ADVERTISEMENT

ഏതു തരം ചർമവും സുന്ദരവും ആരോഗ്യകരവുമായി സൂക്ഷിക്കാൻ കൃത്യമായ സ്കിൻ കെയർ രീതി പിന്തുടർന്നൽ മതി. വീട്ടിലിരുന്ന് ചെയ്യാനാവുന്ന രീതികളാണ് ഉചിതം. ഏതൊരു സാഹചര്യത്തിലും ചർമ സംരക്ഷണം മുന്നോട്ടു കൊണ്ടു പോകാൻ ഇത് സഹായിക്കും. ആർക്കും പിന്തുടരാവുന്ന മികച്ച ഒരു സ്കിൻ കെയർ റൂട്ടീൻ ഇതാ. 

‌∙ ക്ലെൻസിങ്

മുഖം വൃത്തിയാക്കുകയാണ് ആദ്യ പടി. ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം ക്ലെൻസർ മുഖത്തു വൃത്താകൃതിയിൽ പുരട്ടുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെള്ളളത്തിൽ മുഖം വീണ്ടും കഴുകി ടവൽ കൊണ്ട് ഒപ്പുക. 

∙ സ്ക്രബ് 

അടുത്തതായി സ്ക്രബ് കൊണ്ട് ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യണം. ഈ സ്ക്രബ് വീട്ടിൽ തന്നെ ഉണ്ടാക്കാം. ചർമത്തിന്റെ പ്രത്യേകത അനുസരിച്ചായിരിക്കണം സ്ക്രബ് ഉപയോഗിക്കേണ്ടത്. 

> ഓയിലി സ്കിൻ: ഒരു ടീസ്പൂൺ തേനിൽ അര ടീസ്പൂൺ പഞ്ചസാര പൊടിച്ചതു മിക്സ് ചെയ്യുക. 

> നോർമൽ സ്കിൻ: ഒരു ടീസ്പൂൺ ഓട്മീൽ, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ പാൽ എന്നിവ മിക്സ് ചെയ്യുക. 

> ഡ്രൈ സ്കിൻ: ആൽമണ്ട് തരിയായി പൊടിച്ചത് ഒരു ടീസ്പൂൺ എടുത്ത് അതിൽ അര ടീസ്പൂൺ തേനും അര ടീസ്പൂൺ ഒലിവ് ഓയിലും ചേർക്കുക.

സ്ക്രബ് ഉപയോഗിച്ചു മുഖം വൃത്താകൃതിയിൽ മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകി ഒപ്പിയെടുക്കുക. രണ്ടു തുള്ളി ഒലിവ് എണ്ണയോ ബദാം ഓയിലോ പുരട്ടുക.

∙ മസാജ്

ഫേഷ്യൽ ചെയ്യുമ്പോൾ മസാജ് പ്രധാനമാണ്. ആദ്യം വിരൽ അറ്റം കൊണ്ടു കവിളിൽ വൃത്തത്തിൽ മസാജ് ചെയ്ത് മൂക്കിലേക്ക് എത്തിച്ച് വീണ്ടും കവിളിലേക്കു പോവുക. അടുത്തത് നെറ്റി മസാജ് ചെയ്ത് മൂക്കിലേക്ക് എത്തി വീണ്ടും നെറ്റി. അടുത്തതായി പുരികത്തിനു മുകളിൽ മസാജ് ചെയ്ത് കൺകോണുകളിലെത്തി കണ്ണിനു താഴെ തടവി വീണ്ടും പുരികത്തിലേക്കു പോവുക. 

∙ ആവിപിടിക്കുക 

ആവി പിടിക്കുമ്പോൾ ചർമത്തിലെ സുഷിരങ്ങൾ തുറക്കും. ഇത് അഴുക്കുകൾ നീക്കാം ചെയ്യാൻ സഹായിക്കും. മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ ആവി പിടിക്കാം. ആവി പിടിക്കുന്ന വെള്ളത്തിൽ ഹെർബൽ ടീബാഗോ തുളസിയിലയോ ഇടുന്നതു നല്ലതാണ്. 

∙ ഫെയ്സ് പാക്

അടുത്തതായി ഫെയ്സ് പാക് ഉപയോഗിക്കാം. ചർമത്തിന്റെ സ്വഭാവത്തിന് അനുസരിച്ചു വേണം പാക് തിരഞ്ഞെടുക്കാൻ.

> ഓയിലി സ്കിൻ: ഒരു സ്പൂൺ കോസ്മറ്റിക് ക്ലേയിൽ ഒരു സ്പൂൺ തേൻ ചേർത്ത മിശ്രിതം. 

> നോർമൽ സ്കിൻ: ഒരു ടേബിൾ സ്പൂൺ തൈരിൽ ഒരു ടേബിൾ സ്പൂൺ‍ തേൻ ചേർത്ത മിശ്രിതം.

>  ഡ്രൈ സ്കിൻ: പഴം ഉടച്ചതിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത മിശ്രിതം.

പാക് മുഖത്തും കഴുത്തിലും ഇട്ട ശേഷം കണ്ണുകളിൽ വെള്ളരി കനംകുറച്ചു മുറിച്ചതു വച്ച് വിശ്രമിക്കുക. 20 മിനിറ്റിനുശേഷം ചെറു ചൂടുവെളളത്തിൽ കഴുകിക്കളയുക.

∙ ടോണിങ്

തുറന്നു ശുചിയായ മുഖത്തെ സുഷിരങ്ങൾ അടയ്ക്കുന്നതിനാണു ടോണർ. ഏതാനും തുളളി റോസ് വാട്ടർ മുഖത്തു പുരട്ടുക. ഒന്നാന്തരം ടോണർ ആണിത്.

∙ മോയിസ്ച്യുറൈസിങ്

ആൽമണ്ട് ഓയിൽ, കോക്കനട്ട് ഓയിൽ, ഒലിവ് ഓയിൽ, കറ്റാർവാഴ ജെൽ തുടങ്ങിയതെന്തും മോയിസ്ചറൈസറായി ഉപയോഗിക്കാം. ഫേഷ്യൽ ചെയ്യുമ്പോൾ ചർമം സോഫ്റ്റാകും. അന്നേ ദിവസം മേക്കപ്പ് ഒഴിവാക്കുന്നതാണു നല്ലത്.

English Summary : Best skin care routine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com