ADVERTISEMENT

സൗന്ദര്യ വർധനവുമായി ബന്ധപ്പെട്ട് വളരെയധികം പ്രചാരം നേടിയിട്ടുള്ള സസ്യമാണ് കറ്റാർ വാഴ. ചർമത്തിനും മുടിക്കും പ്രയോജനകരമാകുന്ന ഒട്ടനവധി ഘടകങ്ങൾ കറ്റാർ വാഴയിൽ ഉണ്ട്. അതുകൊണ്ടു തന്നെ നിരവധി സൗന്ദര്യ വർധക വസ്തുക്കളിലെ പ്രധാന ഘടകമാണ് ഈ സസ്യം. കറ്റാർ വാഴയുടെ ഈ ഗുണങ്ങൾ നമുക്കും പ്രയോജനപ്പെടുത്താം. അഞ്ചു പ്രധാന ഉപയോഗങ്ങൾ ഇവയാണ്.  

∙ ചര്‍മ്മത്തിന് ഈര്‍പ്പം

കറ്റാര്‍വാഴ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുമെന്നതിനാല്‍ ക്രീമുകള്‍ക്ക് പകരം ഉപയോഗിക്കാം. ഒരു തണ്ടൊടിച്ച് അതിന്റെ നീര് മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിന് ഈർപ്പവും തിളക്കവും ഉറപ്പ്.

∙ ചെറു പൊള്ളലുകള്‍ക്ക് 

സൂര്യന്റെ ചൂടുകാരണം ഉണ്ടാകുന്ന അസ്വസ്ഥത, ചെറിയ പൊള്ളലുകൾ എന്നിവയിൽ നിന്നു ആശ്വാസം കിട്ടാൻ കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാം. ചർമത്തിന്റെ വരൾച്ച തടയാനും കറ്റാർ വാഴ നീര് പുരട്ടുന്നത് സഹായിക്കും സഹായിക്കും.

ഫേസ് മാസ്‌ക്

വീട്ടില്‍ തന്നെയുണ്ടാക്കുന്ന ഫേസ് മാസ്‌ക് മിശ്രിതത്തിന്റെയൊപ്പം ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ നീര് കൂടി ചേര്‍ക്കുന്നത് ഫലം ഇരട്ടിപ്പിക്കും. പാതി വെള്ളരി ഇടിച്ചു ചതച്ച മിശ്രിതത്തിലേക്ക് റോസ് വാട്ടറും കറ്റാര്‍വാഴ നീരും ചേര്‍ത്താല്‍ മികച്ച ഫേസ് മാസ്‌ക് റെഡി. സൗന്ദര്യ സംരക്ഷണം ഇങ്ങനെ എളുപ്പമാക്കാം.

∙ സമൃദ്ധമായ മുടി

ശിരോചര്‍മ്മത്തിലും മുടിയിലും കറ്റാര്‍വാഴ നീര് തേയ്ക്കാവുന്നതാണ്. ഇത് ശിരോചര്‍മ്മത്തിലെ ചൊറിച്ചില്‍ ഇല്ലാതാക്കുകയും മുടിയിഴകള്‍ക്ക് ഈര്‍പ്പം നല്‍കുകയും ചെയ്യും. വിറ്റാമിനുകളും ഫോളിക് ആസിഡും അടങ്ങിയ കറ്റാര്‍ വാഴ കൊഴിച്ചില്‍ കുറയ്ക്കാനും ഫലപ്രദമാണ്. 

∙ ചര്‍മ്മ ഡോക്ടര്‍

ചര്‍മ്മത്തിനു പുറത്ത് വരുന്ന തിണര്‍പ്പ്, ചൊറിച്ചില്‍ പോലുള്ളവയ്ക്കും കറ്റാര്‍വാഴ ഔഷധമാണ്. പ്രാണികള്‍ കടിച്ചാലും വേദന മാറ്റാന്‍ ഇത് ഉപയോഗിക്കാം. 

Englsih Summary : Benefits od using Aloe Vera for skin and hair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com