ADVERTISEMENT

മുടി കൊഴിച്ചിലും താരനും കാരണം ബുദ്ധിമുട്ടുകയാണോ ? ഇനി എന്ത് ചെയ്യും എന്ന ആശങ്കയിലാണോ ? എങ്കില്‍ മടിക്കേണ്ട, ആര്യവേപ്പിന്റെ ഗുണങ്ങളിൽ വിശ്വാസം അർപ്പിക്കാം. മുടി കൊഴിച്ചിലിനും താരനും തടയിടാനുള്ള കരുത്ത് ആര്യവേപ്പിനുണ്ട്. ഇതിനായി എങ്ങനെ ആര്യവേപ്പ് ഉപയോഗിക്കാമെന്ന് നോക്കാം.

∙ ഒരു പിടി ആര്യവേപ്പിലയെടുത്ത് അതിന്‍റെ സത്ത് ഇറങ്ങുന്നതുവരെ വെള്ളത്തിലിട്ടു തിളപ്പിക്കണം.

∙ തിളപ്പിച്ചതിനുശേഷം ഒരു ദിവസം കാത്തിരിക്കുക. അടുത്ത ദിവസം മാത്രമേ ഈ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളു. ഒരു കാരണവശാലും തിളപ്പിച്ചതിനുശേഷം ഇലയെടുത്ത് വെള്ളം കളയരുത്. അടുത്ത ദിവസം വരെ അതിൽ സൂക്ഷിക്കുക.

∙ പിറ്റേന്ന് ഈ വെള്ളമുപയോഗിച്ചു മുടി നന്നായി കഴുകുക. എന്നാല്‍ മുടി കഴുകുമ്പോള്‍ ഷാംപൂ, സോപ്പ് എന്നിവ ഉപയോഗിക്കരുത്.

∙ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളംകൊണ്ടു മുടി കഴുകിക്കഴിഞ്ഞാല്‍ പിന്നെ പച്ചവെള്ളം ഉപയോഗിച്ച് രണ്ടാമതു കഴുകേണ്ട ആവശ്യമില്ല.

∙ ആഴ്ചയിൽ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യാം. രണ്ടാഴ്ചയിൽ താരന് കുറവുണ്ടാകും. മുടികൊഴിച്ചിൽ കുറയുകയും ചെയ്യും.

English Summary : Neem For Hair: How To Use The Desi Wonder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com