ചർമം തിളങ്ങും, ഈ സൗന്ദര്യക്കൂട്ടുകൾ നിങ്ങളെ അദ്ഭുതപ്പെടുത്തും

most-effective-natural-face-packs-for-glowing-skin
Image Credits : Remark_Anna / Shutterstock.com
SHARE

മാർക്കറ്റിൽ കൃത്രിമ സൗന്ദര്യ ഉൽപന്നങ്ങൾ സജീവമാകുന്നതിനൊക്കെ മുൻപ് വീട്ടിലെ അടുക്കളയിൽ നിന്നാണ് മുത്തശ്ശിമാർ സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്തിയിരുന്നത്. ചർമത്തിലെ എണ്ണമയമില്ലാതാക്കാനും മുഖക്കുരു അകറ്റാനും വരൾച്ച മാറ്റാനുമെല്ലാം മുത്തശ്ശിമാർ കൂട്ടുപിടിച്ചത് കടലമാവിനെയായിരുന്നു. ഓരോ ചർമത്തിനും ചേരുന്ന സൗന്ദര്യക്കൂട്ടുകൾ കൂടി കടലമാവിനൊപ്പം ചേരുമ്പോൾ ഫലം അദ്ഭുതപ്പെടുത്തുന്നതണ്.

∙ എണ്ണമയമുള്ള ചർമത്തിന്

ചർമത്തിലെ എണ്ണമയം നന്നായി വലിച്ചെടുക്കാനുള്ള ശേഷി കടലമാവിനുണ്ട്. പനിനീരും കടലമാവും നന്നായി യോജിപ്പിച്ച ശേഷം അതിൽ ഒരു സ്പൂൺ തക്കാളിനീരുകൂടി ചേർക്കുക. ഈ മിശ്രിതം നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാകുമ്പോൾ മുഖത്ത് പുരട്ടാം. ഇരുപതു മിനിറ്റിനു ശേഷം ചെറുചൂടുവെള്ളമുപയോഗിച്ച് കഴുകിക്കളയാം. കടലമാവ് ചർമത്തിലെ എണ്ണമയത്തെ വലിച്ചെടുക്കുമ്പോൾ പനിനീര് ചർമത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു. ഇതേസമയം തക്കാളിനീര് ചർമത്തിലെ പിച്ച് മൂല്യത്തെ ബാലൻസ് ചെയ്യുന്നു.

∙ വരണ്ട ചർമത്തിന് കടലമാവ്– തൈര് ഫെയ്സ്പാക്ക്

വരണ്ട ചർമമുള്ളവർ കടലമാവിനൊപ്പം തൈരും തേനും മിക്സ് ചെയ്തുവേണം ഉപയോഗിക്കാൻ. തൈരിലും തേനിലും ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ഒരു സ്പൂൺ കടലമാവിൽ തേനും തൈരും ചേർത്ത് നന്നായി ഇളക്കുക. മൃദുവായ പേസ്റ്റ് ലഭിക്കുമ്പോൾ അത് മുഖത്തു പുരട്ടി 15 മിനിറ്റ് കാത്തിരിക്കുക. ശേഷം നല്ല തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക. അതു കഴിഞ്ഞ് മുഖത്ത് ഇഷ്ടമുള്ള മോയിസ്ചറൈസിങ് ക്രീം പുരട്ടുക. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്താൽ മുഖത്തെ വരണ്ട പാടുകൾ മാറി ചർമം സുന്ദരമാകും.

∙ മുഖക്കുരു മാറാൻ കടലമാവ്– ആര്യവേപ്പില ഫെയ്സ്പാക്ക്

മുഖക്കുരുവും അതുണ്ടാക്കുന്ന പാടുകളും പലരുടെയും ഉറക്കം കെടുത്താറുണ്ട്. എന്നാൽ അതിനെ നേരിടാനുള്ള പ്രതിവിധി വീട്ടിൽത്തന്നെയുണ്ട്. അതിനായി വേണ്ടത് ഒരൽപം കടലമാവും ഒരുപിടി ആര്യവേപ്പിലയും കുറച്ച് കറ്റാർവാഴയുമാണ്. ആര്യവേപ്പില പറിച്ചെടുത്ത് നന്നായി അരച്ചെടുക്കണം. അതിനൊപ്പം കറ്റാർവാഴയുടെ ജെല്ലും കടലമാവും ചേർത്ത് മിശ്രിതം നന്നായി ഇളക്കണം. മൃദുവായ പേസ്റ്റ് ആകുമ്പോൾ മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ ഒന്നുവീതം ഇതു തുടരണം. കറ്റാർവാഴയിലും ആര്യവേപ്പിലും ഔഷധഗുണങ്ങളുള്ളതിനാൽ അതൊരു ആന്റി ബാക്ടീരിയൽ ഘടകമായി പ്രവർത്തിക്കുകയും മുഖക്കുരുവിനെ അകറ്റുകയും ചെയ്യും.

English Summary : Besan Face Pack Recipes For All Skin Types

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA