ഭാഗ്യം ഒളിച്ചിരിപ്പുണ്ടോ ? കാക്കപ്പുള്ളിയിലുണ്ട് ഒത്തിരി കാര്യങ്ങൾ

HIGHLIGHTS
  • കണ്ണാടിയെടുത്തു മുഖത്തെ കാക്കപ്പുള്ളിയിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ
  • അവരുടെ ജീവിതം താരപ്രഭയിലാക്കിയതിൽ ആ കറുത്ത പാടുകൾക്കും പങ്കുണ്ട്
famous-actors-with-moles-in-face
നയൻതാര, മമ്മൂട്ടി, മഞ്ജു വാരിയർ
SHARE

മുഖത്തെ കാക്കപ്പുള്ളിയെ നോക്കി നിരന്തരം നെടുവീർപ്പിടുകയാണോ ? അതു മാറ്റാൻ ചന്ദനവും മഞ്ഞളും തുളസിയിലയും പിന്നെ പല ലേപനങ്ങളും പുരട്ടി മടുത്തിരിക്കുകയാണോ? മുഖത്തെ കാക്കപ്പുള്ളി കളയാൻ സൗന്ദര്യ ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുകയാണോ? ഒരു മറുകിൽ എന്തിരിക്കുന്നു എന്നു കരുതി അവഗണിക്കുകയാണോ?

..ഒരു നിമിഷം..

ആ ചിന്തകളൊക്കെ  പാടേ മറന്നേക്കൂ...ഒരു മറുകിലുണ്ട് ഒത്തിരി കാര്യങ്ങൾ.

ബോളിവുഡിലേക്കും കോളിവുഡിലേക്കും താരനിരയിലേക്കും ഒന്നു കണ്ണോടിക്കൂ...പിന്നെ,

കണ്ണാടിയെടുത്തു മുഖത്തെ കാക്കപ്പുള്ളിയിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ..അത് ഒരു ഭാഗ്യമുദ്രയായി തെളിയുന്നില്ലേ..അങ്ങനെ തോന്നുന്നില്ലേ..തോന്നണം.അല്ലെങ്കിൽ  കാലം നിങ്ങൾക്ക് നൽകിയ മുദ്രയെ നിങ്ങൾ അവഗണിക്കുകയാണ്.

ബോളിവുഡിലെ നിത്യതാര റാണി ഹേമ മാലിനിയുടെ മുഖത്ത് ചുണ്ടിന് താഴെയുള്ള മറുക്, തെന്നിന്ത്യയിൽ നിന്നെത്തി ബോളിവുഡ് കീഴടക്കിയ രേഖയുടെ മൂക്കിന് താഴെയുള്ള ഒരു കാക്കപ്പുള്ളി.. ജയപ്രദയുടെ ചുണ്ടിന് മുളിലെ മറുക് ..ഇതൊക്കെ എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ട്. എങ്കിൽ, അറിയുക അവരുടെ ജീവിതം താരപ്രഭയിലാക്കിയതിൽ ആ കറുത്ത പാടുകൾക്കും പങ്കുണ്ട്. 

മുഖത്തു മറുകുള്ളവർ പേരും പെരുമയും നേടുമെന്നു പറയുന്നവരുടെ വാദം ശരിയെന്നു ഉറപ്പിച്ചവരാണ് ഇവരൊക്കെ.

ഇൗ പട്ടിക നീളുകയാണ്..

rekha-hema-jayaprada
ഹേമമാലിനി, രേഖ, ജയപ്രദ

ആന്ധ്രയിൽ നിന്ന് ‘ഓപ്പോളായി’ മലയാള സിനിമയിലെത്തി, പിന്നെ കേരളത്തിന്റെ മരുമകളായി മാറിയ മേനകയുടെ മുഖത്തെ വലിയ മറുക് അവരുടെ മുഖശ്രീ കൂട്ടുകയല്ലേ ചെയ്തത്. മേനക സിനിമയിൽ സജീവമായിരുന്ന കാലത്തെ സഹപ്രവർത്തക നടി സ്വപ്നയെ ഓർക്കുന്നില്ലേ?  പഞ്ചാബിൽ നിന്നെത്തിയ ആ ‘സ്വപ്ന’സുന്ദരിയുടെ ചിരിയുടെ ശോഭയേറ്റിയിരുന്നത്  ചുണ്ടിനു മുകളിലെ ആ നനുത്ത കുഞ്ഞു മറുകല്ലേ?

ഡയാനയെന്ന മലയാളി പെൺകുട്ടി നയൻതാരയായി, തെന്നിന്ത്യൻ താരറാണിയായി തിരശ്ശീലയിൽ നിറഞ്ഞു നിൽക്കുകയാണല്ലോ? അവരുടെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കുക. അവരുടെ ചുണ്ടിനു മുകളിലും കാണുന്നില്ലേ ഒരു ചെറിയ കാക്കപ്പുള്ളി...

രണ്ടാം വരവിൽ മലയാള സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ പരിവേഷം ലഭിച്ച മഞ്ജു വാരിയരെ നോക്കുക.അവരുടെ മൂക്കിൻ തുമ്പത്ത് ഒരു  മറുക് തിളങ്ങി നിൽപ്പുണ്ട്.. ..

കാവ്യാ മാധവനെ നോക്കുക..അവരുടെ മൂക്കിന്റെ വശത്താണ് മറുക്....

ഇനി നായകൻമാരുടെ കാര്യം എടുത്താൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മുഖത്തെ മറുക് പ്രശസ്തമല്ലേ? ബിജുമേനോനും ജയസൂര്യയും മുഖത്തു മറുകുള്ള ഭാഗ്യനായകൻമാരാണ്.മോഹൻലാലിനാകട്ടെ പുറത്താണ് നീണ്ട മറുകുള്ളത്.

ശരീര ലക്ഷണ ശാസ്ത്രക്കാർ ഇൗ അടയാളങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് , അവയുടെ സ്ഥാനം നോക്കി ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഉയർച്ചതാഴ്ചകൾ പ്രവചിക്കുന്നു.

ഓർക്കുക , കാലം നിങ്ങളുടെ മുഖത്തും ഒരു മുദ്ര പതിപ്പിച്ചേക്കാം..ഒരു ഐശ്വര്യ മുദ്ര.. 

English Summary : Actors with a black mole on their face

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA