ഇതാണ് ചർമസംരക്ഷണത്തിലെ ആ ‘സൂപ്പർസ്റ്റാർ’; വെളിപ്പെടുത്തി താരസുന്ദരി

HIGHLIGHTS
  • അമ്മയാണ് ഇതു പരീക്ഷിക്കാൻ നിർദേശിച്ചത്
  • മികച്ച ഫലം ലഭിച്ചെന്ന് സെനാക്ഷി പറയുന്നു
diy-hacks-of-actress-sonakshi-sinha-for-supple-and-glowing-skin
Image credits : Sonakshi Sinha / Instagram
SHARE

ലോക്ഡൗണില്‍ സൗന്ദര്യസംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകിയെന്ന് ബോളിവുഡ് താരസുന്ദരി സൊനാക്ഷി സിൻഹ. ചർമ പരിചരണത്തിന് പ്രകൃതിദത്ത മാർഗങ്ങളാണു താരം പരീക്ഷച്ചത്. ചർമസംരക്ഷണത്തിലെ സൂപ്പർസ്റ്റാർ നെയ്യ് ആണന്നും സെനാക്ഷി പറയുന്നു.

sonakshi-sinha-2

അമ്മയാണ് നെയ്യ് ഉപയോഗിക്കാൻ സെനാക്ഷിയെ ഉപദേശിച്ചത്. അതു ഫലം ചെയ്തതായി സൊനാക്ഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചർമത്തിന്റെ മൃദുത്വവും പുതുമയും നിലനിർത്താൻ നെയ്യ് സഹായിച്ചു. നിങ്ങൾ ഉപയോഗിക്കുന്ന ഇത്തരം സൗന്ദര്യസംരക്ഷണ വിദ്യകൾ അറിയാൻ താൽപര്യമുണ്ടെന്നും അവ കമന്റ് ചെയ്യാനും താരം ആവശ്യപ്പെട്ടിട്ടുണ്ട്. 

sonakshi-sinha-3

ചർമ സംരക്ഷണത്തിന് അത്യുത്തമാണ് നെയ്യ്. ഇതിലുള്ള ഫാറ്റി ആസിഡുകൾ ചർമ കോശത്തിലെ ഹൈഡ്രേഷൻ വർധിപ്പിക്കുന്നു. ചർമത്തെ മോയിസ്ച്യുർ ചെയ്യാനും ഇത് സഹായിക്കുന്നു. മുഖം, കൈകാലുകൾ, ചുണ്ടുകൾ, കൺതടങ്ങൾ എന്നിവിടങ്ങളിൽ നെയ്യ് ഉപയോഗിക്കാം. 

English Summary : Sonakshi Sinha reveals DIY hack for supple skin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA