അറിഞ്ഞ് ഉറങ്ങാം, യുവത്വം കാത്തുസൂക്ഷിക്കാം

how-sleep-position-affects-your-skin
Image credits : Stock-Asso / Shutterstock.com
SHARE

നല്ല ഉറക്കമാണ് നല്ല ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണം എന്നു പൊതുവെ പറയാറുണ്ട്. എന്നാൽ വെറുതെ ഉറങ്ങുന്നതല്ല, ഏതു രീതിയിൽ ഉറങ്ങുന്നു എന്നതും നമ്മുടെ സൗന്ദര്യത്തെ സ്വാധീനിക്കും, പ്രത്യേകിച്ചു ചർമ സൗന്ദര്യത്തെ.

∙ ഉറക്കവും വയസ്സും

ഉറങ്ങുമ്പോഴുള്ള ചില രീതികൾ നമുക്ക് പ്രായം കൂടുതൽ തോന്നിക്കാൻ കാരണമാകും. ശരീരത്തിലും മുഖത്തും ചുളിവുകളും പാടുകളും ഉണ്ടാകുന്നു എന്നതിനാലാണിത്. മാത്രമല്ല, മുഖക്കുരു, കണ്ണിനു ചുറ്റുമുള്ള തടിപ്പ്, കവിളുകളുടെ രൂപമാറ്റം എന്നിവയ്ക്കും കാരണമാകാം.

∙ തലയിണയുടെ ഉപയോഗം

ഉറങ്ങുമ്പോൾ തലയിണ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. തല വയ്ക്കാനുള്ളാതാണെങ്കിലും ചിലർ തലയിണയിൽ മുഖം പൂഴ്ത്തി വച്ച് ഉറങ്ങും. മറ്റു ചിലർ കെട്ടിപിടിച്ചു കിടക്കും. അങ്ങനെ പല രീതിയിലാണ് ഉപയോഗം. എന്നാൽ ഇത്തരത്തിലുള്ള ഉപയോഗം ബാക്ടീരിയകളും മറ്റ് സൂഷ്മജീവികളും മുഖത്തും മറ്റു ശരീര ഭാഗങ്ങളും എത്താനും ചർമ രോഗങ്ങൾ ഉണ്ടാകാനും കാരണമാകുന്നു. മാത്രമല്ല, മറ്റൊരാൾ ഉപയോഗിച്ച തലയിണ ഉപയോഗിക്കുന്നതു ചർമ പ്രശ്നങ്ങൾ, പേൻ, താരൻ എന്നീ പകരാനും കാരാണമാകാം.

∙ കമഴ്ന്നു കിടക്കൽ

കമഴ്ന്നു കിടന്ന് ഉറങ്ങുന്നവർ ധാരാളമുണ്ട്. എന്നാൽ ഇതു ചർമത്തിന് അത്ര നല്ല സ്ലീപ്പിങ്ങ് പൊസിഷൻ അല്ല. കമഴ്ന്നു കിടക്കുമ്പോൾ ചർമത്തിലുണ്ടാകുന്ന സമ്മർദം സ്കിൻ ഫോളിക്കിളുകളെ ബാധിക്കുന്നു. ദീര്‍ഘമായി ഇങ്ങനെ കിടക്കുമ്പോൾ കണ്ണിനു തടിപ്പ്, ചർമത്തിൽ ചുളിവുകൾ, മുഖക്കുരു, പാടുകൾ എന്നിവ ഉണ്ടാകുന്നു.

∙ ചരിഞ്ഞ് കിടക്കുന്നത്

കമഴ്ന്നു കിടക്കുന്നതിനെ അപേക്ഷിച്ച് ചർമത്തിന് അധികം കോട്ടമുണ്ടാക്കാത്ത പൊസിഷനാണ് ചരിഞ്ഞ് കിടത്തം. എന്നാൽ ചരിഞ്ഞ് കിടക്കുന്നത് മൂലം ആ ഭാഗത്തെ ചർമത്തിന് പ്രശ്നങ്ങൾ ഉണ്ടാകാം. മാത്രമല്ല സ്കിൻ കെയർ ഉത്പന്നങ്ങൾ ഉപയോഗിച്ചതിനുശേഷം കിടക്കാൻ അനുയോജ്യമായ രീതിയുമല്ല ഇത്.

∙ മലർന്ന് കിടക്കുന്നത്

മലർന്ന് കിടക്കുന്നതാണ് ചർമത്തിന് ഏറ്റവും നല്ലത്. ഇതു മുഖ ചർമത്തിന് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാക്കില്ല. ഈ ഒരു രീതി പിന്തുടരുന്നത് ശരീരത്തിനും ഗുണകരമാകുമാണ്. 

English Summary : How sleep position affect skin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA