ദിവസവും തല കുളിക്കാറുണ്ടോ ? ഹെയർ സ്റ്റൈലിസ്റ്റുകൾ പറയുന്നത്

HIGHLIGHTS
  • മുടിയുടെ സ്വഭാവം അറിഞ്ഞ് ഉൽപന്നങ്ങൾ തിരഞ്ഞെടുക്കണം
  • ദിവസവും ഒരേ രീതിയിൽ കെട്ടിയാൽ മുടി പൊട്ടിപ്പോകാം
recommendations-of-celebrity-hair-stylists-to-keep-hair-healthy
Image Credits : VGstockstudio / Shutterstock.com
SHARE

ലോക്‌ഡൗണും കോവിഡ് വ്യാപനഭീതിയും വന്നതോടെ ഹെയർ സ്റ്റൈലിസ്റ്റിന്റെ സേവനം പഴയതുപോലെ എളുപ്പത്തിൽ ലഭിക്കുന്നില്ല. അതിൽ വിഷമിച്ചിരിക്കുന്നവർക്ക്, മുടിയെ ആരോഗ്യത്തോടെ പരിപാലിക്കാൻ സഹായിക്കുന്ന കുറച്ച് ടിപ്സ് ഹെയർസ്റ്റൈലിസ്റ്റുകൾ ഇതാ പങ്കുവയ്ക്കുന്നു.

∙ കൃത്യമായ ഇടവേളകളിൽ മുടിയുടെ അറ്റം മുറിക്കാൻ മറക്കല്ലേ

മുടിക്കും മുഖത്തിനും ഇണങ്ങുന്ന വിധത്തിലുള്ള ഹെയർകട്ട് ചെയ്യണമെന്നും കൃത്യമായ ഇടവേളകളിൽ മുടിയുടെ അറ്റം മുറിക്കണമെന്നുമാണ് പ്രധാന നിർദേശം. ലുക്ക് നിലനിർത്താൻ മാത്രമല്ല ഇതെന്നും മുടിയുടെ ആരോഗ്യത്തിനുവേണ്ടിയാണിതെന്നും അവർ ഓർമപ്പെടുത്തുന്നു. ആറു മുതൽ എട്ട് വരെ ആഴ്ച കൂടുമ്പോൾ മുടിയുടെ അറ്റം മുറിച്ചു കൊടുക്കണം. മുടി നന്നായി നീളം വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർ ഒന്നോ രണ്ടോ ആഴ്ച കൂടി കൂടുതൽ കാത്തിരിക്കണം. ഷോർട്ട് ഹെയർ ഇഷ്ടപ്പെടുന്ന, മുടിയുടെ ലുക്ക് എപ്പോഴും നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആറു മുതൽ എട്ട് വരെ ആഴ്ച ഇടവേളകളിൽ മുടിയുടെ അറ്റം മുറിക്കുന്നതാണ് നല്ലത്.

∙ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക

മുടിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് അതിനു ചേരുന്ന ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വരണ്ട, പാറിപ്പറന്ന മുടിയെ നിയന്ത്രണത്തിലാക്കാനും മുടിക്ക് തിളക്കം നൽകാനും പുറമേ പുരട്ടാവുന്ന ഗുണനിലവാരമുള്ള ഹെയർ സിറം തിരഞ്ഞെടുക്കാം. മുടി നന്നായിരിക്കാനും ടെക്സ്ചറും ഉള്ളും തോന്നിക്കാൻ ഹെയർ സ്പ്രേകൾ ഉപയോഗിക്കാം. നല്ല കട്ടിയുള്ള മുടിയെ വരുതിയിലാക്കാൻ ഹെയർ സ്മൂത്തനിങ് ക്രീമുകൾ ഉപയോഗിക്കാം.

∙ ദിവസവും മുടി കഴുകണോ?

ദിവസവും മുടി കഴുകുന്നത് അത്ര നല്ലതല്ലെന്നാണ് ഹെയർസ്റ്റൈലിസ്റ്റുകളുടെ പക്ഷം. ഷാംപൂവിന്റെ തുടർച്ചയായുള്ള ഉപയോഗം തലമുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടിയിലെ എണ്ണമയം തീർത്തും ഇല്ലാതാക്കുകയും ചെയ്യുന്നു. മുടി കഴുകുന്നതിന്റെ ഇടവേളകൾ കൂടുന്തോറും ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതും കുറയും. മുടി കഴുകുമ്പോൾ ശിരോചർമത്തിലെ പൊടിയുൾപ്പടെ നന്നായി കഴുകിക്കളഞ്ഞതിനു ശേഷം മാത്രം മുടിക്കായുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

∙ എന്നും ഒരേ ഹെയർസ്റ്റൈൽ ശീലിക്കല്ലേ

ഷാംപുവിന്റെയും മറ്റും ഉപയോഗം കുറയുമ്പോൾ മുടി സ്ഥിരമായി ഒരേ രീതിയിൽ കെട്ടിവയ്ക്കാൻ പലരും ശ്രമിക്കുന്നു. പോണിടെയിൽ പോലെയുള്ള ഹെയർസ്റ്റൈലുകൾ എന്നും ശീലിച്ചാൽ അതു മുടിയുടെ ടെക്സ്ച്ചറിനെ ബാധിക്കും. വലിച്ചുമുറുക്കി മുടി കെട്ടുന്നതുകൊണ്ടുള്ള അസ്വസ്ഥതകൾ വേറെയും. മുടിയുടെ നന്മയെക്കരുതി ഇടയ്ക്കെങ്കിലും ഹെയർസ്റ്റൈലുകൾ മാറി മാറി പരീക്ഷിക്കണം. ദിവസവും ഒരേ രീതിയിൽ കെട്ടിയാൽ മുടി പൊട്ടിപ്പോകാനും സാധ്യതയുണ്ട്.

∙ മൃദുവായ തലയിണയുറകൾ ഉപയോഗിക്കണം

മുടിയുടെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധനൽകുന്ന ആളാണ് നിങ്ങളെങ്കിൽ തീർച്ചയായും തലയിണ ഉറയുടെ കാര്യത്തിലും ശ്രദ്ധ വേണം. സാറ്റിൻ അല്ലെങ്കിൽ സിൽക്കുകൊണ്ടുള്ള തലയിണയുറകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഉറങ്ങുമ്പോൾ തലയിണയും മുടിയുമായി സമ്പർക്കമുണ്ടാകുമ്പോൾ വല്ലാതെ ഉരഞ്ഞ് മുടിക്ക് പൊട്ടൽ വരാതെ കാക്കാൻ മൃദുവായ തലയിണയുറകൾ സഹായിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA