മനോഹരമായ കൺപീലികൾ ആർക്കും സ്വന്തമാക്കാം

tips-for-beautiful-eyelashes
Image Credits : Oleg Gekman / Shutterstock.com
SHARE

ആരോഗ്യമുള്ള നീണ്ട കണ്‍പീലികള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. നീണ്ട ആരോഗ്യമുള്ള കണ്‍പീലികൾക്കിതാ ചില വഴികൾ.

∙ ഉറങ്ങുന്നതിന് മുമ്പ് ഒലിവ് ഓയിൽ കൺപീലിയിൽ പുരട്ടുന്നത് നല്ലതാണ്. ഒലിവ് ഓയിലില്‍ വിറ്റാമിനും മിനറലും ധാരളം അ‌ടങ്ങിയിട്ടുണ്ട്. ഇതു കൺപീലിയുടെ വളർച്ചയെ സഹായിക്കും.

∙ ആവണക്കെണ്ണയിൽ കട്ടികുറഞ്ഞ വിറ്റാമിൻ ഇ അടങ്ങിയ ഓയിൽ ചേർത്ത് കൺപീലിയിൽ പുരട്ടുന്നത് കൺപീലിയുടെ വളർച്ചയ്ക്ക് നല്ലതാണ്.

∙ ഗ്രീൻ ടീയിൽ മുക്കിയ കോട്ടണ്‍ കണ്‍പീലിയിൽ വെയ്ക്കുക. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീനും ഫ്ലെവനോയിഡും കണ്‍പീലികളെ ശക്തിപ്പെടുത്തും. മാത്രമല്ല പുതിയ കണ്‍പീലികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.

∙നാരങ്ങയുടെ  പുറംതൊലി ഒലിവ് ഓയിലിലോ ആവണക്കെണ്ണയിലോ  നാലോ അഞ്ചോ ദിവസം മുക്കി വെച്ച്  കണ്‍പീലിയിൽ പുരട്ടുക. വിറ്റാമിൻ സി ലയിച്ച് ചേർന്ന ഓയിൽ കൺപീലികളുടെ വളർച്ചയ്ക്ക് നല്ലതാണ്.

∙ ഉറങ്ങുന്നതിന് മുമ്പ് കണ്ണുകളിലെ മേക്ക് അപ്പ് നീക്കം ചെയ്യുക. ഇതിനായി വെറ്റ് വൈപ്പ് ഉപയോഗിക്കാം.

∙ ആപ്പിൾ, പേരയ്ക്ക തുടങ്ങിയ പഴങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. കണ്ണുകളുടെയും  കണ്‍പീലികളുടെയും സംരംക്ഷണത്തിന് ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണ്.

English Summary : Tips for Longer, Thicker Eyelashes without Extensions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA