ADVERTISEMENT

തന്റെ ബ്യൂട്ടി ടിപ്സ് ആരാധകരുമായി പങ്കുവയ്ക്കാൻ വാനിറ്റി വിഗ്നെറ്റസ് എന്ന പേരിലൊരു വിഡിയോ സീരിസ് ചെയ്യുന്നുണ്ട് ബോളിവുഡ് സുന്ദരി സോനം കപൂർ. പ്രകൃതിദത്ത മാർഗങ്ങളാണ് താരം സീരിസിലൂടെ പങ്കുവയ്ക്കാറുള്ളത്. ചർമ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒരു നാച്യുറൽ ഫെയ്സ്പാക് ആണ് താരം അടുത്തിടെ പങ്കുവച്ചത്.

കടലമാവാണ് ഈ ഫെയ്സ്പാക്കിലെ പ്രധാന ഘടകം. ഇതിലേക്ക് ചന്ദനപ്പൊടി, റോസ് വാട്ടർ, പാൽ, മഞ്ഞൾ എന്നിവ ചേർക്കുന്നു. ഈ മിശ്രിതം മുഖത്തു പുരട്ടി മസാജ് ചെയ്യുന്നു. 

ഇതൊരു ആന്റി ഓക്സിഡന്റും ഫെയ്സ് സ്ക്രബും മാസ്ക്കുമാണ്. ഇതു ചർമത്തെ ബലപ്പെടുത്തുന്നു. മോയിസ്ച്യുറൈസ് ചെയ്യുന്നു. പാലിലെ ലാക്റ്റിക് ആഡിസും മഞ്ഞളിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങളും ചർമത്തിന് സംരക്ഷണം നൽകും. ആവശ്യമെങ്കിൽ ഇതില്‍ തേനും ഉൾപ്പെടുത്താമെന്ന് സോനം പറയുന്നു.

ഫോളോവേഴ്സിനോട് അവരുടെ പ്രിയപ്പെട്ട മാസ്ക്കുകളുടെ കൂട്ട് പങ്കുവയ്ക്കാൻ താരം ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary : Actress Sonam Kapoor's DIY face pack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com