സുന്ദരമായ ചർമം സ്വന്തമാക്കാം, താരസുന്ദരിമാരുടെ സൗന്ദര്യ രഹസ്യം ഇതാ

bollywood-actress-beauty-tip-for-glowing-skin
SHARE

താരറാണിമാരുടെ സൗന്ദര്യത്തിനു പിന്നിൽ മേക്കപ് മാത്രം ആണെന്നു പറയുന്നവരുണ്ട്. എന്നാൽ അങ്ങനെ അല്ല. മേക്കപ് കൊണ്ടു മാത്രം തിളങ്ങാനുമാവില്ല. മേക്കപ്പില്ലാതെയും തിളങ്ങുന്ന താരസുന്ദരിമാരുണ്ട് ബോളിവുഡിൽ. ഐശ്വര്യ റായിയും ആലിയ ബട്ടും ദീപിക പദുകോണും ഇതിന് ഉദാഹരണമാണ്. സുന്ദരമായ ചർമം ഉള്ളവരാണിവർ. എന്നാൽ ഈ ചർമം സുന്ദരമായി നിലനിർത്താന്‍ ഇവരെല്ലാം പിന്തുടരുന്ന ഒരു പൊതു നിയമമുണ്ട്. ശരീരത്തിലെ ജലാംശം നിലനിർത്തുക എന്ന ഫിറ്റനസ്, ബ്യൂട്ടി മന്ത്ര.

നല്ല ഭക്ഷണം, കൃത്യമായ വ്യായാമം ഇതെല്ലാം ആരോഗ്യം നിലനിർത്തുകയും ചർമം സുന്ദരമായി സൂക്ഷിക്കുകയും ചെയ്യും. എന്നാൽ വെള്ളം ചർമത്തിൽ മായാജാലം തീർക്കും. അതാണ് ഈ താരസുന്ദരിമാരുടെ സൗന്ദര്യ രഹസ്യം. പലപ്പോഴായി ഇക്കാര്യങ്ങൾ ഇവർ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിലെ ലൈവ് ചാറ്റിൽ ആലിയയോട് സൗന്ദര്യ രഹസ്യം ചോദിച്ച ആരാധകനു ലഭിച്ച മറുപടി ഇങ്ങനെ. ‘വെള്ളം, വ്യായാമം.’ ഒരു അഭിമുഖത്തിൽ ദീപിക ഇതേ ചോദ്യത്തിനു മറുപടി നല്‍കിയത് ‘വെള്ളം കുടിക്കുക, നന്നായി ഉറങ്ങുക’ എന്നായിരുന്നു.

ധാരാളം പച്ചക്കറികൾ കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യും എന്നതായിരുന്നു കത്രീനയുടെ സൗന്ദര്യ രഹസ്യം. ദിവസവും ഇക്കാര്യം ഉറപ്പ് വരുത്തുമെന്നും താരം വ്യക്തമാക്കി. തന്റെ ജീവിതചര്യകളിൽ വെള്ളം കുടിക്കുന്നതിനുള്ള പ്രാധാന്യം ഐശ്വര്യ റായിയും വെളിപ്പെടുത്തിയിട്ടുണ്ട്. 

കേൾക്കുമ്പോൾ നിസാരമായി തോന്നാമെങ്കിലും വെള്ളവും ശരീരവും തമ്മിലുള്ള ബന്ധം ചെറുതല്ല. ശരീരത്തിനകത്തും പുറത്തും ആവശ്യത്തിനു ജലസാന്നിധ്യം ഉണ്ടാകണം. ദാഹിക്കുമ്പോൾ വെള്ളം കുടിക്കും എന്നതിലപ്പുറം ദിവസത്തിൽ പലതവണ വെള്ളം ശരീരത്തില്‍ എത്തുന്നു എന്ന് ഉറപ്പിക്കുകയാണ് സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവർ ആദ്യം ചെയ്യേണ്ടത്.

English Summary : Benefits of drinking water for glowing skin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA