ADVERTISEMENT

53-ാം വയസ്സിലും ചർമം സുന്ദരമായി സൂക്ഷിക്കുന്നത് എങ്ങനെയെന്നു വെളിപ്പെടുത്തി നടി സീമ ജി.നായർ. അമ്മ ചേർത്തല സുമതി പകർന്നു നൽകിയ ചർമ സംരക്ഷണ വിദ്യകളാണു സ്നേഹ സീമ എന്ന തന്റെ യുട്യൂബ് ചാനലിലൂടെ സീമ പങ്കുവച്ചത്. ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ചുളിവുകൾ വീഴുന്നതു തടയാനും ഈ പ്രകൃതിദത്ത കൂട്ടുകൾ സഹായിച്ചതായി സീമ പറയുന്നു.  

കസ്തൂരി മഞ്ഞൾ പൊടിച്ചത്, കടലമാവ്, തൈര് എന്നിവ ഉപയോഗിച്ചാണ് ഫെയ്സ് പാക് തയാറാക്കുന്നത്. രണ്ട് സ്പൂൺ കടലമാവ്, അര സ്പൂൺ കസ്തൂരിമഞ്ഞൾ എന്നിവയിലേക്ക് ആവശ്യത്തിന് തൈര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കും. ഇത് മുഖത്തു പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയും. കസ്തൂരി മഞ്ഞൾ അലർജി ഉള്ളവർക്ക് ഉരുളൻ കിഴങ്ങ് പകരം ഉപയോഗിക്കാം. 

കറ്റാർവാഴയുടെ ജെല്ലും തേനും ചേർത്ത് മിക്സിയിലിട്ടടിച്ച് ഉണ്ടാക്കുന്ന മിശ്രിതമാണു രാത്രിയിൽ മുഖത്ത് പുരട്ടുന്നത്. അര മണിക്കൂറിനുശേഷം ഇതു കഴുകി കളയാം.

വി‍ഡ‍ിയോ കാണാം:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com