ചർമത്തിന്റെ തിളക്കവും മൃദുത്വവും വീണ്ടെടുക്കാം; വീട്ടിലുണ്ടാക്കാം ഫേസ് മാസ്ക്കുകള്‍

HIGHLIGHTS
  • പാർലറിൽ ചെലവാക്കുന്ന തുക ലാഭിക്കാനും നാച്യുറൽ ഫേസ് മാസ്കുകൾ സഹായിക്കും
natural-face-mask-for-glowing-skin
Image Credits : WAYHOME studio / Shutterstock.com
SHARE

മാസം തോറുമുള്ള ബ്യൂട്ടി പാർലർ സന്ദർശനങ്ങൾ തിരക്കുമൂലം മാറ്റിവയ്‌ക്കേണ്ടി വരുന്നവർക്ക് വീട്ടിൽത്തന്നെ സൗന്ദര്യ സംരക്ഷണം സാധ്യമാക്കാം. വളരെ എളുപ്പം ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താം എന്നു മാത്രമല്ല പാർലറിൽ ചെലവാക്കുന്ന തുക ലാഭിക്കാനും നാച്യുറൽ ഫേസ് മാസ്കുകൾ സഹായിക്കും. ചർമത്തിലെ മങ്ങലും കരുവാളിപ്പും മാറി തിളക്കം കിട്ടാൻ ഈ ഫേസ് മാസ്കുകൾ ഉപയോഗിക്കുന്നത് ശീലമാക്കാം.

∙ ചർമം തിളങ്ങാൻ മഞ്ഞളും പാലും

വെയിൽ മുലം ചർമത്തിലുണ്ടാവുന്ന പാടുകൾ നീക്കം ചെയ്യാൻ ഉപയോഗിക്കാവുന്ന പൊടിക്കൈ മഞ്ഞളും പാലും. പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചർമ്മത്തിലെ നിറവ്യത്യാസം മാറ്റുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ചർമത്തിന്റെ നിറം വർധിപ്പിക്കാനും സഹായിക്കുന്നു. 

ചേരുവകൾ

മഞ്ഞൾപ്പൊടി- 4 ടീസ്പൂൺ 

പാൽ- 6 ടീസ്പൂൺ 

ഉപയോഗ രീതി 

ഒരു ബൗളിൽ പാലും മഞ്ഞൾപ്പൊടിയും എടുത്ത് നന്നായി ഇളക്കുക. ചർമത്തിൽ സൂര്യപ്രകാശം തട്ടുന്ന ഇടങ്ങളിൽ ഈ മിശ്രിതം വിരലുകൾ കൊണ്ട്‌ തേച്ചുപിടിപ്പിക്കുക. ഉറങ്ങുന്നതിന് മുൻപ് പുരട്ടിയ ശേഷം രാവിലെ തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ആവർത്തിക്കാം. 

∙ മൃദുലമായ ചർമത്തിന് മുട്ടയുടെ വെള്ള 

മൃദുത്വമുള്ള, തിളക്കമാർന്ന ചർമമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ? എളുപ്പം തയ്യാറാക്കാവുന്ന എഗ്ഗ് വൈറ്റ് ഫേസ് മാസ്ക് മാത്രം ഉപയോഗിച്ചാൽ മതി. മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ചർമത്തിലെ വികസിച്ച സുഷിരങ്ങൾ അടച്ചു ചർമം തിളങ്ങാൻ സഹായിക്കുന്നു. 

ചേരുവകൾ 

ഒരു മുട്ടയുടെ വെള്ള 

ഉപയോഗ രീതി 

മുട്ടയുടെ വെള്ള നന്നായി പതപ്പിച്ച ശേഷം മുഖത്തു തേച്ചു പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞു കഴുകാം. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ആവർത്തിക്കാം. 

∙ ഓട്സ്, തേൻ ഫേസ് മാസ്ക്

ഓട്സിൽ അടങ്ങിയിരിക്കുന്ന സാപോണിൻ ചർമം ക്ലെൻസ് ചെയ്ത്‌ ആരോഗ്യമുള്ളതാക്കുന്നു. ചർമത്തിൽ അധികമായുള്ള എണ്ണമയം അകറ്റി, മുഖക്കുരു തട‍യാൻ ഓട്സ് സഹായിക്കും. ചർമത്തിലെ മൃതകോശങ്ങൾ നീക്കാനും ഓട്സിന് കഴിവുണ്ട്. കാൽ മുട്ടുകൾ, കൈ മുട്ടുകൾ, ചുണ്ടുകൾ എന്നിവിടങ്ങളിലെ വരൾച്ചയ്ക്കും തേൻ പരിഹാരമാണ്.

ചേരുവകൾ 

തേൻ- 1 ടേബിൾ സ്പൂൺ 

ഓട്സ്- 1 ടേബിൾ സ്പൂൺ 

ഉപയോഗ രീതി 

ഓട്സും തേനും ഒരു ബൗളിൽ എടുക്കുക. ഓട്സ് കുതിരാനായി 5 മിനിറ്റ് കാത്തിരിക്കുക. ശേഷം ഓട്സ് നന്നായി ഉടച്ചെടുക്കണം. ഈ മിശ്രിതം മുഖത്ത് എല്ലാ ഭാഗത്തും ഒരുപോലെ പുരട്ടുക. ചർമത്തിൽ സൂര്യപ്രകാശം വരുത്തുന്ന കേടുപാടുകൾ പരിഹരിച്ച് ചർമത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ ഈ ഫേസ് മാസ്ക് സഹായിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA