ADVERTISEMENT

കേശസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാന്‍ പ്രകൃതിദത്ത മാർഗങ്ങള്‍ ആശ്രയിക്കാനാണ് ഇന്നും നിരവധിപ്പേർ ആഗ്രഹിക്കുന്നത്. അത്തരക്കാർക്ക് പരീക്ഷിക്കാവുന്ന മികച്ച സാധ്യതയാണ് ഒലീവ് ഓയിൽ. നിരവധി ഗുണങ്ങള്‍ ഒലീവ് ഓയിലിനുണ്ട്. ഒലീവ് ഓയിൽ എങ്ങനെയെല്ലാം കേശസംരക്ഷണത്തിന് ഉപയോഗിക്കാമെന്നു നോക്കാം.

∙ മുടിക്ക് കരുത്ത്

ഒലീവ് ഓയിലിലെ പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യം മുടിയുടെ കോശങ്ങൾ നശിക്കുന്നതിന് കാരണമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നു. അങ്ങനെ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു.

∙ ഭംഗി നൽകുന്നു

ഒലീവ് ഓയിലിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3-ഫാറ്റി ആസിഡും മറ്റ് പോഷകങ്ങളും മുടി തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുന്നു.  ഇത് മുടിയുടെ നിറവും തിളക്കവും വർധിക്കാൻ സഹായിക്കുന്നു. 

∙ താരൻ ഇല്ലാതാക്കും

മുടിയുടെ ഒരു പ്രധാന ശത്രു താരനാണ്. താരന്റെ സാന്നിധ്യം മുടി കൊഴിച്ചിൽ വേഗത്തിലാക്കുന്നു. ഒലീവ് ഓയിലിന്റെ ഉപയോഗത്തിലൂടെ താരനെ ഫലപ്രദമായി പ്രതിരോധിക്കാം.

ഒലീവ് ഓയിൽ മറ്റു ചില വസ്തുക്കളോടൊപ്പം ചേർത്ത് തലയില്‍ പുരട്ടിയാല്‍ മുടി കൊഴിച്ചിൽ തടയാനും താരൻ അകറ്റാനും സാധിക്കും. ഉപയോഗിക്കേണ്ട ചില രീതികൾ ഇതാ.

∙ ഒലീവ് ഓയിലും മുട്ടയും

രണ്ട് മുട്ടയുടെ വെള്ളയും രണ്ട് സ്പൂൺ ഒലീവ് ഓയിലും ഒരു ബൗളിലെടുത്ത് നന്നായി മിക്സ് ചെയ്ത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. പൊടിയോ മറ്റോ വീഴാതിരിക്കാൻ ഷവർ ക്യാപ്പ് ധരിക്കുന്നത് നല്ലതാണ്. 20 മിനിറ്റിന്ശേഷം തണുത്ത വെള്ളവും വീര്യം കുറഞ്ഞ ഷാംപൂവും ഉപയോഗിച്ച് കഴുകി കളയണം. ആഴ്ചയിൽ രണ്ട് തവണ ഇത് ആവർത്തിക്കുക.

∙ തേനും കറുവപട്ടയും ഒലീവ് ഓയിലും

ഒരു സ്പൂൺ കറുവപട്ടപ്പൊടി, ഒരു സ്പൂൺ തേൻ, ഒരു സ്പൂൺ ഒലീവ് ഓയിൽ എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്ത് മുടിയിലും തലയോട്ടിയിലും തേയ്ക്കണം. 15 മിനിറ്റിന്ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ആവർത്തിക്കാം.

∙ വെളുത്തുള്ളിയും ഒലീവ് ഓയിലും

തൊലിപൊളിച്ചെടുത്ത 10 വെളുത്തുള്ളി കാൽകപ്പ് ഒലീവ് ഓയിലിലിട്ട് മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിലാക്കുക. ഇതിൽ നിന്ന് രണ്ട്‌ സ്പൂൺ എടുത്ത് മുടിയുടെ മുകളിലും മുടിയിഴകൾക്കിടയിലും പുരട്ടുക. 45 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ബാക്കിയുള്ളത് ആഴ്ചയിൽ രണ്ടു തവണ വീതം എന്ന നിലയിൽ ഉപയോഗിക്കുക.

∙ ഇഞ്ചിയും ഒലീവ് ഓയിലും

ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. ഇതെടുത്ത് അഞ്ച് മിനിറ്റ് തലയിൽ മസാജ് ചെയ്യുക. അരമണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളവും ഷാംപൂവും ഉപയോഗിച്ച് കഴുകി കളയാം.

English Summary : The Benefits of Olive Oil For Hair Regrowth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com