ADVERTISEMENT

നല്ല കട്ടിയുള്ള, തിളങ്ങുന്ന, ആരോഗ്യമുള്ള മുടിയിഴകൾ സ്വപ്നം കാണുന്നവർ നിരവധിയാണ്. എന്നാൽ അൽപം നീളം വച്ചു വരുമ്പോൾ തന്നെ മുടി പൊട്ടാനും അറ്റം പിളരാനും തുടങ്ങും. മുടിയുടെ ബലവും മിനുസവും സൗന്ദര്യം നഷ്ടപ്പെടാൻ ഇതു കാരണമാകും. ചൂട് വെള്ളം കൊണ്ടു മുടി കഴുകുന്നത്, ചില കെമിക്കൽ പ്രൊഡക്ടുകളുടെ ഉപയോഗം, ജീവിതശൈലി, കാലാവസ്ഥ എന്നിങ്ങനെ പലതും ഇതിനു കാരണമാകുന്നു. അതോടെ പലരും പരിഹാരം എന്ന നിലയിൽ മുടിയുടെ അഗ്രം വെട്ടിക്കളയും. എന്നാൽ ഇതൊരു ശാശ്വത പരിഹാരമല്ല. അതിനാൽ മറ്റു മാർഗങ്ങളിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കാം.

∙ തേങ്ങാപ്പാൽ 

തേങ്ങാപ്പാലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, മുടിയുടെ പരുപരുപ്പ് ഒഴിവാക്കുകയും സ്പാ ചെയ്യുമ്പോഴുള്ളതു പോലെയുള്ള തിളക്കം മുടിക്ക് നൽകുകയും ചെയ്യുന്നു. ഇങ്ങനെ മുടി പൊട്ടാനും പിളരാനുമുള്ള സാധ്യത കുറയ്ക്കുന്നു. 3-4 സ്പൂൺ തേങ്ങാപ്പാലെടുത്ത് തലയോട്ടി മുതൽ മുടിയുടെ തുമ്പ് വരെ തേച്ചുപിടിപ്പിച്ചശേഷം ഒരു മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം. 

∙ പപ്പായ മാസ്ക് 

മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും ഈർപ്പം നിലനിർത്താനും പപ്പായ സഹായിക്കുന്നു. ഒരു ടീസ്പൂൺ തൈര്, അൽമണ്ട് മിൽക്ക് എന്നിവയിൽ പപ്പായ ഉടച്ചുചേർത്ത്‌ മാസ്ക് ഉണ്ടാക്കുക. ഇതു തലമുടിയിൽ മുഴുവനായി തേച്ച്, കുറച്ചു മണിക്കൂറുകൾക്കുശേഷം കഴുകിക്കളയാം. 

∙ ഉള്ളി നീര് 

ഉള്ളി മിക്സിയിൽ അടിച്ചശേഷം, അതിൽ നിന്നും നീര് അരിച്ചെടുക്കുക. ചെറിയ കോട്ടൺ പാഡ് ഉപയോഗിച്ച് മുടിയിൽ പുരട്ടുക. ഒരു മണിക്കൂർ കഴിഞ്ഞു ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. 

∙ മയോ ഹെയർ മാസ്ക് 

മയോണൈസ് ഭക്ഷണപ്രിയർക്കിടയിൽ പ്രസിദ്ധമാണെങ്കിലും അതിന്റെ ഹെയർ കെയർ ഗുണങ്ങളെക്കുറിച്ച് വളരെ കുറവ് മാത്രമേ പലർക്കും അറിയൂ. മയോണൈസിൽ അടങ്ങിയിരിക്കുന്ന മുട്ട, വെളിച്ചെണ്ണ എന്നിവ മുടിയെ ഡീപ് കണ്ടീഷൻ ചെയ്തു തിളക്കവും മിനുസവും ഉള്ളതാക്കാൻ കഴിവുണ്ട്. ഒരു സ്പൂൺ അലൊവേര ജെല്ലിനൊപ്പം മയോണൈസ് ചേർത്ത് മുടിയിൽ പുരട്ടാം.

∙ ടീ ട്രീ ഓയിൽ

ശിരോചർമത്തിലെ വരൾച്ച, മൊരിഞ്ഞിളകൽ എന്നിവ പ്രതിരോധിച്ച് മുടിക്ക് ആരോഗ്യം നൽകാൻ ടീ ട്രീ ഓയിൽ സഹായിക്കുന്നു. ടീ ട്രീ ഓയിലിനൊപ്പം ഏതെങ്കിലും എസൻഷ്യൽ ഓയിൽ, ക്യാരിയർ ഓയിൽ എന്നിവ ചേർത്തു മുടിയിൽ പുരട്ടാം. കുറച്ചു മണിക്കൂറുകൾക്കുശേഷം കഴുകിക്കളയാം.

*പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കിയശേഷം ഉപയോഗിക്കുക

English Summary : Home remedies to get rid of split ends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com