ചർമത്തിന് എന്നെന്നും ചെറുപ്പം, തിളക്കം ; ഡ്രാഗൺ ഫ്രൂട്ട് കാഴ്ചയിൽ മാത്രമല്ല കേമൻ

use-dragon-fruit-for-young-and-glowing-skin
Image Credits : siriwat wongchana / Shutterstock.com
SHARE

കടും ചുവപ്പ് നിറത്തിൽ ഇളംപച്ച തൊങ്ങലുകളോടു കൂടിയ ഡ്രാഗൺ ഫ്രൂട്ട് കാഴ്ചയിൽ മാത്രമല്ല, രുചിയിലും കേമനാണ്. ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധിക്കുന്നവരുടെ ഇഷ്ട ഭക്ഷണമായ ഡ്രാഗൺ ഫ്രൂട്ട് നിരവധി ആന്റി ഓക്സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പന്നമാണ്. ഇതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗന്ദര്യ സംരക്ഷണത്തിനായും ഡ്രാഗൺ ഫ്രൂട്ട് ഉപയോഗിച്ചു വരുന്നു. ചർമത്തിന്റെ വിവിധ പ്രശ്നങ്ങള്‍ക്ക് ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം. 

∙ സൂര്യതാപത്തിൽ ചർമം വാടില്ല   

സൂര്യപ്രകാശം മൂലം ചർമത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ  എളുപ്പത്തിൽ പരിഹാരിക്കാൻ ഡ്രാഗൺ ഫ്രൂട്ടിന് കഴിവുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ B3 ആണ് ഇതിന് സഹായിക്കുന്നത്. സൂര്യതാപം ഏറ്റുണ്ടാകുന്ന ചുവപ്പ്, ചൊറിച്ചിൽ, വിങ്ങൽ എന്നിവയിൽ നിന്നും അതിവേഗം ആശ്വാസം നൽകുന്നു. ചർമത്തിന് അസ്വസ്ഥ തോന്നുമ്പോൾ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പൾപ്പ് എടുത്ത് ഉടച്ച് ചർമത്തിൽ പുരട്ടാം. 

∙ മുഖക്കുരു ഇല്ലാതാക്കാൻ 

ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മുഖക്കുരുവിനെതിരെ പോരാടുന്നു. 

ഉപയോഗ രീതി 

ഡ്രാഗൺ ഫ്രൂട്ടിന്റെ പൾപ് എടുത്തശേഷം അത് ഫോർക്കോ സ്പൂണോ ഉപയോഗിച്ച് ഉടയ്ക്കുക. ശേഷം ഒരു പഞ്ഞി കഷ്ണം ഉപയോഗിച്ച് മുഖക്കുരുവുള്ള ഭാഗങ്ങളിൽ നന്നായി തേച്ചു പിടിപ്പിക്കാം. മുഖത്തിന്റെ ഒരു ഭാഗത്ത്‌ ഉപയോഗിച്ച കോട്ടൺ മറ്റു ഭാഗങ്ങളിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. മുഖക്കുരു പടരാനുള്ള സാധ്യത ഒഴിവാക്കാനാണ് ഇത് . 

∙ ചർമം തിളങ്ങാൻ

ചർമത്തിന്റെ നിറവും തിളക്കവും നഷ്ടപ്പെടുന്നതു പരിഹരിക്കാൻ ഡ്രാഗൺ ഫ്രൂട്ട് ഉപയോഗിക്കാം. 

ഉപയോഗ രീതി 

ഇതിനായി മുഖത്തു പുരട്ടുന്നതിനൊപ്പം ദിവസേന ഒരു ഗ്ലാസ് ഡ്രാഗൺ ഫ്രൂട്ട് ജ്യൂസ് കുടിക്കാം. ചർമത്തിന്റെ ആരോഗ്യം വർധിക്കാനും തിളക്കം കൂടാനും ഇതു സഹായിക്കും. 

∙ ചർമത്തിന്റെ അകാല വാർധക്യം 

ആരോഗ്യകരമല്ലാത്ത ജീവിത രീതി, സമ്മർദം, സമീകൃതമല്ലാത്ത ഭക്ഷണം എന്നിവ ചർമത്തിനെ അകാലത്തിൽ തന്നെ വാർധക്യത്തിലേക്ക് തള്ളിയിടുന്നു. പതിവായി ഡ്രാഗൺ ഫ്രൂട്ട് പുരട്ടുന്നതു വഴി ചർമത്തിൽ ഉണ്ടാകുന്ന ചുളിവുകളും വരകളും ‌പൂർണമായി നീക്കാം.

ഉപയോഗ രീതി 

പകുതി ഡ്രാഗൺ ഫ്രൂട്ടിന്റെ പൾപ് ഒരു ഫോർക്ക് ഉപയോഗിച്ച് ഉടച്ചെടുക്കുക. അതിലേക്ക് തൈര് ചേർത്തശേഷം മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.

English Summary : Use Dragon Fruit To Get A Glowing Skin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA