ADVERTISEMENT

ഫാഷനിലും ഫിറ്റ്നസിലും ഇപ്പോഴും സൂപ്പർ സ്റ്റാർ ആണ് മലൈക അറോറ. 47–ാം വയസ്സിലും ബോളിവുഡിലെ താരസുന്ദരിയായ കയ്യടി നേടാൻ മലൈകയെ സഹായിക്കുന്നത് വ്യായാമത്തിലും സൗന്ദര്യ പരിചരണത്തിലും ഭക്ഷണകാര്യത്തിലും പുലർത്തുന്ന ശ്രദ്ധയാണ്. പ്രകൃതിദത്ത വസ്തുക്കൾ പരമാവധി ഉൾപ്പെടുത്തിയാണ് താരം സൗന്ദര്യ സംരക്ഷണ സാധ്യമാക്കുന്നത്. 

ചർമത്തിന്റെ പരിചരണത്തിന് കറ്റാർവാഴ ഉപയോഗിക്കാനാണ് മലൈകയ്ക്ക് ഇഷ്ടം. വളരെ എളുപ്പത്തിൽ ചെയ്യാനാകുമെന്നതും മികച്ച ഫലപ്രാപ്തി ലഭിക്കുന്നതുമാണ് കറ്റാർവാഴ ഉപയോഗപ്പെടുത്താനുള്ള കാരണം. ഇതിനായി വീട്ടിലെ തോട്ടത്തില്‍ കറ്റാർ വാഴ വളർത്തുന്നുണ്ട് താരം. 

malaika-arora2

ഒരു ചെറിയ കഷ്ണം കറ്റാർവാഴ മുറിച്ചെടുത്ത് അതിലെ ജെൽ മുഖത്ത് തേച്ചുപിടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. കുറച്ചു സമയം കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകും. ചർമം മോയിസ്ച്യുറൈസ് ചെയ്യാനും മിനുസവും തിളക്കവും ലഭിക്കാനും ഇതു സഹായിക്കും. സെൻസിറ്റീവ് ചർമമായതിനാല്‍ വളരെ കരുതലോടെയാണ് സൗന്ദര്യ വർധക വസ്തുക്കൾ തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ കറ്റാർ വാഴ ചർമത്തിന് ദോഷം ചെയ്യില്ലെന്നും ഏതു തരം ചർമമുള്ളവർക്കും ഉപയോഗിക്കാമെന്നും മലൈക പറയുന്നു.

English Summary : Actress Malaika Arora skin care tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com