കരുത്തുറ്റ തലമുടി സ്വന്തമാക്കാം, ഇതാ ഒരു മാജിക് മിശ്രിതം

magic-oil-for-hair-growth
Image Credits : Maryna Pleshkun / Shutterstock.com
SHARE

കരുത്തുറ്റ, കറുത്തു നീണ്ട ഇടതൂർന്ന തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ അതിനായി കുറച്ച് സമയം മാറ്റിവയ്ക്കണം. താരൻ, മുടികൊഴിച്ചിൽ‌, അകാല നര എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ചെറുക്കാൻ പരിചരണം കൊണ്ടു മാത്രമേ സാധിക്കൂ. പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് ഫലപ്രദമായ നിരവധി മാർഗങ്ങൾ ഇതിനായി പരീക്ഷിക്കാം. ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച ഒന്നു പരിചയപ്പെടാം.

തയ്യാറാക്കുന്ന വിധം

ആവണക്കണ്ണ   –  2 ടീസ്പൂണ്‍

മുട്ടയുടെ മഞ്ഞ    –  ഒന്ന്

തേൻ                –   1 ടീസ്പൂണ്‍ 

ഈ മൂന്നു കൂട്ടുകളും ഒരു ബൗളിൽ എടുത്ത് നന്നായി യോജിപ്പിക്കുക. വേണമെങ്കിൽ മിക്സിയിലോ ബ്ലെന്‍ഡറിലോ ചേര്‍ത്ത് യോജിപ്പിക്കാം. ഇൗ മിശ്രിതം മുടിയുടെ വേരു മുതൽ മുടിയുടെ തുമ്പ് വരെ തേച്ചുപിടിപ്പിക്കാം. മിശ്രിതം നല്ലതുപോലെ ‌മുടിയുടെ േവരുകളിൽ ആഴ്ന്നിറങ്ങാനായി ഉണങ്ങിയ ടവൽ ഉപയോഗിച്ച് മുടി കവർ ചെയ്ത് മൂന്നു മണിക്കൂർ ഇരിക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇളം ചൂടുവെള്ളത്തിൽ മുടി കഴുകാം. ഇൗ മിശ്രിതം  ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം പ്രയോഗിക്കാം. അടുപ്പിച്ച് മൂന്നു മാസം ഈ പ്രക്രിയ തുടരുന്നത് മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും മറ്റു പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യും

English Summary : Best Oils for Hair growth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA