റോസ് വാട്ടർ മാത്രം മതി, സൗന്ദര്യം നിങ്ങളെ തേടി വരും

rose-water-for-hair-and-skin-care
Image Credits : Africa Studio / Shutterstock.com
SHARE

വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റ്സ് എന്നിവയാൽ സമ്പുഷ്ടമായ പനിനീര് എങ്ങനെയാണു സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതെന്നു നോക്കാം.

∙ ചർമത്തിലെ ജലാംശം നിലനിർത്തും

പുറമേ പുരട്ടാൻ മാത്രമല്ല ഉള്ളിൽ സേവിക്കാനും ഉത്തമമാണ് പ്രകൃതിദത്തമായി വീട്ടിൽത്തന്നെ തയാറാക്കുന്ന പനീനീര്. വീട്ടിൽ തയാറാക്കുകയാണെങ്കിൽ ശരീരത്തിന് ഹാനികരമായ യാതൊരു വസ്തുക്കളും അതിൽ അടങ്ങിയിട്ടില്ല. ജലാംശം നിലനിർത്തി ചർമത്തെ ഫ്രഷ് ആക്കാൻ പനിനീരിന് സാധിക്കും. ചർമത്തിൽ അധികമുള്ള എണ്ണമയം വലിച്ചെടുക്കാനുള്ള കഴിവും പനിനീരിനുണ്ട്.

∙ ശരീരതാപം നിയന്ത്രിക്കും

ശരീരതാപത്തെ നിയന്ത്രിച്ചു നിർത്താനും ചർമത്തിന്റെ മൃദുത്വം കാത്തു സൂക്ഷിക്കാനും പനിനീര് സഹായിക്കുന്നു. വീട്ടിൽ തയാറാക്കുന്ന പനീനീര് കുടിക്കാനും നല്ലതാണ്. പനിനീരടങ്ങിയ ക്രീമുകളും ലോഷനുകളും പുരട്ടുന്നതിനു പകരമായി പനിനീര് നേരിട്ട് ശരീരത്തിൽ പുരട്ടുന്നതും സേവിക്കുന്നതുമാണ് കൂടുതൽ ഗുണം ചെയ്യുക.

∙ പിഎച്ച് സന്തുലനം നിലനിർത്താം

ചർമത്തിലെ പിച്ച് മൂല്യത്തിന്റെ സന്തുലനാവസ്ഥ നിലനിർത്താൻ പനിനീര് സഹായിക്കുന്നു. മനുഷ്യ ശരീരത്തിന്റെ ശരാശരി പിഎച്ച് മൂല്യം 4.7 ആണ്. സാധാരണ വെള്ളത്തിലെ പിഎച്ച് മൂല്യം 6.7 മുതൽ 8.8 വരെയാണ്. പനിനീരിന്റെ ശരാശരി പിഎച്ച് മൂല്യം 5.0 ആണ്. അതുകൊണ്ടു തന്നെ ഇടയ്ക്കിടയ്ക്ക് റോസ് വാട്ടർ ശരീരത്തിൽ സ്പ്രേ ചെയ്തുകൊടുത്താൽ ശരീരത്തിലെ പിഎച്ച് മൂല്യത്തിന്റെ സന്തുലനം നിലനിർത്തുകയും ചർമത്തിന് കൂടുതൽ ചെറുപ്പം തോന്നാൻ സഹായിക്കുകയും ചെയ്യും. ചർമം ആരോഗ്യത്തോടെയും തിളക്കത്തോടെയുമിരിക്കാൻ ഇടയ്ക്കിടയ്ക്ക് മുഖത്ത് പനിനീര് സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും.

∙ മുടിക്ക് ഒതുക്കവും കരുത്തും നൽകും

എത്ര ശ്രമിച്ചാലും ഒതുക്കമില്ലാതെയിരിക്കുന്ന മുടിയിഴകൾ ചിലർക്കൊരു തലവേദനയാണ്. മുടിയെ വേണ്ടവണ്ണം മോയ്സ്ചറൈസ് ചെയ്യാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മുടിയെ വരുതിയിലാക്കി ആരോഗ്യത്തോടെ പരിപാലിക്കാൻ പനിനീര് സഹായിക്കും. ഒരു ചെറിയ സ്പ്രേ ബോട്ടിലിൽ പനിനീര് നിറച്ച് കൈയിൽ സൂക്ഷിക്കാം. മുടി ഒതുങ്ങിയിരിക്കുന്നില്ല എന്നു തോന്നുമ്പോഴൊക്കെ തലയിൽ ഈ പനിനീര്‍ സ്പ്രേ ചെയ്തുകൊടുക്കാം.

English Summary: Benefits of using rose water

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA