ADVERTISEMENT

കോവിഡും ലോക്ഡൗണും സൗന്ദര്യ സംരക്ഷണത്തിലും പ്രതിസന്ധികൾ സൃഷ്ടിച്ചിരിക്കുകയാണ്. വീട്ടിലിരുന്ന് ചെയ്യാനാവുന്ന സൗന്ദര്യ സംരക്ഷണ രീതികൾക്ക് അതുകൊണ്ടു തന്നെ പ്രിയം കൂടുകയും ചെയ്തു. ബോളിവുഡ് സുന്ദരി ബിപാഷ ബസു കേശസംരക്ഷണത്തിന് ഉപയോഗിക്കുന്നതു സവാളയാണ്. അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത ഈ ചേരുവ തലമുടിയുടെ ആരോഗ്യത്തിന് മികച്ചതാണെന്ന് ബിപാഷ ഉറപ്പിച്ച് പറയുന്നു. 

രണ്ട് സവാളയുടെ നീര് എടുക്കുക. അതു തലയോട്ടിയിൽ പുരട്ടി ഏതാനും മിനിറ്റുകൾ മസാജ് ചെയ്യുക. ഒരു മണിക്കുറിനുശേഷം തല കഴുകി കണ്ടീഷൻ ചെയ്യാം. ആഴ്ചയിൽ ഒരിക്കൽ ബിപാഷ ഇങ്ങനെ ചെയ്യാറുണ്ട്. കൊഴിച്ചിൽ കുറയാനും മുടിയുടെ വളർച്ച വേഗത്തിലാക്കാനും ഇതു സഹായിക്കും. വിർജിൻ ഓയിലോ, ലാവണ്ടർ ഓയിലോ സവാള നീരിനൊപ്പം മിക്സ് ചെയ്തും ഉപയോഗിക്കാം.

English Summary : Hair care tips from actress Bipasha Basu 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com