ADVERTISEMENT

മസാജിങ് മുടിക്കു നൽകുന്ന ഗുണങ്ങൾ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. മുടിക്ക് ആരോഗ്യവും തിളക്കവും നൽകുക, മുടിയുടെ വളർച്ച വേഗത്തിലാക്കുക, മുടി കൊഴിച്ചിൽ തടയുക, താരൻ അകറ്റുക തുടങ്ങി മുടിയെ അലട്ടുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും മസാജിങ്ങിലൂടെ പരിഹാരം കാണാം. പ്രോട്ടീനും വൈറ്റമിനുമൊക്കെ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യം വർധിക്കുന്നതുപോലെ തന്നെയാണു മസാജിങ്ങിലൂടെ മുടിക്കുണ്ടാകുന്ന മാറ്റങ്ങളും. മസാജ് ചെയ്യുമ്പോൾ രോമകൂപങ്ങളിലേക്കുള്ള രക്‌തയോട്ടം വർധിക്കും, ശിരോചർമം ജീവസ്സുറ്റതാകും, മുടിയുടെ വേരുകൾ ശക്‌തിപ്പെടും. രക്‌തയോട്ടം വർധിക്കുമ്പോൾ പോഷകങ്ങളെ സ്വീകരിക്കൽ വേഗത്തിലും എളുപ്പത്തിലുമാകും. അങ്ങനെ മുടി വളരെവേഗം വളരും.

മസാജിങ് എങ്ങനെ?

തലയോട്ടി മസാജ് ചെയ്യാൻ ഏറ്റവും നല്ലതു വെളിച്ചെണ്ണ തന്നെയാണ്. ശിരോചർമത്തിൽ മുഴുവനായും എണ്ണ പുരട്ടിയശേഷമാണു മസാജ് ചെയ്യേണ്ടത്. വിരലുകൾ ഉപയോഗിച്ചു വൃത്താകൃതിയിൽ സാവധാനം മാത്രം മസാജ് ചെയ്യുക.

ചില മസാജ് ഓയിലുകൾ

മസ്‌റ്റാർഡ് ഓയിൽ: സ്‌ഥിരമായി മസ്‌റ്റാർഡ് ഓയിൽ തലയോട്ടിയിൽ മസാജ് ചെയ്‌താൽ മുടി തഴച്ചു വളരുകയും താരൻ കുറയുകയും ചെയ്യും.

ആൽമണ്ട് ഓയിൽ: മുടി വരളുന്നതും വിണ്ടുകീറുന്നതും അറ്റം പിളരുന്നതും തടഞ്ഞു മുടി കരുത്തോടെ വളരാൻ സഹായിക്കും.

അംമ്‌ലാ ഓയിൽ: മുടി കൊഴിച്ചിൽ തടയാൻ ഉത്തമം.

നീം ഓയിൽ: തലയോട്ടിയിലെ ചൊറിച്ചിലും കുരുക്കളും താരനുമൊക്കെ അകറ്റാൻ ഫലപ്രദമായ ഓയിലാണിത്.

അവക്കാഡോ ഓയിൽ: വരണ്ടമുടിക്ക് ഏറ്റവും യോജിച്ച എണ്ണയാണിത്. മുടിയെ മോയിസ്‌ച്യുറൈസ് ചെയ്‌ത് അറ്റം പിളരുന്നതു തടയാൻ അവക്കാഡോ ഓയിൽ സഹായിക്കും.

ഒലീവ് ഓയിൽ: മുടികൊഴിച്ചിൽ തടഞ്ഞു മുടിക്കു കരുത്തും തിളക്കവും നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com