ADVERTISEMENT

മുഖത്ത് ഏറ്റവുമധികം ശ്രദ്ധ നേടുന്ന ഒന്നാണു കണ്ണുകൾ. എന്നാൽ യാത്രാക്ഷീണം, ഉറക്കക്കുറവ്, ജോലിഭാരം, ചില ആരോഗ്യ പ്രശ്‌നങ്ങൾ, പ്രായം, ഹോർമോൺ വ്യതിയാനം, പാരമ്പര്യം എന്നിവ നിങ്ങളുടെ കണ്ണുകളെ നീരുവന്നു വീർത്ത അവസ്‌ഥയിലാക്കും. ഉറക്കം തൂങ്ങുന്ന, ആകർഷകമല്ലാത്ത കണ്ണുകളെ ‘ലൈവ്’ ആക്കുവാൻ ഇതാ അൽപം ശ്രദ്ധ.

 

∙ നീര് കുറയ്‌ക്കുവാനും കണ്ണിനു തിളക്കം ലഭിക്കുവാനും വട്ടത്തിൽ അരിഞ്ഞ ഉരുളക്കിഴങ്ങ്, വെള്ളരിക്ക എന്നിവ കണ്ണിൽ വയ്‌ക്കുക. ഫ്രിജിൽ സൂക്ഷിച്ചവയാണ് ഉത്തമം. 15-20 മിനിറ്റിനുശേഷം പ്രകടമായ വ്യത്യാസം കാണാം.

 

∙ തണുത്ത പാൽ ഒരു ചെറിയ കഷണം കോട്ടൺ തുണിയിലോ പഞ്ഞിയിലോ മുക്കി കൺതടങ്ങളിൽ വയ്‌ക്കുന്നതും നല്ലതാണ്. 20 - 30 മിനിറ്റുകൾക്കുശേഷം കണ്ണുകൾ ശുദ്ധമായ വെള്ളത്തിൽ കഴുകുക. ഫ്രഷ് ലുക്ക് കിട്ടും.

 

∙ ഫ്രിജിൽ സൂക്ഷിച്ച ‘ടീ ബാഗ്’ ആണു മറ്റൊരു മാർഗം. 15 മിനിറ്റ് നേരം കൺതടങ്ങളിൽ വച്ചു റിലാക്‌സ് ചെയ്യുക.

 

∙തണുത്ത വെള്ളം മാത്രം ഉപയോഗിക്കുന്നതും ഗുണം ചെയ്യും. നിങ്ങൾ ഉപയോഗിക്കുന്ന ചിലതരം കോസ്‌മെറ്റിക്കുകൾ ‘പഫി’ ഐയ്‌സിനു കാരണമാകും എന്നറിയുക. അവ കണ്ടെത്തി ഒഴിവാക്കുക.

 

∙ 8 മണിക്കൂർ ഉറങ്ങുക. എക്‌സ്‌ട്രാ തലയിണ ഉപയോഗിച്ച് തല അൽപം ഉയർത്തിവച്ച് ഉറങ്ങുക. ഇതു കൺതടങ്ങളിൽ ഫ്ലൂയിഡ് അടിയുന്നത് ഒരു പരിധിവരെ തടയും.

English Summary : Simple tips for bright and healthy eyes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com