സുന്ദരിയാകാൻ അനുഷ്ക ശർമയുടെ മേക്കപ് ട്രിക്സ്

anushka-sharma-1
SHARE

ബോളിവുഡ് സുന്ദരി അനുഷ്‌ക ശർമയുടെ റെഡ് കാർപറ്റ് എൻട്രികൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. പുതുമ നിറയുന്ന ഫാഷൻ ചോയ്സുകളും മേക്കപ്പിലെ മികവുമാണ് ഇതിനു കാരണം. അനുഷ്കയെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്ന പലരുടെയും ലക്ഷ്യം താരത്തിന്റെ സ്റ്റൈലിൽ നിന്നും ആശയങ്ങൾ കണ്ടെത്തലാണ്. അനുഷ്കയുടെ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് നമുക്ക് എന്തൊക്കെ ബ്യൂട്ടി ടിപ്സ് കിട്ടുമെന്ന് നോക്കാം.

∙ കൺപീലികൾക്ക് മസ്ക്കാര

അനുഷ്കയുടെ ഫോട്ടോഷൂട്ടുകളിൽ പലപ്പോഴും മനംകവരുന്നത് മസ്കാരയിട്ട ആ കണ്ണുകളാണ്. ഏതൊരു പരിപാടി ആയാലും മസ്കാരയിടാൻ അനുഷ്ക മറക്കാറില്ല.

anushka-sharma-3

ഓരോരുത്തർക്കും ചേർന്ന രീതിയിൽ മസ്കാര ഉപയോഗിക്കുന്നത് കൺപീലികളുടെ ഭംഗി കൂട്ടുമെന്നാണ് അനുഷ്കയുടെ മേക്കപ് ആർട്ടിസ്റ്റ് പുനീത് സെയ്നിയുടെ അഭിപ്രായം. ഡിയോഡറന്റ്, ലിപ് ബാം, മസ്കാര എന്നീ കാര്യങ്ങളിലാണ് അനുഷ്ക നിർബന്ധം പിടിക്കാറുള്ളതെന്നും സെയ്നി വ്യക്തമാക്കിയിട്ടുണ്ട്.

∙ മിഴിയഴകിന് ഐലൈനർ

അനുഷ്കയുടെ കൺതടങ്ങളെ ആകർഷമാക്കുന്ന മറ്റൊന്ന് ഐലൈനറുകളാണ്. കണ്ണിനു താഴെ, നടുവിൽ നിന്നും തുടങ്ങി കട്ടി കൂട്ടി കണ്ണിന്റെ അറ്റം വരെ നീളുന്ന രീതിയിലാണ് താരം ഐലൈനർ ഉപയോഗിക്കുന്നത്.

∙ തുടക്കം നന്നായാൽ

ചില മേക്കപ്പ് ഐഡിയകൾ പരാജയപ്പെടുന്നതിനു കാരണം തുടക്കത്തിലെ ശ്രദ്ധക്കുറവും സന്തുലിതമായ മേക്കപ് രീതി ഫോളോ ചെയ്യാത്തതുമാണ്. 

anushka-sharma-2

മേക്കപ്പിന് മുൻപ് നന്നായി മുഖം കഴുകുന്നതും മോയിസ്ച്യുർ ചെയ്യുന്നതുമാണ് അനുഷ്കയുടെ രീതി. ഇത്തരം ശീലത്തിലൂടെ ബേസ് കൃത്യമാകുന്നു. അതിന്റെ ഗുണം മേക്കപ്പിലും പ്രതിഫലിക്കുക ചെയ്യും.

∙ ക്യാറ്റ് ഐ

വളരെ കാലമായി പ്രചാരത്തിലുള്ള ഈ മേക്കപ്പ് രീതി കണ്ണുകളെ അതിസുന്ദരമാക്കും. ഐ മേക്കപ്പിന് പ്രധാന്യം നൽകുന്ന അനുഷ്കയ്ക്ക് ക്യാറ്റ് ഐ വളരെ പ്രിയപ്പെട്ട ഒന്നാണ്.

ഐലൈനറുകൾ ഉപയോഗിച്ചുള്ള ഈ വാൽകണ്ണെഴുതൽ ചിലപ്പോൾ അൽപം ബുദ്ധിമുട്ടുള്ളതായി തോന്നാം. എന്നാല്‍ കുറച്ച് ശ്രദ്ധിച്ചാൽ കണ്ണുകൾ തിളങ്ങുമെന്നതിൽ സംശയമില്ല.

∙ അധികമാകേണ്ട

പല കളറിലും പല രീതിയിലുമുള്ള മേക്കപ് പ്രൊഡക്ടുകൾ ധാരാളം ഉപയോഗിച്ചതുകൊണ്ട് മികച്ച റിസൾട്ട് ലഭിക്കില്ല. ഇവിടെയാണ് അനുഷ്കയുടെ മേക്കപ് രീതികൾ ശ്രദ്ധേയകമാകുന്നത്. വളരെ കുറച്ച് പ്രൊഡക്ടുകൾ ഉപയോഗിക്കുക. അതിൽ തന്നെ ചില പ്രൊഡക്ടുകളുടെ പല തരത്തിലുളള ഉപയോഗം ശീലിക്കുക എന്നതാണ് അനുഷ്ക സ്റ്റൈൽ. 

English Summary : Actress Anushka Shrama make-up tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA