കറ്റാർ വാഴ പ്രകൃതിയുടെ വരദാനം ; വേനലിൽ മുഖം വാടില്ല, ചർമത്തിന് നൽകാം ആശ്വാസം

use-aloe-vera-to-prevent-various-skin-problems
Image Credits : Sanit Fuangnakhon / Shutterstock.com
SHARE

വേനൽക്കാലത്ത് ചർമ പ്രശ്നങ്ങൾ വർധിക്കുകയും രൂക്ഷമാകുകയും ചെയ്യുന്നത് സ്വാഭാവികമാണ്. കരുവാളിപ്പ്, മുഖക്കുരു, വരള്‍ച്ച.... എന്നിങ്ങനെ നീളുന്ന ആ പ്രശ്നങ്ങൾ. ഇതിനെല്ലാം പരിഹാരമായി ഉപയോഗിക്കാവുന്ന അദ്ഭുത സസ്യമാണ് കറ്റാർ വാഴ. വിവിധ പ്രശ്നങ്ങൾ കറ്റാര്‍ വാഴ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു നോക്കാം.

ചർമ്മത്തിന് തിളക്കം ലഭിക്കാന്‍

ഒരു ടീ സ്പൂൺ മഞ്ഞൾപ്പൊടി, തേൻ,റോസ് വാട്ടർ, പാൽ എന്നിവയെടുത്തു മിക്സ് ചെയ്യുക. ഇതിലേക്ക് അൽപ്പം കറ്റാർ വാഴ ജെൽ കൂടി ചേർത്ത് മിക്സ് ചെയ്യാം. ഈ മിശ്രിതം മുഖത്തു തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തിന് തിളക്കം ലഭിക്കും.

കരുവാളിപ്പ് മാറാൻ

കറ്റാർ വാഴയുടെ നീരിനൊപ്പം ഒരൽപ്പം ചെറുനാരങ്ങ നീരു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം കരുവാളിപ്പുള്ള ഭാഗങ്ങളിൽ പുരട്ടുക. 10 മിനിറ്റിനു ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് ഈ മിശ്രിതം തുടച്ചു കളയാം. ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടു തവണ ഇതൊന്നു പരീക്ഷിച്ചു നോക്കൂ, കരുവാളിപ്പ് മാറി മുഖം സുന്ദരമാകുന്നതു കാണാം.

മുഖക്കുരുവിന്റെ പാടുകൾ മാറാൻ

കറ്റാർവാഴയുടെ നീരിനൊപ്പം ഒരൽപ്പം റോസ് വാട്ടർ കൂടി ചേർത്ത് മുഖത്തെ പാടുകളിൽ നന്നായി തേച്ചു പിടിപ്പിക്കുക. കുറച്ചു സമയത്തിനുശേഷം കഴുകിക്കളയാം. സ്ഥിരമായി ചെയ്താൽ മുഖത്തെ പാടുകൾ മാറുകയും മുഖത്തിനു തിളക്കം ലഭിക്കുകയും ചെയ്യും.

ചർമത്തിലെ എണ്ണമയം അകറ്റാൻ

ചർമത്തിലെ അമിതമായ എണ്ണമയം നിരവധിപ്പേരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതു മാറ്റാൻ കറ്റാർവാഴയുടെ നീരിൽ അൽപം തേൻ ചേർത്ത് മുഖത്തു നന്നായി തേച്ചു പിടിപ്പിക്കുക. കുറച്ചു സമയത്തിനു ശേഷം ശുദ്ധമായ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഇങ്ങനെ ചെയ്യുന്നതിലൂടെ എണ്ണമയം നിയന്ത്രിക്കാം.

English Summary : Aloe vera for skin care 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA