താരനും മുടി കൊഴിച്ചിലിനും പരിഹാരം, മുടി തഴച്ചു വളരും; പരീക്ഷിക്കാം ടവൽ ഹെയർ തെറാപ്പി

HIGHLIGHTS
  • ഒരു ടവലും കുറച്ചു എണ്ണയും ഉണ്ടെങ്കില്‍ ടവൽ ഹെയർ തെറാപ്പി പരീക്ഷിക്കാം
  • ഒലിവെണ്ണയും ആവണക്കെണ്ണയും മുടിയു‌ടെ വളര്‍ച്ചയെ പരിപോഷിപ്പിക്കും
prevent-dandruff-by-hot-water-towel-hair-treatment
Image Credits : Dean Drobot/ Shutterstock.com
SHARE

തലമുടിയുടെ പ്രശ്നങ്ങളെക്കുറിച്ച് ഒരുപാട് പറയാനുണ്ടാകും. എന്നാൽ അതു പറഞ്ഞതുകൊണ്ടു മാത്രം പ്രയോജനമില്ല. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണു വേണ്ടത്. മുടിക്ക് വേണ്ടി സമയം കണ്ടെത്തണം. വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന നാച്യുറൽ ഹെയർ മാസ്ക്കുകളും പൊടിക്കൈകളുമൊക്കെ ഒരുപാടുണ്ട്. ഇത്തരത്തിൽ ശ്രദ്ധേയമായ ഒന്നാണ് ടവൽ ഹെയർ തെറാപ്പി. 

ഒരു ടവലും ഏതാനും എണ്ണകളും ഉണ്ടെങ്കില്‍ ടവൽ ഹെയർ തെറാപ്പി പരീക്ഷിക്കാം. യാതൊരു അധിക ചെലവുമില്ലാതെ വീട്ടിലിരുന്ന് എളുപ്പം ചെയ്യാനാവും. ചൂടുള്ള ടവൽ വച്ച് തലമുടിയിലേക്ക് ആവി പകരുന്ന രീതിയാണിത്. ടവൽ ഹെയർ തെറാപ്പിയിലൂടെ താരൻ, മുടി കൊഴിച്ചിൽ, അഗ്രഹം പിളരൽ എന്നിവ പരിഹരിക്കാം.

∙ ടവൽ ഹെയർ തെറാപ്പി ചെയ്യുന്നതെങ്ങനെ?

ഒരു ടവല്‍, കുറച്ചു ചൂടുവെള്ളം, എണ്ണ ( വെളിച്ചെണ്ണ, ഒലിവെണ്ണ, ആവണക്കെണ്ണ, ചോളം എണ്ണ എന്നിവ മിക്സ് ചെയ്തത്)  മുതലായവയാണ് ആവശ്യം. ആദ്യം മിക്സ് ചെയ്തു വച്ചിച്ചിരിക്കുന്ന എണ്ണ ചൂടാക്കി നന്നായി തണുത്തതിനു ശേഷം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ഇത് ഒരു ദിവസം രാത്രി മുഴുവൻ തലയിൽ തേച്ചു കിടക്കണം. തൊട്ടടുത്ത ദിവസം കുളിക്കുന്നതിനു മുമ്പ് ടവൽ ചൂടുവെള്ളത്തിൽ മുക്കി നല്ലപോലെ പിഴിഞ്ഞ്, ടവലില്‍ വെള്ളം തങ്ങിക്കിടപ്പില്ലെന്ന് ഉറപ്പു വരുത്തി തലയിൽ കെട്ടി വയ്ക്കുക. ഏതാണ്ട് 20 മിനിറ്റോളം ടവൽ തലയിൽ വയ്ക്കണം. ടവൽ മുക്കുന്ന വെള്ളത്തിന് അമിതമായ ചൂടില്ലെന്ന് ഉറപ്പാക്കണം.

∙ ടവൽ തെറാപ്പി എങ്ങനെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു? 

താരൻ, മുടികൊഴിച്ചിൽ എന്നീ പ്രശ്നങ്ങൾ പരിഹരിക്കാൻ ആദ്യം ചെയ്യേണ്ടത് മുടിയുടെ വേരിന് കരുത്തേകുക എന്നതാണ്. ടവൽ തെറാപ്പി ചെയ്യുന്നതിലൂടെ ശിരോചർമത്തിലെ ഫോളിക്കിളുകൾ തുറക്കുകയും ഇത് വേരുകൾ ശക്തിയേകുകയും ചെയ്യുന്നു. വെളിച്ചെണ്ണ കണ്ടീഷണറായി പ്രവർത്തിക്കുമ്പോൾ ഒലിവെണ്ണയും ആവണക്കെണ്ണയും മുടിയു‌ടെ വളര്‍ച്ചയെ പരിപോഷിപ്പിക്കും. ചോളം എണ്ണയിലടങ്ങിയ വിറ്റാമിൻ ഇ, ഒമേഗ ത്രീ ‌ഫാറ്റി ആസിഡുകൾ എന്നിവ തലയോട്ടിയിലെ കോശങ്ങളുടെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കും. അങ്ങനെ മുടി തഴച്ചു വളരും. 

English Summary :  Hot water towel treatment for healthy hair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA