ADVERTISEMENT

തലമുടിയുടെ സൗന്ദര്യം വർധിപ്പിക്കാൻ നിരവധി പരീക്ഷണങ്ങൾ ചെയ്യുന്നവരുണ്ട്. എന്നാൽ മുടി വരളാനും കൊഴിയാനും പൊട്ടാനും തുടങ്ങുന്നതാണ് ചില പരീക്ഷണങ്ങളുടെ ഫലം. പരീക്ഷണങ്ങളൊന്നും നടത്താതെയും ഈ അവസ്ഥ വരാം. മുടിയിലെ ജലാംശം നിലനിർത്താൻ സെബേഷ്യസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന സെബം ഇല്ലാതാകുന്നതാണ് ഇതിലേക്ക് നയിക്കുന്നത്. സെബത്തിന്റെ ഉത്പാദനം കുറയാനുള്ള ചില കാരണങ്ങൾ ഇതാ.

1. സ്റ്റൈലിങ് ടൂളുകളുടെ തെറ്റായ ഉപയോഗം

ബ്ലോ ഡ്രൈയേർസ്, ഹോട്ട് റോളേർസ്, ഫ്ലാറ്റ് അയേൺ തുടങ്ങിയ സ്റ്റൈലിങ് ടൂളുകളുടെ ഉപയോഗത്തിലെ തെറ്റുകൾ മുടിയിലെ നാച്യുറൽ ഈർപ്പം ഇല്ലാതാക്കുന്നു. ഡൈ, കെമിക്കൽ ട്രീറ്റ്മെന്റുകൾ എന്നിവയും ഇതിന് കാരണമാകും.

2. ഷാംപൂ അമിതമാകുമ്പോൾ

ഷാംപൂ അമിതമായി ഉപയോഗിക്കുന്നത് മുടിയിലെ ഈർപ്പം നഷ്ടപ്പെടുത്തുന്നു. ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടീഷനർ ഉപയോഗിക്കാത്തതും മുടി വരളാൻ കാരണമാകുന്നു.

3. മോശം പരിസ്ഥിതി

അമിതമായ ചൂട്, തണുപ്പ് അല്ലെങ്കിൽ പൊടിക്കാറ്റ് എന്നിങ്ങനെ മോശം കാലാവസ്ഥ ഒരു പ്രധാന കാരണമാണ്. 

4. മോശം ബ്രഷുകളുടെ ഉപയോഗം

കട്ടിയുള്ളതും പൊട്ടിയതുമായ നാരുകളുള്ള ബ്രഷുകൾ ഉപയോഗിക്കുന്നത് മുടിയിഴകൾക്കും ശിരോ‌ചർമ്മത്തിനും നാശം വരുത്തുന്നു. ഇതും ഫലത്തിൽ മുടി വരളാൻ കാരണമാകുന്നു.

English Summary : Causes of Dry Hair 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com