ജാപ്പനീസ് യുവതികളുടെ സൗന്ദര്യ രഹസ്യം ഇതാ

natural-beauty-tips-of-japanese-women-for-glowing-skin
Image Credits : metamorworks / Shutterstock.com
SHARE

സൗന്ദര്യ സംരക്ഷണത്തിലെ ജാപ്പനീസ് വിദ്യകൾ ലോകപ്രശസ്തമാണ്. അടുക്കളയിലെ ചേരുവകളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് ഇതിനു കാരണം. അതുകൊണ്ടുതന്നെ അമിതമായ ചെലവില്ലാതെ, വളരെ ലളിതമായി സൗന്ദര്യ സംരക്ഷണം സാധ്യമാകുന്നു. ജാപ്പനീസ് യുവതികളുടെ ചില സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ അറിയാം. 

∙ ബദാം പൗഡർ

ജാപ്പനീസ് യുവതികൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണിത്. ചർമത്തിലെ അഴുക്ക് നീക്കി തിളക്കം നൽകാൻ ബദാം പൗഡറിന്റെ ഉപയോഗം സഹായിക്കുന്നു. വെള്ളവുമായി മിക്സ് ചെയ്ത് മുഖത്തു പുരട്ടാം.

∙ ഓട്സ്

ചർമത്തിലെ നാച്യുറൽ ഓയിലുകളെ സന്തുലിതമാക്കി, മുഖത്തിന് മൃദുത്വവും ഫ്രഷ്നസ്സും ലഭിക്കാൻ ഓട്സിന്റെ ഉപയോഗം സഹായിക്കുന്നു. ഓട്സ് പൊടിച്ച് പാലിൽ മിക്സ് ചെയ്ത് മുഖത്തു പുരട്ടാം.

∙ അസുക്കി പൗഡർ

അസുക്കി ബീൻസിൽ നിന്നുണ്ടാക്കുന്ന ഈ പൊടി സൗന്ദര്യ സംരക്ഷണത്തിന് കാലങ്ങളായി ഉപയോഗിച്ച് വരുന്നു. ചർമകാന്തി വർധിപ്പിക്കാനുള്ള കഴിവാണ് അസുക്കി പൗഡറിനെ പ്രശ്തമാക്കുന്നത്. ഏതൊരു സ്ക്രബ്ബിലെയും അടിസ്ഥാന ഘടകമായി ഇത് അസുക്കി പൗഡർ ഉപയോഗിക്കാം.

∙ തവിട്

തവിട് റോസ് വാട്ടറുമായി ചേർത്ത് ക്ലെൻസിങ്ങിന് ഉപയോഗിച്ച് വരുന്നു. മുഖം വൃത്തിയാകാനും തിളക്കം ലഭിക്കാനും ഇത് ഫലപ്രദമാണ്.

∙ കടൽപായൽ

കടൽ പായൽ പൊടിച്ച് ഉപയോഗിക്കുന്നതും ഇവിടെ സ്വാഭാവികമാണ്. വെള്ളത്തിൽ ചാലിച്ച് മുഖത്ത് പുരട്ടുന്നതാണു രീതി. ചർമത്തിനെ റീഫ്രഷ് ചെയ്യാൻ ഇതു സഹായിക്കും. 

∙ ചന്ദനപ്പൊടി

ചർമത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കാനാണ് ചന്ദനപ്പൊടി ഉപയോഗിക്കുന്നത്. ഇതും വെള്ളത്തിൽ ലയിപ്പിച്ച് മുഖത്ത് പുരട്ടുകയാണ് ചെയ്യുന്നത്. 

∙ സോയ പൗഡർ 

ഒരു ടേബിൾ സ്പൂൺ സോയപ്പൊടിയും കുറച്ച് തൈരും മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. ചർമത്തിനെ മൃദുലമാക്കാൻ ഈ സ്ക്രബ് സഹായിക്കും.

English Summary : Japanese beauty tips for glowing skin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA