വീട്ടിൽ കഞ്ഞി വെള്ളം ഇരിപ്പുണ്ടോ ? ലോക്ഡൗണിൽ മുടി കൊഴിച്ചിൽ പേടിക്കണ്ട

prevent-hair-fall-using-rice-water
Image Credits : Africa Studio / Shutterstock.com
SHARE

വീണ്ടും ലോക്ഡൗൺ ആയതോടെ ബ്യൂട്ടി പാർലറിലും സ്പായിലും പോയുള്ള സൗന്ദര്യപരിചരണം അസാധ്യമായി തീർന്നിരിക്കുകയാണ്. സൗന്ദര്യവർധക വസ്തുക്കൾ വാങ്ങാനും പലരും ബുദ്ധിമുട്ടുന്നു. എന്നാൽ ചിലർ ഈ സാഹചര്യത്തിൽ നാച്യുറൽ സൗന്ദര്യ സംരക്ഷണ മാർഗങ്ങളിലേക്ക് തിരിഞ്ഞു. ഇങ്ങനെയുള്ളവർക്ക് ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് നമുക്ക് സുലഭമായി ലഭിക്കുന്ന കഞ്ഞിവെള്ളം. തലമുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം ഫലപ്രദമായി ഉപയോഗിക്കാനാവും. മികച്ച ഹെയർപാക്കുകൾ ഉണ്ടാക്കാൻ കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

കഞ്ഞി വെള്ളം ഒരു കുപ്പിയിലാക്കി നന്നായി അടച്ചു വെക്കുക. പിറ്റേന്ന് ഇതിലേക്ക് ഇരട്ടി അളവിൽ പച്ച വെള്ളം ചേർക്കണം. ഇതിൽ നാലു തുള്ളി ലാവെൻഡർ ഓയിൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. മുടി കഴുകി കണ്ടിഷണർ കൂടി ഉപയോഗിച്ചശേഷം ഈ വെള്ളം തലമുടിയുടെ മുകളിൽ നിന്നും അറ്റത്തേക്ക് ഒഴിക്കാം. മുടികൾക്കിടയിൽ നന്നായി മസാജ് ചെയ്ത് എല്ലാ സ്ഥലത്തും ഈ വെള്ളം പിടിപ്പിക്കണം. ശേഷം സാധാരണ വെള്ളത്തിൽ കഴുകി ഉണക്കാം. തലയിലെ താരൻ, ചൊറിച്ചിൽ, ഫംഗസ് എന്നീ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കും.

അഞ്ചു സ്പൂൺ കടുക് പൊടിച്ച് ഒലിവ് ഓയിൽ മിക്സ് ചെയ്തെടുക്കണം. ഇതിലേക്ക് കുറച്ചു കഞ്ഞി വെള്ളം ചേർത്തിളക്കി കുഴമ്പു പരുവത്തിൽ ആക്കുക. ഇതു കുളിക്കാൻ പോകുന്നതിനു പത്തു മിനിറ്റു മുന്നേ തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യാം. 20 മിനിറ്റിനു ശേഷം അല്പം കഞ്ഞി വെള്ളം തലയിൽ ഒഴിച്ച് മസാജ് ചെയ്യുക. അഞ്ചു മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി ഉണക്കാം. മുടിയുടെ തിളക്കത്തിനും വളർച്ചയ്ക്കും ഇത് ഉത്തമമാണ്.

കറിവേപ്പിലയും തുളസിയും നന്നായി അരച്ചെടുക്കുക. ഇതിലേക്ക് സവോളയുടെ നീരു കൂടി ചേർത്ത് മിശ്രിതമാക്കാം. ഈ മിശ്രിതം കുറച്ചു കഞ്ഞി വെള്ളം കൂടി ചേർത്തു കുഴമ്പു പരുവത്തിൽ ആക്കി തലയിൽ തേച്ചു പിടിപ്പിക്കാം. 15 മിനിറ്റുനേരം ഷവർ ക്യാപ് ഉപയോഗിച്ച് കെട്ടി വെക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. മുടിയുടെ വളർച്ചയ്ക്ക് അത്യുതമമാണിത്.

English Summary : Rice Water For Hair: How To Make & How It Works

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA