ഇടയ്ക്കിടെ ഷേവ് ചെയ്താൽ താടി വേഗം വളരുമോ ?

people-still-believe-thick-beard-myth
Image Credits : New Africa / Shutterstock.com
SHARE

താടി വളരുന്നില്ലേ ? ഇടയ്ക്കിടെ ഷേവ് ചെയ്താൽ മതി. താടി അധികം വളരാത്തവർക്ക് പലപ്പോഴും ഇങ്ങനെയൊരു ഉപദേശം കിട്ടാറുണ്ട്. കേട്ടപാതി ചിലര്‍ ഷേവിങ്ങും തുടങ്ങും. എന്നാൽ എന്താണ് ഇതിനു പിന്നിലെ സത്യം. അങ്ങനെ ഷേവ് ചെയ്താൽ താടി വളരുമോ ?

താടിയുള്ളവർ ഷേവ് ചെയ്യുമ്പോൾ പുതിയ താടി വരും. അതല്ലാതെ എപ്പോഴും ഷേവ് ചെയ്തെന്നു കരുതി മുഖത്തെ ഫോളിക്കിളുകൾ കൂടുകയോ കുറയുകയോ ചെയ്യില്ല. അതായത് താടി ഇല്ലാത്ത ഒരാൾ നിരന്തരം ഷേവ് ചെയ്താൽ താടിയുടെ വളർച്ച കൂടില്ല എന്നു ചുരുക്കം. വിപരീത ദിശയിൽ ഷേവ് ചെയ്യതാൽ ഫോളിക്കിളുകൾ നശിക്കുകയും അതു വഴി താടി വളരാതിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഒരേ ദിശയിൽ ഷേവ് ചെയ്തു ശീലിക്കുന്നതാണ് നല്ലത്.

നന്നായി താടി വളരുന്ന ചിലരുടെ പ്രശ്നം മീശയും താടിയും തമ്മിൽ ബന്ധിപ്പിക്കാനാവാത്തതാണ്. ഇതിനും പ്രതിവിധിയായി കണ്ടെത്തുക ഷേവിങ് ആകും. മുഖത്ത് ഏറ്റവും കുറവ് ഫോളിക്കിളുകൾ ഉള്ളത് മീശയും താടിയും കൂടിച്ചേരുന്ന ഭാഗത്താണ്. അവിടെ രോമം കിളിർക്കാൻ സമയം എടുക്കുന്നത് അതുകൊണ്ടാണ്. അതുകൊണ്ട് തന്നെ ക്ഷമയോടെ കാത്തിരിക്കുക. നിരന്തരമായി ഷേവ് ചെയ്യുന്നത് കൊണ്ട് ആരുടെയും താടി വളരാൻ പോകുന്നില്ല.

പെട്ടെന്നു റിയാക്ഷൻ സംഭവിക്കാൻ സാധ്യതയുള്ള കോശങ്ങളാണ് മുഖത്ത് ഉള്ളത് എന്നതിനാൽ അമിതമായ ഷേവിങ് ഒഴിവാക്കുന്നതാണ് നല്ലത്.

English Summary : Does Shaving Make Facial Hair Grow Faster?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA