കരുത്തുറ്റ തലമുടിയുടെ രഹസ്യം ഉലുവ; ഹെയർപാക് പരിചയപ്പെടുത്തി ഖുശ്ബു

actress-kushboo-sundar-fenugreek-seeds-hair-pack
Image credits : khushsundar/ Instagram
SHARE

സൗന്ദര്യസംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ യാതൊരു മടിയുമില്ലാത്ത താരമാണ് ഖുശ്ബു. താൻ ഉപയോഗിക്കുന്ന നാച്യുറൽ ഫെയ്സ്പാക്കുകൾ പലപ്പോഴായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുള്ള താരം ഇത്തവണ ഒരു ഹെയർപാക് ആണ് ആരാധകർക്ക് പരിചയപ്പെടുത്തിയത്. 

ഉലുവ, ചെമ്പരത്തിയുടെ തളിരിലകളും പൂവും, തൈര്, മുട്ട, ലാവണ്ടർ ഓയിൽ എന്നിവയാണ് ഹെയർ പാക്കിന് താരം ഉപയോഗിക്കുന്നത്. ഉലുവ ഒരു രാത്രി വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഈ ഉലുവയും ഇതോടൊപ്പം ചെമ്പരത്തിയിലയും പൂവും ചേർത്ത് കുഴമ്പരൂപത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് തൈര്, മുട്ട, ലാവണ്ടർ ഓയിലിന്റെയോ റോസ് മേരി ഓയിലിന്റെയോ ഏതാനും തുള്ളികളും ഇതിൽ ചേർക്കണം. ഇത് തലയിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. അതിനുശേഷം കണ്ടീഷൻ ചെയ്യണം. 

ആരോഗ്യവും കരുത്തും കനവും മിനുസവമുള്ള മുടിക്ക് കാരണം ഈ ഹെയർ പാക് ആണ്. നിരവധിപ്പേർ ചോദിച്ചതുകൊണ്ടാണ് ഇതു വെളിപ്പെടുത്തുന്നതെന്നും താരം കുറിച്ചു. 

English Summary : Actress Kushboo sundar shared her favourite hair pack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA