മുഖത്തെ ചുളിവുകൾ മാറ്റാം, ചെറുപ്പമായിരിക്കാം; സ്പൂൺ മസാജുമായി ലക്ഷ്മി നായർ: വിഡിയോ

lekshmi-nair-anti-aging-facial-spoon-massage-video
SHARE

മുഖത്തെ ചുളിവുകൾ മാറ്റി, ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സ്പൂൺ മസാജ് ഫലപ്രദമെന്ന് പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി സ്പൂൺ മസാജ് പരിചയപ്പെടുത്തിയത്. 

മോയിസ്ച്യുറൈസറോ, അലൊവേര ജെല്ലോ, ഓയിലോ ഈ മസാജിനു വേണ്ടി ഉപയോഗിക്കാം. ഇതിലേതെങ്കിലുമൊന്ന് അൽപം എടുത്ത് മുഖത്ത് തേയ്ക്കുക. ഇതിനുശേഷം ഒരു സ്പൂണിന്റെ പുറകുവശം ഉപയോഗിച്ച് മുഖത്തിന്റെ ഓരോ ഭാഗത്തും 20 തവണ വീതം മസാജ് ചെയ്യാം. 

മുഖത്തെ രക്തചംക്രമണം വേഗത്തിലാക്കാനും ഇതുവഴി കൊളീജന്റെ ഉത്പാദനം വർധിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. കണ്ണിനടയിലെയും നെറ്റിയിലെയും ചുളിവുകൾ, ചിരിക്കുന്നതിലൂടെ കവിളിൽ വീഴുന്ന പാടുകൾ, മുഖത്തുള്ള അമിതമായ കൊഴുപ്പ് എന്നിവ മാറ്റി മുഖം സുന്ദരമാക്കാൻ സ്പൂൺ മസാജ് സഹായിക്കും. എല്ലാ ദിവസവും രണ്ടു നേരമാണ് ചെയ്യേണ്ടത്. 30 വയസ്സ് പിന്നിട്ടവർക്കാണ് ഇത്തരം ഫേഷ്യൽ മസാജ് കൂടുതൽ ആവശ്യമുള്ളത്. തനിക്ക് വളരെയധികം ഫലം ചെയ്ത് ഒരു ബ്യൂട്ടി ടിപ് ആണിതെന്നും ലക്ഷ്മി നായർ പറയുന്നു.

വിഡിയോ കാണാം:

English Summary : Facial Spoon Massage for glowing skin

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA