താരന്റെ അസ്വസ്ഥത ഇനിയില്ല; സിംപിൾ ബ്യൂട്ടി ടിപ്സ്

use-castor-oil-to-prevent-dandruff
Image credits : Zigres / Shutterstock.com
SHARE

പ്രായഭേദമന്യേ ആളുകൾ നേരിടുന്ന പ്രശ്നമാണ് താരൻ. ഈ പ്രശ്നം പരിഹരിച്ച് തലമുടിയുടെ ആരോഗ്യം വർധിപ്പിക്കാൻ വഴിയുണ്ടോ, അതും അമിത പണച്ചെലവും സമയ നഷ്ടവുമില്ലാതെ. ആവണക്കെണ്ണ എന്നാണ് ഇതിനുള്ള ഉത്തരം.

ഇതിന് പ്രതിവിധിയായി വർഷങ്ങളായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ആവണക്കെണ്ണ. താരന്‍ അകറ്റുന്നതിനൊപ്പം മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആവണക്കെണ്ണ സഹായിക്കുന്നു. മറ്റു ചില പ്രകൃതിദത്ത വസ്തുക്കൾ ഒപ്പം ചേർത്ത് കൂടുതൽ ഫലപ്രദമായി ആവണക്കെണ്ണ ഉപയോഗിക്കാം. 

∙ ആവണക്കെണ്ണ, കറ്റാർവാഴ ജെൽ, ടീ ട്രീ ഓയിൽ 

താരൻ അകറ്റാനും ശിരോചർമത്തിലെ ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും പരിഹരിക്കും.

ഉപയോഗക്രമം 

ഒന്നര ടേബിൾ സ്പൂൺ ആവണക്കെണ്ണ, മൂന്ന് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, മൂന്ന് തുള്ളി ടീ ട്രീ ഓയിൽ എന്നിവ മിക്സ് ചെയ്തശേഷം ശിരോചർമത്തിലും മുടിയിലും തേച്ചു പിടിപ്പിക്കുക. 45 മിനിറ്റിനുശേഷം ഏതെങ്കിലും പ്രകൃതിദത്ത ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം.

∙ ആവണക്കെണ്ണ, റോസ്‌മേരി ഓയിൽ, ആൽമണ്ട് ഓയിൽ 

ശിരോചർമത്തിന്റെ വരൾച്ച തടയുന്നു. ഫംഗസിന്റെ പ്രവർത്തനങ്ങളെ പ്രതിരോധിക്കുകയും താരൻ അകറ്റുകയും ചെയ്യുന്നു. 

ഉപയോഗക്രമം 

ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണ, ഒരു ടേബിൾ സ്പൂൺ ആൽമണ്ട് ഓയിൽ എന്നിവ ഒരു പാത്രത്തിലെടുത്ത് കുറച്ചുസമയം ചൂടാക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ തുള്ളി റോസ്മേരി ഓയിൽ മിക്സ് ചെയ്യണം. രാത്രി തലയിൽ തേച്ചുപിടിപ്പിച്ച ശേഷം രാവിലെ കഴുകിക്കളയാം. ആഴചയിൽ മൂന്ന് തവണ ഇത് ചെയ്യാവുന്നതാണ്.

∙ ആവണക്കെണ്ണ, അർഗൻ ഓയിൽ 

താരൻ അകറ്റാനും മുടിയുടെ മൃദുത്വം വീണ്ടെടുക്കാനും സഹായിക്കുന്നു. 

ഉപയോഗക്രമം 

രണ്ട് ടേബിൾ സ്പൂൺ ആവണക്കെണ്ണയിൽ ഒരു ടേബിൾ സ്പൂൺ അർഗൻ ഓയിൽ ചേർക്കുക. രാത്രി കിടക്കുന്നതിനു മുമ്പ് ചൂടാക്കിയശേഷം ഇതു തലയിൽ പുരട്ടാം. രാവിലെ ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇതു ചെയ്യുക.

∙ ആവണക്കെണ്ണ, വെളിച്ചെണ്ണ, മുട്ട

താരൻ അകറ്റാനും മുടിക്ക് തിളക്കവും മൃദുത്വവും ലഭിക്കാനും ഇതു സഹായിക്കുന്നു.

ഉപയോഗക്രമം 

മുട്ടയുടെ വെള്ളയില്‍ കാസ്റ്റർ ഓയിലും വെളിച്ചെണ്ണയും ചേർത്ത് നന്നായി അടിച്ചെടുക്കുക. മുടിയിൽ പുരട്ടിയ ശേഷം 30 മിനിറ്റ് കാത്തിരിക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകാം. 

English Summary : use castor oil for hair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA