ADVERTISEMENT

തിളക്കവും മിനുസവും നഷ്ടപ്പെട്ട, വരണ്ടുണങ്ങിയ തലമുടി പലരെയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ ഈർപ്പം നിലനിർത്തിയാലേ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകൂ. അതിനായി ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ ഇതാ. 

∙ ഷാംപൂവും കണ്ടിഷനറും

ഓരോരുത്തരുടെയും തലുടി വ്യത്യസ്തമാണ്. അതു മനസ്സിലാക്കി വേണം ഷാംപൂ തിരഞ്ഞെടുക്കാൻ. വരണ്ട മുടിയുള്ളവർക്ക് അനുയോജ്യമായ ഷാംപൂകൾ വിപണിയിൽ ലഭ്യമാണ്. ഷാംപൂ ചെയ്തശേഷം കണ്ടിഷനറും ഉപയോഗിക്കണം.

∙ തല കഴുകാൻ ചൂടുവെള്ളം വേണ്ട

ചൂടുവെള്ളംകൊണ്ട് തല കുളിക്കുന്നത് ഒഴിവാക്കാം. ചൂടുവെള്ളം മുടിയിലെ ഈർപ്പം ഇല്ലാതാക്കും. ഇതു മുടി വരളാൻ പെട്ടെന്നു പൊട്ടിപ്പോകാനും കാരണമാകുന്നു. 

∙ സീറം ഉപയോഗിക്കുക

ഹെയർ സ്റ്റൈലിങ് ടൂളുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഡാമേജുകൾ ഇല്ലാതാക്കാൻ ഹെയർ സീറം ഉപയോഗിക്കാം. മുടി പൊട്ടുന്നതു തടയാനും മിനുസവും തിളക്കവും ലഭിക്കാനും സീറം സഹായിക്കും.

∙ ഹോട്ട് സ്റ്റൈലിങ് ടൂളുകൾ സൂക്ഷിച്ച്

ഹീറ്റ് സ്റ്റൈലിങ് ടൂളുകളുടെ ഉപയോഗം മുടിയുടെ സ്വാഭാവിക ഘടനയെ ബാധിക്കും. ഇത്തരം ടൂളുകൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക. പകരം മുടിയിഴകളെ ഹൈഡ്രേറ്റ് ചെയ്യുന്ന സ്റ്റൈലിങ് മാർഗങ്ങൾ പിന്തുടരാം.

∙ ഹെയർമാസ്ക്

ആഴ്ചയിലൊരിക്കൽ ഹെയർമാസ്ക് ട്രീറ്റ്മെന്റ് ചെയ്യാം. മുടിയുടെ ആരോഗ്യം നിലനിർത്താനും വരൾച്ചയെ പ്രതിരോധിക്കാനും ഹെയർമാസ്ക്കുകൾ സഹായിക്കും.

∙ ഹെയർ ഓയിൽ

ഹെയർ ഓയിൽ ഉപയോഗിക്കുന്നത് മുടിയിഴകളിൽ ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കും. വെളിച്ചെണ്ണ, ഒലിവ് ഓയിൽ എന്നിവ ചെറുതായി ചൂടാക്കി തലയിൽ പുരട്ടാം.

English Summary : How Can I Make My Hair Soft and Silky? 6 tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com