ADVERTISEMENT

മിനുസവും തിളക്കവുമുള്ള ചർമം സ്വന്തമാക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി അനുയോജ്യമായ ചർമസംരക്ഷണ രീതികൾ സ്വീകരിക്കുകയും സമയം കണ്ടെത്തുകയും വേണം. വളരെ മികച്ച ഫലം നൽകുന്നവയാണ് ഇറ്റാലിയൻ സൗന്ദര്യസംരക്ഷണ രീതികൾ. പ്രകൃതിദത്ത മാർഗങ്ങളിലൂടെ ചർമത്തിന് സംരക്ഷണം നൽകാൻ ഇവ സഹായിക്കുന്നു. വ്യാപകമായി ഉപയോഗിക്കുന്ന ചില ഇറ്റാലിയൻ സൗന്ദര്യസംരക്ഷണ രീതികൾ അറിയാം.

∙ ഒലിവ് ഓയിൽ

‘ഗോൾഡ് ഓഫ് ഗോഡ്സ്’ എന്നാണ് ഇറ്റലിയിൽ ഒലിവ് ഓയിൽ അറിയപ്പെടുന്നത്. ചർമത്തിന് പോഷണം നൽകാനും മോയിസ്ച്യുറൈസ് ചെയ്യാനും ഒലിവ് ഓയിലിന് കഴിവുണ്ട്. ചർമം ഹൈഡ്രേറ്റും ഡിടോക്സിഫൈയും ചെയ്യുന്നു. പ്രായത്തെ പിടിച്ചുകെട്ടി ചർമത്തിന്റെ ഊര്‍ജസ്വലത നിലനിർത്താനും ഇത് സഹായിക്കുന്നു.

മോയിസ്ച്വർ, സ്ക്രബ് എന്നിവയിൽ ഏതാനും തുള്ളി ഒലിവ് ഓയിൽ മിക്സ് ചെയ്ത് ഉപയോഗിക്കാം. അല്ലെങ്കിൽ ഒലിവ് ഓയിൽ മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 

∙ സ്ട്രോബറി സ്ക്രബ്

വളരെ പ്രശസ്തമായ മറ്റൊരു ഇറ്റാലിയൻ മാർഗമാണ് സ്ട്രോബറി സ്ക്രബ്. ആന്റി ഇൻഫ്ലമേറ്ററി ഗുണവും വിറ്റാമിൻ C യുടെ സാന്നിധ്യവുമാണ് സ്ട്രോബറിയെ ചർമസംരക്ഷണത്തിന് അനുയോജ്യമാക്കുന്നത്. 

നാലു മുതൽ ആറു വരെ സ്ട്രോബറികൾ എടുത്ത് ചതയ്ക്കുക. ഇതിലേക്ക് നാല് ടേബിൾ സ്പൂൺ പഞ്ചസാര, നാല് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഈ സ്ക്രബ് ഉപയോഗിച്ച് മുഖം നന്നായി മസാജ് ചെയ്യണം. 

∙ സ്ട്രോബറി മാസ്ക്

സ്ട്രോബറി മാസ്ക്കും ചർമത്തിന് വളരെ മികച്ചതാണ്. 4 സ്ട്രേബറിയെടുത്ത് ചതച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ ചേർക്കുക. 

ഒരു ബ്രഷ് ഉപയോഗിച്ച് ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിനുശേഷം ഉളം ചൂടുവെള്ളത്തിൽ മുഖം കഴുകാം. 

∙ യോഗർട്ട് ഹൈ‍ഡ്രേറ്റിങ് മാസ്ക്

രണ്ട് ടേബിൾ സ്പൂൺ ശുദ്ധമായ യോഗര്‍ട്ടും രണ്ട് ടേബിൾ സ്പൂൺ തേനും മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 30 മിനിറ്റിന്ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം. ചർമത്തിന്റെ വരൾച്ച തടയാൻ ഇത് മികച്ചതാണ്. കൂടാതെ യോഗർട്ട് മൃതകോശങ്ങളെ നീക്കുകയും ചെയ്യുന്നു. 

English Summary : Italian beauty tips for glowing skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com