ADVERTISEMENT

ചർമത്തിന് തിളക്കവും ആരോഗ്യവും ലഭിക്കാൻ ഉപയോഗിക്കാവുന്ന നാച്യൂറൽ ക്രീം പരിചയപ്പെടുത്തി പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ. യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി പുതിയൊരു സൗന്ദര്യക്കൂട്ടുമായി എത്തിയത്. ബദാമും അലോവെര ജെല്ലും ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ നൈറ്റ് ക്രീം 10 ദിവസം കൊണ്ട് ചർമത്തില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് ലക്ഷ്മി പറയുന്നു.

ആല്‍മണ്ട്സ് നൈറ്റ് ക്രീം തയ്യാറാക്കുന്ന വിധം

10–15 ബദാം എടുക്കുക. ഇത് ഒരു രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കുക. പിറ്റേന്ന് തിളച്ച വെള്ളത്തിൽ രണ്ടോ മൂന്നോ മിനിറ്റ് ഇടുക. ബദാമിന്റെ തൊലി കളഞ്ഞശേഷം ഇത് മികിസിയിലിട്ട് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് അരിച്ചെടുക്കുക. ഇങ്ങനെ കിട്ടുന്ന ബാദം മിൽക്കിലേക്ക് രണ്ടു സ്പൂണിന് ഒരു സ്പൂൺ എന്ന കണക്കിൽ അലോവെര ജെൽ ചേർത്ത് മിക്സ് ചെയ്യുക. ഇതൊരു കണ്ടെയനറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കണം. രാത്രിയിൽ മുഖം വൃത്തിയാക്കിയശേഷം ഈ ക്രീം പുരട്ടാം.

English Summary : Almond night cream for glowing skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com