യുവത്വം കൈവിടാതെ സുസ്മിത സെൻ; സൗന്ദര്യ രഹസ്യം അറിയാം

HIGHLIGHTS
  • സന്തോഷമായിരിക്കുക എന്നതാണ് സൗന്ദര്യസംരക്ഷണത്തിന്റെ ആദ്യ ഘട്ടം
  • ശരീരത്തിൽ വെള്ളം കുറഞ്ഞാൽ അതു ചർമത്തെ ബാധിക്കും
anti-aging-beauty-tips-from-actress-sushmita-sen
SHARE

മിസ് യൂണിവേഴ്‌സ് ടൈറ്റിൽ നേടി ഇന്ത്യയുടെ അഭിമാനമായ സുന്ദരിയാണ് സുസ്മിത സെൻ. പിന്നീട് ബോളിവുഡിലും സുസ്മിത ആരാധകരെ സൃഷ്ടിച്ചു. ഇന്ത്യൻ സൗന്ദര്യ സങ്കൽപത്തിലെ എവർഗ്രീൻ ഐക്കണായി തുടരുന്ന താരസുന്ദരിയുടെ സൗന്ദര്യ രഹസ്യങ്ങൾ അറിയാം.  

∙ ആന്തരിക സൗന്ദര്യം

സന്തോഷമായിരിക്കുക എന്നതിനെയാണ് സൗന്ദര്യസംരക്ഷണത്തിന്റെ  ആദ്യ ഘട്ടം എന്നു സുസ്മിത വിശേഷിപ്പിക്കുന്നത്. മനസ്സിനെ നിയന്ത്രിക്കാനും പോസിറ്റീവ് ചിന്തകൾ നിലനിർത്താനും സാധിച്ചാൽ സൗന്ദര്യ സംരക്ഷണത്തിന്റെ ഈ ഘട്ടം പൂർത്തിയായി എന്നു താരം പറയുന്നു.

sushmita-sen-3

∙ വെള്ളം, ഉറക്കം

ആവശ്യമായ അളവിൽ വെള്ളം കുടിക്കുക, ഉറങ്ങുക എന്നിവയാണ് രണ്ടാമത്തെ ഘട്ടം. ശരീരത്തിൽ വെള്ളം കുറഞ്ഞാൽ അതു ചർമത്തിനെ ദോഷകരമായ ബാധിക്കും. ചർമ കോശങ്ങൾ പുനരുജ്ജീവിക്കാൻ ശരിയായ ഉറക്കം അനിവാര്യമാണ്.

∙ സൺസ്ക്രീൻ

വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കണം. സൂര്യരശ്മികൾ ചർമത്തിൽ ഉണ്ടാക്കാനിടയുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ ഇതു സഹായിക്കും. 

∙ നാച്യുറൽ വഴികൾ

ചർമത്തിന്റെ സ്വഭാവത്തിന് അനുയോജ്യയമായ സ്കിന്‍ കെയർ റുട്ടീൻ പിന്തുടരുക എന്നതാണ് അടുത്ത ഘട്ടം. പപ്പായ, ഓറഞ്ച് ജ്യൂസ് എന്നിവ താരം മുഖത്തു പുരട്ടാറുണ്ട്. കടലമാവ്, പാലിൽ നിന്നുണ്ടാക്കുന്ന ക്രീം എന്നിവ യോജിപ്പിച്ച് മുഖം സ്‌ക്രബ് ചെയ്യുന്നതും ശീലമാണ്. കൂടാതെ വേപ്പിൻ നീര്, തേൻ എന്നിവ ചേർത്ത ജ്യൂസ് കുടിക്കാറുണ്ട്. ഇതു രക്തം ശുദ്ധീകരിച്ച് ചർമത്തിന്റെ തിളക്കം വർധിപ്പിക്കും എന്ന് സുസ്മിത അവകാശപ്പെടുന്നു. പരമാവധി നാച്യുറൽ മാർഗങ്ങൾ പരീക്ഷിക്കണമെന്നാണു താരത്തിന്റെ പക്ഷം.

sushmita-sen-2

∙ വസ്ത്രധാരണം

ഇളം പിങ്ക്, പീച്ച്, ക്രീം എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ തന്റെ ചർമത്തിന് കൂടുതൽ തിളക്കം തോന്നിക്കാറുണ്ടെന്ന് സുസ്മിത പറയുന്നു. അതുകൊണ്ടു തന്നെ ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്. 

∙ മേക്കപ്പ് രഹസ്യങ്ങൾ 

ചർമം ഹൈലൈറ് ചെയ്യുന്ന രീതിയിലാണു മേക്കപ്പ്‌ ചെയ്യാറുള്ളത്. കൃത്യമായ അളവിൽ ബ്രോൺസർ പുരട്ടി ചർമത്തിന്റെ തിളക്കം വർധിപ്പിക്കും. 

ഓട്ടോമാറ്റിക് ലിപ്സ്റ്റിക് ലൈനർ, ഡയർ ബ്രോൺസ് ബ്ളഷ്, എവർലോങ് മസ്കാര എന്നിവയാണു  പ്രിയപ്പെട്ട ബ്യൂട്ടി പ്രൊഡക്ടുകൾ. ഒരു ചെറിയ ബോട്ടിൽ റോസ് വാട്ടർ, ലിപ് ബാം, മോയിസ്ച്യുർ എന്നിവ സ്ഥിരമായി ബാഗിൽ കരുതാറുണ്ട്. 

മേക്കപ് പൂര്‍ണമായി നീക്കം ചെയ്തശേഷം മാത്രമേ ഉറങ്ങാൻ കിടക്കാറുള്ളൂ. ഇതു വളരെ പ്രധാനമാണെന്നു താരം പറയുന്നു.

English Summary : Beauty Secrets Of Sushmita Sen

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA