മുഖക്കുരു മാറും, ചർമം തിളങ്ങും; വീട്ടിലുണ്ടാക്കാം കറിവേപ്പില ഫെയ്സ് പാക്ക്

HIGHLIGHTS
  • ചർമ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായി കറിവേപ്പില ഉപയോഗിക്കാം
curry-leaves-face-pack-to-prevent-acne
Image Credits : Hari Mahidhar / Shutterstock.com
SHARE

കറിയിലിടാൻ മാത്രമല്ല, മുഖക്കുരു പോലുള്ള ചർമ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായും കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആന്റി - മൈക്രോബിയൽ പദാർത്ഥങ്ങൾ, വിറ്റാമിൻ എ,  വിറ്റാമിൻ സി എന്നിവ മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കും. കറിവേപ്പില ഉപയോഗിച്ചുള്ള ഫെയ്സ് പാക്കുകൾ എങ്ങനെയാണ് തയാറാക്കുന്നതെന്നു നോക്കാം. 

കറിവേപ്പില - മഞ്ഞൾ ഫെയ്സ് പാക്ക്

അഞ്ചോ ആറോ തണ്ട് കറിവേപ്പിലയിലേക്ക് 1/8 അളവിൽ മഞ്ഞൾ പൊടിയും അര സ്പൂൺ വെള്ളവും ചേർത്ത് നല്ലതു പോലെ അരച്ചെടുക്കുക. ഈ മിശ്രിതം 10 മിനിറ്റു നേരം മുഖത്ത് പുരട്ടിയതിനു ശേഷം കഴുകി കളയാം. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി-ബാക്റ്റീരിയൽ പദാർത്ഥങ്ങൾ കറിവേപ്പിലയുമായി ചേർന്ന് മുഖത്തു അടിഞ്ഞു കൂടുന്ന അഴുക്കിനെയും എണ്ണമയത്തേയും നീക്കം ചെയ്യുന്നതിനൊപ്പം ബാക്ടീരിയകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. 

കറിവേപ്പില - പെരുംജീരകം - റോസ് വാട്ടർ ഫെയ്സ് പാക്ക്

ഒരു സ്പൂൺ പെരുംജീരകം, എട്ടോ ഒമ്പതോ തണ്ട് കറിവേപ്പില, ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ എന്നിവയാണ് ഈ ഫെയ്സ് മാസ്ക് തയാറാക്കാൻ ആവശ്യമുള്ള  ചേരുവകൾ. ഈ മൂന്നു കൂട്ടുകളും ഒരുമിച്ചു ചേർത്ത് നല്ലതു പോലെ അരച്ചെടുക്കുക. പേസ്റ്റ് രൂപത്തിലുള്ള ഈ മിശ്രിതം 15 മുതൽ 20 മിനിറ്റു വരെ മുഖത്ത് പുരട്ടിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ചർമത്തിന്റെ പിഎച്ച് ലെവൽ ഒരേ അളവിൽ നിലനിർത്താൻ റോസ് വാട്ടറിനു കഴിയും. മാത്രമല്ല, പെരുജീരകത്തിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ രണ്ടു ചേരുവകളും കറിവേപ്പിലയ്ക്കൊപ്പം ചേരുമ്പോൾ മുഖചർമത്തിന് അതേറെ ഗുണം ചെയ്യും. ചർമത്തിൽ അടിഞ്ഞു കൂടുന്ന അഴുക്കിനെ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ  ഈ ഫെയ്സ് പാക്കിനു സാധിക്കും.

കറിവേപ്പില - ചെറുനാരങ്ങ ഫെയ്സ് പാക്ക്

അഞ്ചോ ആറോ തണ്ട് കറിവേപ്പിലയിലേയ്ക്ക് അര ടേബിൾ സ്പൂൺ ചെറുനാരങ്ങാ നീര് പിഴിഞ്ഞൊഴിച്ചതിനു ശേഷം അരച്ചെടുക്കുക. ആഴ്ചയിൽ ഒരു തവണ ഈ ഫെയ്സ് പാക്ക് മുഖത്തിടാം. മുഖക്കുരുവിനെ ശക്തമായി പ്രതിരോധിക്കാൻ ഈ കൂട്ടിനു കഴിയും. ചെറുനാരങ്ങ മികച്ചൊരു ബ്ലീച്ച് ആണ്. ഇതോടൊപ്പം കറിവേപ്പിലയിലെആന്റി ഓക്സിഡന്റുകള്‍ കൂടിച്ചേരുമ്പോൾ ചർമത്തിനുണ്ടാകുന്ന ഗുണങ്ങൾ നിരവധിയാണ്. മുഖക്കുരുവിനെ തടയാമെന്നു മാത്രമല്ല, കറുത്തപാടുകളെ ചർമത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.

ഈ ഫെയ്സ് പാക്കുകളിലെ ചില ഘടകങ്ങൾ പലരിലും അലർജിക്ക് കാരണമാകാറുണ്ട്. അതിനാൽ കൈകളിലേ കാലുകളിലോ ഉപയോഗിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കി മാത്രം മുഖത്ത് പുരട്ടുക.

English Summary : DIY Curry Leaves face pack to prevent acne

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA