ചെയ്യണം.

English Summary : Summer hair care tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com