ADVERTISEMENT

വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്നവയാണ് മുരിങ്ങയില ഫെയ്സ് പാക്കുകൾ. വിറ്റാമിൻ സി ഉൾപ്പടെയുള്ള പോഷകങ്ങളുടെ കലവറയായ മുരിങ്ങയില, മുഖകാന്തി വീണ്ടെടുക്കാനും ചർമ സംരക്ഷണത്തിനും അത്യുത്തമമാണ്. എളുപ്പം ഉണ്ടാക്കാവുന്ന ഒരു മുരിങ്ങയില ഫെയസ് പാക് പരിചയപ്പെടാം.

ഉണക്കിപ്പൊടിച്ച മുരിങ്ങയിലയാണ് ഇതിന് ആവശ്യം. ഇതു മുരിങ്ങിയല പൗഡർ വാങ്ങി ഉപയോഗിക്കാം. 

ആവശ്യമുള്ള സാധനങ്ങൾ 

മുരിങ്ങ പൗഡർ- 1/2 ടേബിൾ സ്പൂൺ 

തേൻ- 1 ടേബിൾ സ്പൂൺ 

റോസ് വാട്ടർ - 1 ടേബിൾ സ്പൂൺ 

എസൻഷ്യൽ ഓയിൽ (വരണ്ട ചർമം ഉള്ളവർക്ക്)

തയ്യാറാക്കേണ്ട വിധം

ഒരു ചെറിയ ബൗളിൽ മുരിങ്ങ പൗഡർ, തേൻ, റോസ് വാട്ടർ എന്നിവയെടുത്ത് മിക്സ് ചെയ്യുക. വരണ്ട ചർമമുള്ളവർ ഇതിലേക്ക് മൂന്നോ നാലോ തുള്ളി എസൻഷ്യൽ ഓയിൽ കൂടി ചേർക്കാം. ഈ ഫെയ്സ് പാക് മുഖത്തു പുരട്ടി 10-15 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം. 

നിങ്ങൾ പതിവായി ഉപയോഗിക്കുന്ന ഏതു മാസ്കിനൊപ്പവും മുരിങ്ങ പൗഡർ ചേർക്കാം. ഇതു മികച്ച ഫലം നൽകും.

*പാച്ച് ടെസ്റ്റ് നടത്തി അലർജിയില്ലെന്ന് ഉറപ്പാക്കിയശേഷം ഉപയോഗിക്കുക.

English Summary : Muringayila face pack for glowing skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com