ADVERTISEMENT

തിരക്കു പിടിച്ചുള്ള ഓട്ടത്തിനിടയിൽ സൗന്ദര്യ സംരക്ഷണത്തിനൊക്കെ എവിടെയാ സമയം ? പൊതുവേ സ്ത്രീകൾ പറയുന്ന പരാതികളിലൊന്നാണിത്. എന്നാൽ സമയം അധികം എടുക്കാതെ സുന്ദരിയാകാൻ സഹായിക്കുന്ന ബ്യൂട്ടി ടിപ്സ് ഉണ്ടെങ്കിലോ? ഇക്കാര്യം ചെയ്യാൻ വേണ്ടി ജീവിതത്തിൽ യാതൊരു കോംപ്രമൈസിനും നിങ്ങൾ തയാറാവേണ്ടതില്ല. അവ എന്തൊക്കെയാണെന്നു നോക്കാം.

∙ മൾട്ടി ടാസ്കിങ് മോയ്സച്യുറൈസർ

മൂന്നു ഗുണങ്ങൾ തരുന്ന ഒരു മോയ്സച്യുറൈസർ ഉപയോഗിച്ചാൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാകില്ലേ? ചർമത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുക മാത്രമല്ല സൂര്യതാപത്തിൽനിന്നു ചർമത്തെ സംരക്ഷിക്കാൻ കഴിവുള്ളതും ആന്റി ഏജിങ് ഘടകങ്ങൾ അടങ്ങിയതുമാകണം അത്. വിറ്റാമിൻ എ അടങ്ങിയ അല്ലെങ്കിൽ റെറ്റിനോയിഡ്സ് അടങ്ങിയ ഉൽപന്നങ്ങൾ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയുകയും ചർമത്തിലെ പാടുകളെയും ചുളിവുകളെയും അകറ്റുകയും ചെയ്യുന്നു.

∙ കൺസീലർ അണിയുമ്പോൾ

മുഖത്തിന് കൂടുതൽ തെളിച്ചം നൽകാനും മികച്ച കോംപ്ലക്‌ഷൻ ലഭിക്കാനുമാണ്  കൺസീലർ ഉപയോഗിക്കുന്നത്. പാടുകളും മറ്റും മറയ്ക്കാനാണ് ഇത് സഹായിക്കുന്നു. കൺതടങ്ങളിലും മറ്റുമാണ് ഇതുകൊണ്ടുള്ള പ്രയോജനം കൂടുതലായും ലഭിക്കുക. അതുകൊണ്ട് കുറച്ചു സമയം കൺസീലറിനായി മാറ്റിവയ്ക്കൂ.

∙ മൂന്നു കാര്യങ്ങൾ അറിയാം

മേക്കപ് ചെയ്യുമ്പോൾ മൂന്നു കാര്യങ്ങൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്– കണ്ണുകൾക്ക്, പുരികത്തിന് പിന്നെ കൺപീലികൾക്ക്. പുരികം വല്ലാതെ കൊഴിയുന്നുണ്ടെങ്കിൽ നല്ലൊരു ബ്രഷ് ഉപയോഗിച്ച് ചീകി മിനുക്കി ഇടയിലുള്ള വിടവുകൾ ഐ ബ്രോ പെൻസിൽ ഉപയോഗിച്ച് നികത്തുക. കൺപീലികൾ നിരയൊത്തതാക്കി മസ്ക്കാരയിട്ട് വൃത്തിയാക്കുക. കണ്ണിന്റെ വലുപ്പമനുസരിച്ച് വീതി കൂട്ടിയോ കുറച്ചോ വാലിട്ടോ കണ്ണെഴുതുക.

∙ കാലുകൾ സ്ക്രബ് ചെയ്യാം

കാലുകളുടെ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ പെഡിക്യൂർ സഹായിക്കും. അതിനായി ബ്യൂട്ടിപാർലറിൽ പോകുന്നതിഷ്ടമല്ലെങ്കിൽ കുളിക്കുമ്പോൾ പാദങ്ങൾക്കിരുവശവും നന്നായി ഉരച്ചു കഴുകാം. കാലുകൾ വിണ്ടുപൊട്ടാതിരിക്കുകയും ഇഷ്ടമുള്ള ചെരുപ്പു ധരിക്കാൻ ആത്മവിശ്വാസം തോന്നുകയും ചെയ്യും. ശുചിമുറിയിൽ പ്രകൃതിസൗഹൃദഘടകങ്ങളടങ്ങിയ ഒരു ഫൂട് സ്ക്രബ് സൂക്ഷിക്കുക. അപ്പോൾ കുളിക്കുന്നതിനിടയിൽത്തന്നെ കാലുകൾ സ്ക്രബ് ചെയ്യാം. കാലുകൾ നന്നായി സ്ക്രബ് ചെയ്ത് മൃതകോശങ്ങളെ അകറ്റിയാൽ നന്നായി തുടച്ച്  നല്ല മോയ്സച്യുറൈസിങ് ക്രീം അണിഞ്ഞ ശേഷം കോട്ടൺ സോക്സുകൾ അണിയാം.

∙ മാനിക്യൂർ വേണ്ട, ബഫ് ചെയ്യാം

നഖങ്ങൾ മാനിക്യൂർ ചെയ്ത് ഭംഗിയാക്കാൻ സമയം കിട്ടിയില്ലെങ്കിലും വിഷമിക്കേണ്ട. അതിനു പകരം നഖങ്ങൾ ബഫ് ചെയ്താൽ മതി. ഇത് നഖത്തിന് നല്ല തിളക്കവും ആരോഗ്യവും നൽകും. ബഫറിന്റെ രണ്ടു പ്രതലങ്ങൾ കൊണ്ടും നഖങ്ങൾ ഉരയ്ക്കാം. ശേഷം എസ്പിഎഫ് 30 ൽ കൂടുതലുള്ള ഹാൻഡ് ക്രീമുകൾ ഉപയോഗിച്ച് മസാജ് ചെയ്യാം. കൈകൾ വൃത്തിയായും സുന്ദരമായുമിരിക്കാൻ എളുപ്പമുള്ള ഒരു വഴിയാണിത്.

English Summary : Five beauty tips for working women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com