നവവധുവായി തിളങ്ങാം, അറിയാം അടുക്കളയിലെ സൗന്ദര്യ രഹസ്യങ്ങൾ

bride
Image Credits : IVASHstudio / Shutterstock.com
SHARE

വിവാഹദിനത്തിൽ സ്പെഷൽ ആയിരിക്കാൻ ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. അതിഥികളുടെ കണ്ണുകൾ തെല്ലസൂയയോടെ തന്നിലേക്കു നീളുന്ന കാഴ്ച അവർ ശരിക്കും ആസ്വദിക്കാറുമുണ്ട്. വിവാഹത്തിന് മാസങ്ങൾക്ക് മുമ്പ് തന്നെ പലരും ബ്യൂട്ടി പാർലറുകളിലേക്ക് പോയി തുടങ്ങും. എന്നാൽ സത്യത്തിൽ ഒരുക്കങ്ങൾ തുടങ്ങേണ്ടത് അടുക്കളയിൽ നിന്നാണ്. സൗന്ദര്യ സംരക്ഷണത്തിനു വേണ്ട പ്രകൃതിദത്തമായ നിരവധി ഘടകങ്ങൾ അടുക്കളയിലുണ്ട്. ഇതെല്ലാം ഫലപ്രദമായി ഉപയോഗിച്ചാൽ വിവാഹദിനത്തിൽ മാത്രമേ ബ്യൂട്ടീഷന്റെ സഹായം വേണ്ടി വരൂ. ഉപയോഗിക്കേണ്ട പ്രകൃതിദത്ത വസ്തുക്കൾ ഇതാ.

∙ മഞ്ഞൾ

ചർമ സംരക്ഷണത്തിന് പുരാതന കാലം മുതലേ ഉപയോഗിക്കുന്ന ഒരു സൗന്ദര്യവർധക വസ്തുവാണ് മഞ്ഞൾ. മഞ്ഞൾ പാലിൽ കലർത്തിയോ അല്ലാതെയോ സ്ഥിരമായി മുഖത്ത് പുരട്ടിയാൽ മുഖക്കുരു, ചർമത്തിലെ കറുത്ത പാടുകൾ ഇവ അകലും. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങളാണ് മുഖക്കുരുവിനെ അകറ്റുന്നത്. ദിവസവും മുഖത്ത് മഞ്ഞൾ പുരട്ടുന്നത് ശീലമാക്കിയാൽ ചർമത്തിന്റെ തിളക്കം വർധിക്കും.

∙ തേൻ

വരണ്ട ചർമവുമായി ബുദ്ധിമുട്ടുന്നവർക്കുള്ള പ്രകൃതിദത്ത സൗന്ദര്യക്കൂട്ടാണ് തേൻ. സൂര്യതാപം, പ്രായം കൂടുന്നതിനനുസരിച്ച് മുഖത്തുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ തേൻ സഹായിക്കും. തേനിൽ നിറയെ ആന്റി ഓക്സിഡന്റ്സും അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല സൂക്ഷ്മാണുക്കളെ പ്രതിരോധിക്കാനുള്ള കഴിവും തേനിനുണ്ട്. ചർമത്തിലെ സുഷിരങ്ങൾ തുറന്ന്, ചർമത്തിലടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ പുറന്തള്ളാനും തേനിന് കഴിയും.

∙ നാരങ്ങ

ചർമത്തിലെ കറുത്ത പാടുകൾ, മുഖക്കുരു, കരുവാളിപ്പ് തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾക്കു പരിഹാരമാണ് നാരങ്ങ. വിറ്റാമിൻ സി കൊണ്ടു സമ്പുഷ്ടമായ നാരങ്ങ ചർമത്തിലെ സെബത്തിന്റെ ഉൽപാദനം നിയന്ത്രിക്കുകയും ചർമത്തെ ഒട്ടുമിക്ക പ്രശ്നങ്ങളിൽ നിന്നുംസംരക്ഷിക്കുകയും ചെയ്യുന്നു.

∙ പഞ്ചസാര

പ്രകൃതിദത്തമായ ഒരു സ്ക്രബറാണ് പഞ്ചസാര. പഞ്ചസാര നാരങ്ങാ നീരിൽ ചേർത്ത് അ‍ഞ്ചു മുതൽ പത്തു വരെ മിനിറ്റ് മുഖത്ത് നന്നായി സ്ക്രബ് ചെയ്യുക. തിളക്കവും മൃദുത്വവും ചർമത്തിനു നൽകാൻ ഇതു കഴിഞ്ഞിട്ടേയുള്ളൂ മറ്റെന്തും.

∙ ഗോതമ്പുപൊടി

മുഖത്ത് അധികമുള്ള എണ്ണമയം നീക്കം ചെയ്യാനും മുഖത്തിന് മൃദുത്വം ലഭിക്കാനും ഗോതമ്പു പൊടി സഹായിക്കും. പഞ്ചസാര പോലെ തന്നെ ഒരു പ്രകൃതിദത്ത സ്ക്രബറാണ് ഗോതമ്പു പൊടിയും.

∙ വെള്ളരിക്ക

എണ്ണമയമുള്ള ചർമക്കാർക്ക് വളരെ അനുഗ്രഹമാണ് വെള്ളരിക്ക. ജലാംശം നിറയെ അടങ്ങിയിരിക്കുന്ന വെള്ളരിക്ക പുറമേ പുരട്ടുന്നതും ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും ചർമ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കും. ഇത് ചർമത്തെ പുനരുജ്ജീവിപ്പിക്കുകയും ചർമത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. സൂര്യതാപത്തിന്റെ പാടുകൾ മായ്ക്കാനും കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാനും വെള്ളരിക്ക ഉത്തമമാണ്.

∙ തക്കാളി

വിറ്റാമിൻ സി, ലൈക്കോപിൻ, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് തക്കാളി. ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങൾക്ക് സെബത്തിന്റെ ഉൽപാദനത്തെ നിയന്ത്രിക്കാനും ചർമ സുഷിരങ്ങളെ സങ്കോചിപ്പിക്കാനും സൂര്യതാപം മൂലമുള്ള ചർമ പ്രശ്നങ്ങളെ തടയാനും സാധിക്കും. ഇത് ദിവസവുമുള്ള ആഹാരത്തിൽ സാലഡായി ഉൾപ്പെടുത്തുന്നതും വളരെ നല്ലതാണ്.

∙ ഐസ്

മുഖക്കുരു, അതുമൂലമുണ്ടാകുന്ന തിണർത്ത പാടുകൾ ഇവയെ അകറ്റാൻ ഐസ്ക്യൂബ്സിന് കഴിയും. മുഖക്കുരു ഉള്ള ഭാഗത്ത് ഐസ് ക്യൂബ്സ് ഉപയോഗിച്ച് ഉരസുന്നത് മുഖക്കുരുവിനെയും അതുമൂലമുണ്ടാകുന്ന പാടുകളെയും അകറ്റാൻ സഹായിക്കും. ചീർത്ത കണ്ണുകൾക്കു ചുറ്റും ഐസ് ക്യൂബ്സ് കൊണ്ട് മസാജ് ചെയ്താൽ ഫലം അദ്ഭുതപ്പെടുത്തും.

പപ്പായ, ആപ്പിൾ സിഡർ വിനഗർ, ഉരുളക്കിഴങ്ങ്, ഓറഞ്ച് തൊലി ഇവയും വധുവിനെ സുന്ദരിയാക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത സൗന്ദര്യവർധക ഉപാധികളാണ്.

English Summary : Kitchen ingredients that are must have for bridal skincare routine to get a natural glow on your wedding day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA