പ്രായം കൂടുതൽ തോന്നിക്കുന്നോ ? പരിഹാരം സൂപ്പർ ഫെയ്സ് പാക്ക്; വീട്ടിലുണ്ടാക്കാം

make-natural-anti-aging-face-pack-at-home
Image Credits : transurfer / Shutterstock.com
SHARE

‘ചർമം കണ്ടാൽ കൂടുതൽ പ്രായം തോന്നുന്നു. എന്താണിതിന് കാരണം ? ഇതിന് നാച്യുറലായ എന്തെങ്കിലും പരിഹാരമുണ്ടോ ?’. നിരവധിപ്പേരുടെ ഒരു സംശയമാണിത്. പ്രായമേറുമ്പേള്‍ ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുകയും ചുളിവുകൾ വീഴുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ ചിലരിൽ ഇത് വേഗത്തിൽ സംഭവിക്കുന്നു. ഇതിന് കാരണങ്ങൾ പലതുണ്ടാകും. ഇവർക്ക് പരിഹാരമായി പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച മാർഗമാണ് ഉരുളക്കിളങ്ങ്–കാരറ്റ് ഫെയ്സ് പാക്ക്. ഈ നാച്യുറൽ ഫെയ്സ്പാക് മികച്ച ഫലം നൽകും. ഫെയ്സ്പാക്ക് തയ്യാറാക്കേണ്ടത് എങ്ങനെയെന്നു പരിശോധിക്കാം.

∙ ആവശ്യമുള്ള വസ്തുക്കള്‍

1 ഉരുളക്കിഴങ്ങ്, 1 കാരറ്റ്, അര ടേബിൾ സ്പൂൺ വീതം മഞ്ഞൾപ്പൊടി, ബേക്കിങ് സോഡ.

∙ തയ്യാറാക്കുന്ന വിധം

ഉരുളകിഴങ്ങും കാരറ്റും ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇൗ കഷ്ണങ്ങൾ വെള്ളത്തിലിട്ട് 15 മിനിറ്റ് തിളപ്പിക്കണം. അതിനുശേഷം മിക്സിയിലിട്ട് അടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിൽനിന്ന് 4 സ്പൂൺ എടുത്ത് അതിലേക്ക് അര സ്പൂൺ വീതം ബേക്കിങ് സോഡ, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്യുക. 

∙ ഉപയോഗക്രമം

ഈ മിശ്രിതം കയ്യിലും മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. കൺതടത്തിൽ ഇൗ മിശ്രിതം ഉപയോഗിക്കരുത്.

∙ ഗുണങ്ങൾ

വിറ്റാമിൻ C യുടെ കലവറയാണ് ഉരുളകിഴങ്ങും കാരറ്റും. ഇവ ചർമത്തിലെ കൊളീജിന്റെ ഉൽപാദനം വർധിപ്പിക്കുന്നു. ഇതു ചർമത്തിന്റെ ഇലാസ്തികത നിലനിർത്താൻ സഹായിക്കുന്നു. കാരറ്റിലുള്ള ആന്റി ഓക്സിഡന്റുകൾ ചർമത്തിന് ഊർജവും സംരക്ഷണവും നൽകും. മുഖത്തെ പാടുകളും കുരുക്കളും നീക്കുന്നതിന് ഇവ സഹായിക്കും. ബ്ലീച്ചിങ് സ്വഭാവം വരുന്നതിനാണ് ബേക്കിങ് സോഡ ചേർക്കുന്നത്. മഞ്ഞളിന്റെ സാന്നിധ്യം ചർമസംരക്ഷണത്തിന് സഹായകരമാണ്.

English Summary : best homemade anti ageing face pack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA