അനുഷ്ക ശർമയുടെ തിളങ്ങുന്ന മുഖത്തിന്റെ രഹസ്യം 4 കൂട്ടുകളുള്ള ഈ ഫെയ്സ്പാക്

HIGHLIGHTS
  • ഈ ഫെയ്സ്പാക് മികച്ച ഫലം നൽകിയിട്ടുണ്ട്
  • മുഖക്കുരു പോലുള്ള ചർമ പ്രശ്നങ്ങളെ തടയുന്നു
actress-anushka-sharma-using-neem-milk-face-pack-for-glowing-skin
Image credits : Anushka Sharma / Instagram
SHARE

തിളങ്ങുന്ന, സുന്ദരമായ ചർമത്തിന്റെ രഹസ്യം എന്താണ് ? നാച്യുറൽ ബ്യൂട്ടി ടിപ്സ് പിന്തുടരാറുണ്ടോ ? ഏതാണ്  പ്രിയപ്പട്ട ഫെയ്സ്പാക് ?... ഇത്തരം ചോദ്യങ്ങൾ നിരന്തരം നേരിടുന്ന താരമാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമ. 

സൗന്ദര്യ സംരക്ഷണം വളരെ ഗൗരവത്തോടെ കാണുകയും അതിനായി സമയം ചെലവിടുകയും ചെയ്യാറുണ്ടെന്ന് അനുഷ്ക തുറന്നു പറഞ്ഞിട്ടുമുണ്ട്.

മുഖത്തിന്റെ തിളക്കം നിലനിർത്താൻ ഉപയോഗിക്കുന്ന ഫെയ്സ്പാക് ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തുകയും ചെയ്തു. ആര്യവേപ്പില, തൈര്, റോസ് വാട്ടർ, പാൽ എന്നിവയാണ് ഈ ഫെയ്സ്പാക് നിർമിക്കാൻ ആവശ്യമുള്ളത്. 

ഏതാനും ആര്യവേപ്പിലകൾ എടുത്ത് അരയ്ക്കണം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈര്, ഒരു ടേബിൾ സ്പൂൺ റോസ് വാർട്ടർ, ഏതാനും തുള്ള പാൽ എന്നിവ ചേർക്കുക. ഇതെല്ലാം നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകാം. 

anushka-sharma-2

ഈ ഫെയ്സ്പാക് മികച്ച ഫലം തനിക്ക് നൽകിയിട്ടുണ്ടെന്ന് അനുഷ്ക പറയുന്നു. തിളക്കവും മിനുസവും ലഭിക്കുന്നതിനൊപ്പം മുഖക്കുരു പോലുള്ള ചർമ പ്രശ്നങ്ങളെ തടയാനും ഇതു ഫലപ്രദമാണ്.

English Summary : Actress Anushka Sharama's favourite facepack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS