ADVERTISEMENT

53–ാം വയസ്സിലും നിറയവ്വനം തുളുമ്പുന്ന മാധുരി ദീക്ഷിത്ത് ആരാധകർക്ക് ഒരു അദ്ഭുതമാണ്. മേക്കപ്പും ചർമത്തിലെ ചികിത്സകളുമാണ് ഇതിനു പിന്നിലെന്നു പറഞ്ഞ് നിസാരവത്കരിക്കുന്നവർ നിരവധിയാണ്. എന്നാൽ കൃത്യമായ ജീവിത രീതിയും സൗന്ദര്യ സംരക്ഷണ മാർഗങ്ങളും ഇതിനു പിന്നിലുണ്ട്. ഒരിക്കൽ തന്റെ യുട്യൂബ് ചാനലിലൂടെ മാധുരി തന്റെ ചർമ സംരക്ഷണ മാർഗങ്ങൾ പങ്കുവച്ചിരുന്നു. അവ ഇപ്രകാരമാണ്. 

madhuri-02

ആന്തരികം, ബാഹ്യം എന്നിങ്ങനെ തിരിച്ചാണ് മാധുരിയുടെ ചർമസംരക്ഷണം. കഴിക്കുന്ന ആഹാരം, കുടിക്കുന്ന വെള്ളത്തിന്റെ അളവ് എന്നിവയാണ് ആന്തരികത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കണം. ഇതിലൂടെ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമം ഹൈഡ്രേറ്റഡ് ആയി നിർത്താനും സാധിക്കുന്നു. ഒപ്പം ചർമത്തിന്റെ ആരോഗ്യവും ഉറപ്പാക്കാനാകും. 

എണ്ണയടങ്ങിയ ആഹാരത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് മറ്റൊന്ന്. അമിതമായി എണ്ണ ചർമത്തിൽ അടിഞ്ഞാൽ മുഖക്കുരുവും കറുത്ത പാടുകളും ഉണ്ടാകും. ഇത് ഒഴിവാക്കാനാണ് എണ്ണയടങ്ങിയ ആഹാരം നിയന്ത്രിക്കുന്നത്. 

അമിതമായ ഗ്ലൂക്കോസ് സാന്നിധ്യം ചർമത്തെ അസ്വസ്ഥമാക്കാനും മുഖക്കുരുവിനും കാരണമാകുന്നു. അതിനാൽ പഞ്ചസാരയ്ക്ക് മാധുരിയുടെ ആഹാരത്തിൽ സ്ഥാനമില്ല. 

പഴങ്ങളും പച്ചക്കറികളും ജ്യൂസ് രൂപത്തിൽ കഴിക്കാറില്ലെന്നാണ് മാധുരി പറയുന്നത്. ജ്യൂസാക്കുമ്പോൾ ഫൈബറിന്റെ അളവ് കുറയുന്നതാണ് ഇതിനു കാരണം. 

madhuri-03

ഉറക്കത്തിന് ചർമ സംരക്ഷണത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും താരം വാചാലയായി. ദിവസവും 7–8 മണിക്കൂർ നിർബന്ധമായും ഉറങ്ങും. കാരണം ചർമകോശങ്ങളുടെ പുനരുജ്ജീവനത്തിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കാനും ഇത് അത്യാവശ്യമാണ്.

വ്യായാമത്തിന്റെ പ്രധാന്യവും മാധുരി എടത്തു പറഞ്ഞു. ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം ചർമത്തിന്റെ തിളക്കവും വ്യായാമം ഉറപ്പാക്കുമെന്നാണ് മാധുരിയുടെ പക്ഷം. ഹോർമോണുകളുടെ നിയന്ത്രണത്തിനും അതുവഴി ചർമത്തിന്റെ അസ്വസ്ഥകൾ ഒഴിവാക്കാനും വ്യായാമം സഹായിക്കുന്നു. 

പലതരം ബ്യൂട്ടി പ്രൊഡക്ടുകൾ ബാഹ്യ സംരക്ഷണത്തിനായി ചർമത്തിൽ ഉപയോഗിക്കുന്നുണ്ട്. ദിനചര്യ പോലെ ചർമസംരക്ഷണത്തിനായി ഒരു ശൈലി മാധുരി രൂപപ്പെടുത്തിയിട്ടുമുണ്ട്. ഒരിക്കലും മേക്കപ് നീക്കം ചെയ്യാതെ ഉറങ്ങാനായി പോകാറില്ലെന്നും താരം പറയുന്നു.

ക്ലെൻസര്‍, ടോണർ, മോയിസ്ച്വറൈസർ എന്നിവയുടെ ഉപയോഗശേഷം ഒരു സൺസ്ക്രീൻ പുരട്ടിയാണ് ചർമസംരക്ഷണം ആരംഭിക്കുന്നത്. രാവിലെ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്നാണിത്. ആൽക്കഹോൾ സാന്നിധ്യമില്ലാത്ത ടോണർ ആണ് ഉപയോഗിക്കുക. രാത്രി മേക്കപ് റിമൂവ് ചെയ്തശേഷം ക്ലെൻസർ, ടോണർ, വിറ്റാമിൻ സി സെറം, മോയിസ്ച്വറൈസര്‍ എന്നിവ ഉപയോഗിക്കും.

ഇതെല്ലാം മുഖത്തും കഴുത്തിലും താഴെ നിന്ന് മുകളിലേക്ക് എന്ന രീതിയിലാണ് പുരട്ടുക. മികച്ച പ്രൊഡക്ടുകൾ മാത്രമാണ് ഉപയോഗിക്കുക.

English Summary : Actress Madhuri Dixit Beauty Secrets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com