മുഖം തിളങ്ങാൻ മിനിറ്റുകൾ മതി; ആർക്കും പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ ഇതാ

most-effective-natural-face-pack-for-glowing-skin
Image Credits : Denizo71 / Shutterstock.com
SHARE

കോവിഡ് കാരണം വീടുകളിലേക്ക് ചുരുങ്ങാൻ നിർബന്ധിതമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വീട്ടിലിരുന്ന് മടുപ്പ് തോന്നുന്ന, സൗന്ദര്യ സംരക്ഷണത്തിൽ താൽപര്യമുള്ളവർക്ക് ചില പരീക്ഷണങ്ങൾ ഈ സമയത്തു നടത്താം. എളുപ്പത്തിൽ ചെയ്യാവുന്നതും വളരെ ഫലപ്രദവുമായ മാർഗങ്ങളാണിവ.

∙ കോക്കനട്ട് ഫേസ് പാക്

പോഷകം നൽകി ചർമം ആരോഗ്യമുള്ളതാക്കുന്നു

തയ്യാറാക്കേണ്ട വിധം : രണ്ട് ടീസ്പൂൺ പാൽ, ഒരു ടേബിൾ സ്പൂൺ തേങ്ങ ചിരകിയത്, ഒരു ടീ സ്പൂൺ തേൻ എന്നിവ ഒരു ബൗളിൽ എടുത്ത് നന്നായി മികസ് ചെയ്യുക. ഇത് മുഖത്ത് തേച്ചു പിടിപ്പിക്കണം. 20 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം.

∙ വെള്ളരിക്ക ഫേസ് പാക്

ചർമത്തിലെ എണ്ണമയവും പാടുകളും അകറ്റാൻ ഇത് സഹായിക്കും.

തയ്യാറാക്കേണ്ട വിധം : ഒരു വെള്ളരിക്കയുടെ പകുതി അരച്ചത്, അരക്കപ്പ് ഉപ്പ്, കാൽ ടീസ്പൂൺ പെപ്പർമിന്റ് എസന്‍ഷ്യൽ ഓയിൽ എന്നിവ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് തേച്ചു പിടിപ്പിച്ച് 10 മിനിറ്റോളം മസാജ് ചെയ്യണം. ശേഷം തണുത്ത വെള്ളംകൊണ്ട് കഴുകി കളയാം.

∙ കടലമാവും ആൽമണ്ട് ഓയിലും

ചർമത്തിന്റെ ആരോഗ്യം നിലനിർത്തുകയും വരൾച്ചയിൽനിന്നു സംരക്ഷിക്കുകയും ചെയ്യുന്നു.

തയ്യാറാക്കേണ്ട വിധം : ഒരു ടേബിൾ സ്പൂൺ കടലമാവും ഒരു ടീസ്പൂൺ ആൽമണ്ട് ഓയിലും മിക്സ് ചെയ്ത് ക്രീം രൂപത്തിലാക്കി മുഖത്ത് മസാജ് ചെയ്യുക. 15 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.

∙ മുന്തിരി ഫേസ് പാക്

ചർമം തിളങ്ങാനും പാടുകൾ നീക്കി മുഖം സുന്ദരമാകാനും ഈ ഫേസ്പാക്ക് സഹായിക്കുന്നു.

തയ്യാറാക്കേണ്ട വിധം : രണ്ട് ടീസ്പൂൺ മുന്തിരി ജ്യൂസും ഒരു ടീ സ്പൂൺ യോഗർട്ടും മിക്സ് ചെയ്തതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര ചേർക്കണം. ഇങ്ങനെ കിട്ടുന്ന മിശ്രിതം ഉപയോഗിച്ച് മുഖം സ്ക്രബ് ചെയ്യുക. 10 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം.

∙ മഞ്ഞളും നാരങ്ങനീരും

ചർമ്മത്തിന്റെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ സഹായിക്കുന്നു.

തയ്യാറാക്കേണ്ട വിധം : ഒരു ടേബിൾ സ്പൂൺ തേനിലേക്ക് അര ടീസ്പൂൺ മഞ്ഞളും ഒരു പകുതി ചെറുനാരങ്ങയുടെ നീരും ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 10 മിനിറ്റിനുശേഷം തണുത്ത വെള്ളംകൊണ്ട് കഴുകി കളയാം.

English Summary : most effective face pack for glowing skin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA