നാല്പതുകളിലും യുവത്വം കാത്തുസൂക്ഷിക്കാം; ചർമസംരക്ഷണം ഇങ്ങനെ

HIGHLIGHTS
  • പ്രായമേറുമ്പോൾ ശരീരത്തിലെ പ്രോട്ടീനിന്റെ അളവ് കുറയാൻ സാധ്യതയുണ്ട്
  • ആന്റി ഓക്സിഡന്റുകൾ കൂടുതൽ അടങ്ങിയിട്ടുള്ള സൺസ്‌ക്രീൻ വാങ്ങാം
anti-ageing-skin-care-tips-for-people-at-40s
Image Credits : goodluz / Shutterstock.com
SHARE

പ്രായം നാൽപതിലേക്ക് കടക്കുമ്പോൾ ചർമ സംരക്ഷണത്തിൽ ഏറെ ശ്രദ്ധ ആവശ്യമാണ്. പ്രായമേറുന്നതിന്റെ സൂചനകൾ ചർമം വെളിപ്പെടുത്തി തുടങ്ങുന്നത് ആ സമയത്താണ്. മൃദുത്വം നഷ്ടപ്പെടാനും ചുളിവുകൾ വീഴാനും തുടങ്ങുമ്പോൾ തന്നെ ഭൂരിപക്ഷം പേരിലും ആശങ്കകൾ വർധിക്കും. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ യുവത്വം നിലനിർത്തി പ്രായത്തെ പിടിച്ചു കെട്ടാം.

റെറ്റിനോയിഡുകൾ ഉപയോഗിക്കാൻ തുടങ്ങാം 

പ്രായമേറുമ്പോൾ ശരീരത്തിലെ പ്രോട്ടീനിന്റെ അളവ് കുറയാൻ സാധ്യതയുണ്ട്. ഇത് ചർമത്തിൽ ചുളിവുകൾ വീഴ്ത്തും. റെറ്റിനോയിഡുകൾ ഉപയോഗിക്കുന്നതു വഴി, ഈ പ്രശ്നത്തിനു പരിഹാരം കാണാം. വിറ്റാമിൻ എ കൂടുതലായി അടങ്ങിയിട്ടുള്ള റെറ്റിനോയിഡുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. 

സൺസ്‌ക്രീൻ സ്ഥിരമാക്കാം 

സൂര്യ പ്രകാശത്തിലെ ചില രശ്മികൾ ചർമത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. ഇതു തടയാൻ സൺസ്‌ക്രീൻ ലോഷൻ ഉപയോഗിക്കുന്നതു സ്ഥിരമാക്കാം.  ആന്റി ഓക്സിഡന്റുകൾ കൂടുതൽ അടങ്ങിയിട്ടുള്ള സൺസ്‌ക്രീൻ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. ചർമത്തിൽ പ്രോട്ടീൻ നിലനിർത്താൻ ഇതു സഹായിക്കും. 

ഫെയ്സ് വാഷ് ഉപയോഗിക്കാം

പ്രായം വർധിക്കുന്നതിന് അനുസരിച്ചു ചർമത്തിന്റെ ആർദ്രത കുറയാനും സെൻസിറ്റീവ് ആകാനും സാധ്യതയുണ്ട്. ഫെയ്സ് വാഷ് ഉപയോഗിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ ചർമത്തില്‍ ജലാംശം നിലനിർത്തുകയും മുഖചർമത്തിലെ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യും. 

മുഖം മസാജ് ചെയ്യാം 

വിരലുകളുടെ അഗ്രഭാഗം ഉപയോഗിച്ച് വൃത്താകൃതിയിൽ മുഖം മസാജ് ചെയ്യാം. മുഖത്തെ പേശികളെ ഉത്തേജിപ്പിക്കാൻ ഈ മസാജ് കൊണ്ട് കഴിയും. മാത്രമല്ല, ചർമത്തിന്റെ ഇലാസ്തികത വർധിക്കുകയും ചെയ്യുന്നു.

വെള്ളം കുടിക്കാം

ദിവസവും കുറഞ്ഞത് രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കാം. ചർമത്തിന്റെ മൃദുത്വവും ജലാംശവും നിലനിർത്താനിതു സഹായിക്കും.

ഉറങ്ങുമ്പോൾ മേക്കപ് വേണ്ട  

ഉറങ്ങുന്നതിനു മുൻപ് മുഖം വൃത്തിയാക്കാം. കാലത്തണിഞ്ഞ മേക്കപ് ദീർഘ നേരം മുഖത്തിരിക്കുന്നതു ചർമത്തിനേറെ ദോഷം ചെയ്യും. ബാമോ ക്ലെൻസെർ ഉപയോഗിച്ചു മുഖം കഴുകിയതിനു ശേഷം മാത്രം ഉറങ്ങുക. 

ഫെയ്സ് ക്രീം

പ്രായമേറുമ്പോൾ ശരീരത്തിലെ ഗ്രന്ഥികളുടെ പ്രവർത്തനവും മന്ദഗതിയിലാകും. ഓയിൽ ഗ്ലാൻഡുകളുടെ പ്രവർത്തനം സാവധാനത്തിലാകുന്നതു ചർമത്തിൽ എണ്ണമയം കുറയ്ക്കുകയും വരണ്ടതാക്കുകയും ചെയ്യുന്നു. മോയ്സച്യൂറൈസിംഗ് ക്രീം ദിവസവും ഉപയോഗിക്കുന്നത് ചർമ്മത്തിലെ ജലാംശവും മൃദുത്വവുംനിലനിർത്തും. മാത്രമല്ല, മുഖത്ത് പാടുകളും ചുളിവുകളും വരാതെ കാക്കുകയും ചെയ്യും. 

പഞ്ചസാര ഒഴിവാക്കാം

പഞ്ചസാര കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കാം. ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നതു ചർമത്തെ ബാധിക്കാനിടയുണ്ട്. ചർമത്തിനു പ്രായക്കൂടുതൽ തോന്നാൻ ഇതിടയാക്കും. പഞ്ചസാര അമിത അളവിൽ അടങ്ങിയിട്ടുള്ള പഴങ്ങളും ജ്യൂസുകളും ഒഴിവാക്കുന്നതു ചർമ സംരക്ഷണത്തിന് ഏറെ ഗുണം ചെയ്യും.

English Summary : Skincare tips for people above 40

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA